മകളുടെ മാറിടത്തിൽ കൈവെച്ചു നോക്കുന്ന അച്ഛനെ കണ്ട അമ്മക്ക് പിന്നീട് സംഭവിച്ചത്.

അവളെ വിട് ദിനെശേട്ട നിങ്ങൾ എന്താണ് കാണിക്കുന്നത്? മാളുട്ടിയുടെ അടുത്തു നിന്ന ഭർത്താവിനെ ദേവു അനിഷ്ടത്തോടെ തള്ളി മാറ്റി. എന്താ അമ്മേ ഞങ്ങൾ കളിക്കല്ലേ?നീരസത്തോടെ മാളു ചോദിച്ചു. മാളു നീ ഇപ്പോൾ കൊച്ചു കുട്ടി ഒന്നുമല്ല വയസ്സ് 11 കഴിഞ്ഞു നിനക്ക് പഠിക്കാൻ ഒന്നുമില്ല? പരീക്ഷ അല്ലേ വരാൻ പോകുന്നത് നീ പോയി പഠിക്ക്. അതെങ്ങനെയാണ് അച്ഛൻ എന്ന് പറയുന്ന ആൾക്ക് കൂടി ആ വിചാരം വേണ്ട? എന്റെ ദിനേശേട്ടാ നിങ്ങൾക്ക് അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൂടെ? മാളു സ്വന്തം മുറയിലേക്ക് മനസ്സില്ല മനസ്സോടെ പോയപ്പോൾ ദേവുവിന്റെ മാറ്റം കണ്ടപ്പോൾ ദിനേശൻ അമ്പരന്നു നിൽക്കുകയായിരുന്നു. ഞാൻ അവളുടെ അച്ഛനല്ലേ അല്ലാതെ അയൽക്കാരൻ ഒന്നുമല്ലല്ലോ നീ ഇത്രയും കിടന്ന് തുള്ളാൻ ആയിട്ട്?

   
"

എന്ന് വിചാരിച്ച് പെൺമക്കൾ കെട്ട് പ്രായം എത്തുമ്പോഴും അച്ഛൻ മക്കളെ കെട്ടിപ്പിടിച്ച് കളിക്കണം എന്ന് നിർബന്ധം ഉണ്ടോ? ദേവു നീ പറഞ്ഞ് അതിര് കിടക്കുന്നു നിനക്ക് എന്താണ് ബോധമില്ലേ? ഇത് നമ്മുടെ വീടാണ് ഈ പോയത് നീ പ്രസവിച്ച നമ്മുടെ മകളാണ്. അതെല്ലാം എനിക്കറിയാം ഇനിമുതൽ നിങ്ങളുടെ ഇടയിൽ ശാരീരിക അകലം വേണം. ഞാൻ കാര്യമായിട്ട് തന്നെ പറയുന്നതാണ്. ഇത്രയും പറഞ്ഞു കൊണ്ട് ദേവു തിരിച്ചു പോയപ്പോൾ ദിനേശൻ സ്തംഭിച്ചു നിന്നു പോയി. ഇവൾക്ക് എന്താണ് പറ്റിയത് അയാൾ ആലോചനയിൽ മുഴുകി. സമയം രാത്രി 10 മണി. അല്ല നീ എവിടെ പോകുന്നു? കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയും എടുത്തു പോകാൻ ഒരുങ്ങുന്ന ദേവുനോട് ദിനേശൻ ചോദിച്ചു. ഞാനിന്ന് മോളുടെ മുറിയിലാണ് കിടക്കുന്നത് അതെന്തിനാ അവൾ തനിച്ചല്ലേ എപ്പോഴും കിടക്കുന്നത്? പക്ഷേ ഇനിമുതൽ തനിച്ച് കിടന്നാൽ ശരിയാകില്ല എന്ന് തോന്നി. അതും പറഞ്ഞ് മുറിയിൽ നിന്നും ദേവു മകളുടെ മുറിയിലേക്ക് പോയി.

