ഭാര്യയുടെ അച്ഛൻ ലോൺ എടുത്തു തന്ന സ്ത്രീധനം തിരിച്ചു കൊടുക്കാൻ ഒരുങ്ങിയ ഭർത്താവ് പിന്നീട് അവിടെ സംഭവിച്ചത്.

ആദ്യരാത്രിയുടെ അവസാന നാഴികയിൽ ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നപ്പോൾ അവളെ കണ്ടില്ല. കൈകൊണ്ട് കിടക്ക മൊത്തം പരുതി നോക്കി. അവളെ കണ്ടില്ല.അവൾ എവിടെപ്പോയി? കല്യാണവും ആദ്യ രാത്രിയും ഞാൻ സ്വപ്നം കണ്ടതാണോ? മൊബൈൽ എടുത്ത് സമയം നോക്കി. 5.30 ആയിരിക്കുന്നു. ഇവൾ ഇത്രയും നേരത്തെ എഴുന്നേറ്റോ?ജനാല മെല്ലെ തുറന്നു നല്ല ഇരിട്ടുണ്ട്. നല്ല നനവുള്ള കാറ്റ് മുറിയിലേക്ക് അടിച്ചു കയറുന്നുണ്ട്. ഞാൻ വാതിൽ തുറന്നു നോക്കി അവൾ എന്റെ അമ്മയും ഒത്ത് അടുക്കളയിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇവൾക്ക് എഴുന്നേറ്റ് പോകാൻ കണ്ട നേരം. നേരെ വന്ന് കട്ടിലിൽ കിടന്നു. അവളും അമ്മയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ മനസ്സിൽ വല്ലാത്ത കുളിർമ. അടിച്ചു പിരിഞ്ഞു പോകാതിരുന്നാൽ മതി.

   
"

എല്ലാ പ്രവാസികളെയും പോലെ ലീവ് കിട്ടി നാട്ടിലെത്തി ഓടിനടന്ന് പെണ്ണ് കണ്ടു പ്രവാസ ലോകത്തിരിക്കുമ്പോൾ ദിവസങ്ങൾ ഒച്ചിനെ പോലെയാണ്. പക്ഷേ നാട്ടിൽ വന്നാൽ ഓരോ ദിവസവും കടന്നു പോകുന്നത് ഓടുന്ന കുതിരയെ പോലെയാണ്. സ്ത്രീധനത്തിന് എനിക്ക് താൽപര്യമില്ലായിരുന്നു. പാവപ്പെട്ട വീട്ടിലെ പെൺകുട്ടി. പണ്ട് മഹിളകളെ കൂട്ടി സ്ത്രീധനത്തിനു എതിരെ പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്ത എന്റെ അമ്മ തന്നെയാണ് സ്ത്രീധനം വാങ്ങിക്കുന്നതിന് വാശി കാണിച്ചത്. കുടുംബത്തിലെ സമാധാനം കെട്ടപ്പോൾ അതിന് എനിക്ക് കൂട്ടി നൽകേണ്ടി വന്നു. അവളുടെ അച്ഛൻ വളരെ കഷ്ടപ്പെട്ടു.അദ്ദേഹത്തിന്റെ കഷ്ടപ്പാട് കണ്ട് ഞാൻ തന്നെ പറഞ്ഞു എനിക്ക് കിട്ടിയതൊക്കെ തിരിച്ചു നൽകുമെന്ന്.

മകളുടെ വിവാഹം ജീവിതം അതിനുവേണ്ടിയാണ് അദ്ദേഹം ജീവിച്ചത് അത് തന്റെ മകൾക്ക് കൊടുത്തതാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. കല്യാണത്തിന് വേണ്ടി ബാങ്കിൽ നിന്നും ലോണെടുത്ത് രഹസ്യമായി ഞാൻ അറിഞ്ഞു. അത് അദ്ദേഹത്തിന് നൽകണം.വീടിന്റെ ആധാരം എടുത്ത് നൽകണം. അതെന്റെ കടമയാണ്. ആരോഗ്യമുള്ള കാലം കെട്ടിയ പെണ്ണിനെ നോക്കാൻ എനിക്കറിയാം. ഞാനവളോട് പറഞ്ഞു ഇന്ന് വൈകിട്ട് വീട്ടിൽ പോകണം പറ്റുമെങ്കിൽ നിന്റെ സഹോദരിയുടെ വീട്ടിലേക്കും. പോകാം ഏട്ടാ അവർക്ക് ഡ്രസ്സ്‌ വാങ്ങേണ്ട? വാങ്ങാം. ഞാൻ അവളോട് ലോണിന്റെ കാര്യത്തെ കുറിച്ച് ചോദിച്ചു. രണ്ടുദിവസത്തിനുള്ളിൽ അച്ഛന് പണം കൊടുക്കണം എന്ന് പറഞ്ഞു. അവൾ മറുപടി പറഞ്ഞില്ല.

വൈകിട്ട് അവളുടെ വീട്ടിലെ സൽക്കാരം കഴിഞ്ഞ് ഇറങ്ങാൻ നേരം ഞാൻ അവളോട് പണം കൊടുക്കേണ്ട കാര്യം സൂചിപ്പിച്ചു.അവൾ എന്നെ മുറിയിലേക്ക് കൊണ്ടുപോയി വാതിൽചാരികൊണ്ട് പറഞ്ഞു. അത് അച്ഛൻ എനിക്ക് തന്നതാണ്. എന്റെ ചേച്ചിക്ക് എന്നെക്കാൾ കൂടുതൽ കൊടുത്തിട്ടുണ്ട്. തിരിച്ചു നൽകിയില്ലല്ലോ പിന്നെ എന്തിനാണ്? നമുക്കും ജീവിക്കേണ്ടേ? ചുണ്ടിൽ ഒരു ചിരി നിറച്ചുകൊണ്ട് അമ്മേ അച്ഛാ എന്ന് വിളിച്ചു കൊണ്ട് അവൾ ഇറങ്ങി. ഒന്നും മനസ്സിലാകാതെ ഞാനും നടന്നു.