എല്ലാവരും വളരെ മോശപ്പെട്ട സ്ത്രീ എന്ന് വിളിച്ചിരുന്ന രാധമ്മ നാട്ടിലെ കുഞ്ഞിനെ രക്ഷിച്ചതിനു ശേഷം പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത്.

നാട്ടിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ അവിടെയുള്ള ആരെയും എനിക്ക് പരിചയമില്ലായിരുന്നു വഴിയറിയാതെ നിൽക്കുമ്പോൾ ആയിരുന്നു ഒരു സ്ത്രീ അവിടേക്ക് കടന്നുവന്നത് ഞാൻ അവരോട് രവീന്ദ്രന്റെ വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ നാട്ടിൽ പുതിയ ആളാണെന്നും അവർക്ക് മനസ്സിലായിരുന്നു. അവരോട് സംസാരിച്ചപ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നു എനിക്ക് 10 വയസ്സുള്ളപ്പോഴാണ് അമ്മ മരണപ്പെട്ടത് അതിനുശേഷം അമ്മയോട് തോന്നേണ്ട അതേ സ്നേഹം എനിക്ക് ആ സ്ത്രീയോട് തോന്നി. വീട്ടിലേക്ക് അവരെന്നെ കൂട്ടിക്കൊണ്ടുപോയി അവരുടെ വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ തൊട്ടടുത്ത് തന്നെയാണ് എന്ന് പറഞ്ഞു.

   
"

വീട്ടിലെത്തിയപ്പോൾ രവീന്ദ്രൻ എന്ന കാത്തുനിൽക്കുന്നുണ്ടായിരുന്നു എന്നെ ഇവിടെ എത്തിച്ചത് രാധമ്മ യാണെന്ന് പറഞ്ഞപ്പോൾ അവൻ എന്നെ ഒന്ന് നോക്കി. അപ്പോഴും ഞാൻ രാധയെ കണ്ടു ഓരോ ദിവസവും വീടിന്റെ ജനാലയിലൂടെ നോക്കുമ്പോൾ പൂന്തോട്ടങ്ങളിലും മറ്റുമായി അവരെ കാണാറുണ്ടായിരുന്നു. ഒരു ദിവസം രവീന്ദ്രനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു രാധയെ പറ്റി കൂടുതൽ അറിയാൻ സാധിച്ചത് നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യയാണ്.

അവരുടെ അടുത്തേക്ക് പോകാത്ത ഒരാൾ പോലും ആ നാട്ടിൽ ഇല്ലായിരുന്നു. സ്ത്രീകൾക്ക് എല്ലാം അവരുടെ സൗന്ദര്യത്തിൽ വളരെ അസൂയയും ആയിരുന്നു.രവീന്ദ്രൻ പോലും അവരുടെ അടുത്തേക്ക് വന്നിട്ടുണ്ട്. രവീന്ദ്രൻ അത്തരത്തിൽ പറഞ്ഞുവെങ്കിലും എനിക്ക് ഒരിക്കലും അവരെ ആ കണ്ണിലൂടെ കാണാൻ സാധിച്ചില്ല എപ്പോഴെല്ലാം അവരെപ്പറ്റി ചിന്തിക്കുന്നുവോ ഒരു അമ്മയുടെ മുഖമാണ് എനിക്ക് ഓർമ്മ വന്നത്.
ആ നാട്ടിൽ ഒരു ഭ്രാന്തൻ കൂടിയുണ്ടായിരുന്നു ഒരിക്കൽ കവലയിൽ നിൽക്കുമ്പോഴാണ് ഭ്രാന്തൻ അവിടെ കെട്ട് പൊട്ടിച്ചുകൊണ്ട് കവലയിലൂടെ ഓടി വരുന്നത് കണ്ടത് പിറകെ നാട്ടിലുള്ള എല്ലാവരും ഉണ്ടായിരുന്നു അപ്പോൾ പെട്ടെന്ന് അയാളുടെ മുന്നിലേക്ക് ഒരു കുട്ടിയോട് ഓടി ചെന്നു. ആ കുട്ടിയുടെ അമ്മ കാഴ്ച കണ്ട് തലകറങ്ങി വീഴുകയായിരുന്നു.

കയ്യിലിരുന്ന കത്തിയെടുത്ത് കുട്ടിയെ കുത്താൻ നോക്കിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് രാധമ്മ വന്നു കൂട്ടിയെ പൊതിഞ്ഞു പിടിച്ചു. ഒരുപാട് കുത്ത് രാധയ്ക്ക് കിട്ടിയെങ്കിലും കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ കെട്ടിപ്പിടിച്ചു കൊണ്ടിരുന്നു. എല്ലാവരും ചേർന്ന് അവരെ ആശുപത്രിയിൽ എത്തിച്ചു.പിന്നീട് ഒരു മാറ്റമാണ് ഞാൻ കണ്ടത്.പലരും അവർക്ക് കൂട്ടായി ഒരു മാസത്തോളം ആശുപത്രിയിൽ ഉണ്ടായിരുന്നു.തിരിച്ച് വീട്ടിലെത്തുമ്പോൾ അവിടെ എല്ലാവരും തന്നെയുണ്ടായിരുന്നു.

കുഞ്ഞിന്റെ അമ്മ അവരുടെ മുന്നിൽ തൊഴുന്നത് ഞാൻ കണ്ടു. അപ്പോഴും എന്നെ തോളിൽ പിടിച്ചുകൊണ്ട് ഒരു വശം തളർന്ന രാധമ്മ കിടക്കുകയായിരുന്നു.പിന്നീട് ഞാൻ അവിടെ നിന്നും ട്രാൻസ്ഫറായി പോയെങ്കിലും ഒരു ഓണക്കാലത്ത് രാധമ്മയെ കാണാൻ അവിടെയെത്തി. അവിടെ ഞാൻ കണ്ടത് നാട്ടിലുള്ള പലരും അവിടെ ഉണ്ടായിരുന്നു പല കുട്ടികളും അവരുടെ മുറ്റത്ത് കളിക്കുന്നു പലരും കുശലം പറയുന്നു.അവിടെ മുഴുവനും കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം പരന്നു കിടക്കുന്നത്. ഞാൻ അവിടെ നിന്ന് പോകുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കി അപ്പോൾ രാധമ്മയെ ആ ഗ്രാമം മുഴുവനായി ഏറ്റെടുത്തിരുന്നു.