ഉറക്കത്തിൽ ആയിരുന്ന  മകളുടെ നിഷ്കളങ്ക മുഖത്തേക്ക് നോക്കി കിടക്കുമ്പോൾ ദേവുവിന്റെ മനസ്സ് മുഴുവൻ താൻ രാവിലെ കണ്ട രംഗങ്ങൾ ആയിരുന്നു. അച്ഛന്റെയും മകളുടെയും പൊട്ടിച്ചിരിയും പ്രകടനവും കേട്ട് അടുക്കളയിൽ നിന്ന് ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ കൈ മാളുവിന്റെ മാറിടത്തിലായിരുന്നു. അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട ഷോക്കിൽ ആയിരുന്നു രാവിലെ ഭർത്താവിനോടും മകളോടും തനിക്ക് പൊട്ടിത്തെറിക്കേണ്ടി വന്നത്. മനസ്സിൽ നൂറു ചോദ്യങ്ങളായിരുന്നു പിന്നീട്. ദേവുവിന്റെ ചിന്തകൾ കാട് കയറി. പെട്ടന്നാണ് ഉറക്കത്തിൽ നിന്നും മാളു ചാടി എഴുന്നേറ്റത് എന്താണ് മോളെ എന്തുപറ്റി? അമ്മേ ഞാനൊരു സ്വപ്നം കണ്ടതാണ് ഒരു പേടിപ്പെടുത്തുന്ന സ്വപ്നം. അതാണോ സാരമില്ല പ്രാർത്ഥിച്ചു കിടന്നാൽ മതി.

അമ്മ എന്റെ നെഞ്ചിൽ ഒന്ന് കൈ വെച്ച് നോക്കിയേ ഇപ്പോഴും എന്റെ നെഞ്ച് ഇടിപ്പ് മാറിയിട്ടില്ല. ശരിയാണ് പടപട എന്ന് അടിക്കുന്നുണ്ട് ഇങ്ങനെയൊരു പേടിതൂറി. ദേവു മകളെ കളിയാക്കി ചിരിച്ചു. ഒന്ന് പോ അമ്മേ ഇന്നലെ അച്ഛനും എന്നെ ഇങ്ങനെ പറഞ്ഞു കളിയാക്കി. അച്ഛൻ എന്താണ് പറഞ്ഞത്. ഞങ്ങൾ ഇന്നലെ കളിക്കായിരുന്നു. ഞാൻ കണ്ണ് പൊത്തി എണ്ണുകയായിരുന്നു. എണ്ണി തീർന്നപ്പോൾ അച്ഛൻ പുറകിൽ നിന്ന് പെട്ടെന്ന് ഒരു അലർച്ച ആരായാലും പേടിക്കല്ലേ? ഞാനാണെങ്കിൽ ഞെട്ടിത്തരിച്ചുപോയി.

ചിരിച്ചുകൊണ്ട് നിന്ന അച്ഛനോട് ഞാൻ പറഞ്ഞു എന്റെ ഹൃദയം പട പട അടിക്കുന്നത് അറിയുന്നുണ്ടോ എന്ന് പറഞ്ഞ് അച്ഛനെകൊണ്ട് ഇവിടെ കൈ വെപ്പിച്ചു.അപ്പോൾ അച്ഛൻ പറയുകയാണ് മോളെ പെൺകുട്ടികൾ വലുതായി കഴിഞ്ഞാൽ അച്ഛനാണെങ്കിൽ പോലും ഇങ്ങനെയുള്ള ഭാഗങ്ങളിൽ സ്പർശിക്കുവാൻ അനുവദിക്കരുത്. അത് എവിടെയൊക്കെയാണെന്ന് ചോദിച്ചപ്പോൾ അച്ഛൻ പറയുകയാണ് അമ്മയോട് പോയി ചോദിക്ക് അമ്മ പറഞ്ഞു തരും എന്ന് ഈ അച്ഛന്റെ ഒരു കാര്യം. അതും പറഞ്ഞ് മകൾ ചിരിക്കുമ്പോൾ മനസ്സും കുറ്റബോധം കൊണ്ട് നീറി.മകളെ കെട്ടിപിടിച്ചു കിടക്കുമ്പോൾ എത്രയും വേഗം ദിനേശേട്ടന്റെ അടുക്കൽ എത്താൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു.