മകളുടെ വീട്ടിൽ ഫോൺ മറന്നുവെച്ച് തിരിച്ചു പോയപ്പോൾ മരുമകൻ മകളെ ചെയ്യുന്നത് കണ്ട് അമ്മ ഞെട്ടിപ്പോയി.

രാമേട്ടാ നമ്മുടെ അമ്മൂനെ ഇന്നലെ സ്വപ്നം കണ്ടു. കുട്ടിക്ക് എന്തോ മനോവിഷമം പോലെ തോന്നിച്ചു. പിന്നെ എനിക്ക് സമാധാനമായി ഇരിക്കാൻ പറ്റുന്നില്ല. ഞാൻ നാളെ അമ്മൂനെ ഒന്ന് കണ്ടിട്ട് വരാം.കേശു മോനെയും കാണാൻ കൊതിയായി. മരിച്ചുപോയ ഭർത്താവിനോട് അനുവാദം ചോദിച്ചു. അടുത്ത ദിവസം മകളെ കാണുവാനായി അവർ യാത്ര തുടർന്നു. ബസ്സിൽ നിറയെ വിദ്യാർഥികളും യാത്രക്കാരും നിറയെ ഉണ്ട്. പരിചയത്തിലുള്ള ഒരു കുട്ടി നിൽക്കുന്നത് കണ്ടതും വിജയമ്മ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു . ചേച്ചി ഇന്ന് ജോലിക്ക് പോയില്ലേ തന്നെ നോക്കി അവൾ ചോദിച്ചു. വിജയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇല്ല മോളെ എന്റെ മോളെ കാണാൻ അവളുടെ വീട് വരെ പോകാണ്. വിജയമ്മ ഹോസ്പിറ്റലിലെ ക്ലീനിങ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് ആണ്.

   
"

വിജയമ്മ ബസ് ഇറങ്ങി. ബേക്കറിയിലേക്ക് പോയി അവിടെ നിന്നും കൊച്ചു മകന് വേണ്ട കുറച്ച് സാധനങ്ങൾ എല്ലാം വാങ്ങി. പതിയെ മകളുടെ വീട്ടിലേക്ക് നടന്നു. ഒറ്റ നിലയിൽ മനോഹരമായ വീട് മുറ്റം നിറയെ നിര നിരയായി ചെടികൾ. വിജയമ്മയെ കണ്ടതും മരുമകൻ എഴുന്നേറ്റ് ബഹുമാനത്തോടെ ഭാര്യ അമ്മുവിനെ വിളിച്ചു. അയാൾ വിളിച്ചു പറഞ്ഞതും അകത്തുനിന്ന് മകൾ ഓടി വന്നു. മകൾ ചിരിക്കുന്നുണ്ട് എങ്കിലും മുഖത്ത് ഒരു വിഷാദ ഭാവം നിഴലിച്ചിരുന്നു. മരുമകനോട് വിജയമ്മ ചോദിച്ചു ഇന്ന് വർക്ക് ഷോപ്പിൽ പോയില്ലേ? കറണ്ട് ഇല്ലാത്തതുകൊണ്ട് ഇന്ന് പോയില്ല. കൊച്ചു മകനെ കളിപ്പിച്ചിരുന്ന് സമയം പോയത് അറിയാതെ വിജയമ്മ ഇരുന്നു.

കൊച്ചു മകന്റെ കയ്യിലിരുന്ന് മൊബൈൽ പല തവണ വാങ്ങിക്കാൻ തുടങ്ങിയെങ്കിലും അവനതിന് വാശി പിടിച്ച് കരഞ്ഞപ്പോൾ അവന്റെ കയ്യിൽ തന്നെ കൊടുത്തു. ഇടയ്ക്ക് അവന്റെ ശ്രദ്ധ മാറിയപ്പോൾ മകൾ അത് വാങ്ങി ഫ്രിഡ്ജിന്റെ മുകളിൽ വച്ചു. വിജയമ്മ മകളോട് യാത്രപറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.അവർ കുറച്ചുനേരം നടന്നു നീങ്ങിയപ്പോഴാണ് ഫോണിന്റെ കാര്യം ഓർത്തത്. നോക്കിയപ്പോൾ അതിൽ ഫോണിൽ അപ്പോഴാണ് അവർക്ക് ഓർമ്മ വന്നത് കൊച്ചു മകന് മൊബൈൽ കളിക്കാൻ കൊടുത്ത കാര്യം.വിജയമ്മ മകളുടെ വീട്ടിലേക്ക് മെല്ലെ തിരിച്ചു.

വീട്ടുമുറ്റത്തേക്ക് കടന്നപ്പോഴേ ഉച്ചത്തിലുള്ള മരുമകന്റെ ശബ്ദം കേട്ടു. അവർ അവിടെ തന്നെ നിന്നു. മരുമകന്റെ വാക്കുകൾ കാതിൽ വന്ന് അടിച്ചു. അവളുടെ ഒരു അമ്മ മിണ്ടരുത് നീ അവർക്ക് ജോലിയുണ്ടല്ലോ ഇന്നുവരെ അവർ എന്തെങ്കിലും പണമായി തന്നിട്ടുണ്ടോ? എന്തുപറഞ്ഞാലും അവളുടെ ഒരു പൂങ്കണ്ണീര് എന്താടി നിന്റെ തള്ള ചത്തോ? തളർച്ചയോ ടെ വിജയമ്മ ഇറങ്ങിയത്ത് ഇരന്നു. ഇവനെ ഇങ്ങനെയും ഒരു മുഖമോ താൻ കാണുമ്പോൾ എന്തൊരു സ്നേഹമാണ് ഇത്രയും നാൾ ഇവൻ കാട്ടിയത് കപട സ്നേഹമായിരുന്നോ? അവരുടെ ഉള്ള് തേങ്ങി. വീണ്ടും മരുമകന്റെ ശബ്ദം ഉയർന്നതും അവർ എഴുന്നേറ്റു. ഇനിയും ഇങ്ങനെ നിന്നു കൂടാ. അടുക്കള വശത്തേക്ക് വിജയമ്മ നടന്നു. കലി തുള്ളിയ മരുമകൻ മകളെ അടിക്കുവാനായി കയ്യോങ്ങിയതും വിജയമ്മ അവന്റെ കയ്യിൽ കയറിപ്പിടിച്ചു.

തൊട്ടു പോകരുത് എൻറെ മകളെ. അവരുടെ പെട്ടെന്നുള്ള വരവിലും പ്രതികരണത്തിലും പകച്ചു പോയ മരുമകൻ ഒരു അടി പിന്നിലോട്ട് പോയി. അമ്മായി അമ്മയുടെ മുഖം കണ്ടതും അവന്റെ മുഖം താണു.അനീഷേ നാലുവർഷം മുമ്പ് നീ എന്റെ വീട്ടിൽ പെണ്ണ് അന്വേഷിച്ചു വരുമ്പോൾ നിനക്ക് തന്തയുമില്ലാത്ത തള്ളയുമില്ല കൂടപ്പിറപായ പെങ്ങൾ മാത്രമായിരുന്നു അന്ന്. ഞങ്ങളുടെ ബന്ധുക്കളും നാട്ടുകാരും എല്ലാം പറഞ്ഞു നിന്റെ കൂടെ മകളെ അയക്കരുത് എന്ന്. ഞാൻ അന്ന് ചെവി കൊണ്ടില്ല.

കാരണം നീ പറഞ്ഞ ഒരു വാക്കുണ്ട് അച്ഛനും ഇല്ല അമ്മയുമില്ല എന്ന കാരണത്താൽ ഒരുപാട് കല്യാണാലോചനകൾ മുടങ്ങി എന്ന്. എനിക്ക് അമ്മുവിനെ വിവാഹം ചെയ്തു തന്നാൽ അവളിലൂടെ എനിക്ക് കിട്ടുന്നത് ഒരു അമ്മയെ കൂടിയാണ് എന്ന്. വന്നതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു പൊന്നും വേണ്ട പണവും വേണ്ട അമ്മയുടെ മോളെ മാത്രം മതി എന്ന് നീ പറഞ്ഞു. അന്ന് ഞാൻ ഒരുപാട് സന്തോഷിച്ചു അഭിമാനിച്ചു പക്ഷേ ഇന്ന് നിന്റെ ആട്ടും തുപ്പും കേൾക്കാനല്ല ഞാൻ എന്റെ മകളെ നിനക്ക് കെട്ടിച്ചു തന്നത്. ഇനി എന്റെ മകൾക്ക് വേണ്ടി സംസാരിക്കാൻ ഞാനുണ്ട്. ഇനി ഒരു നിമിഷം ഇവിടെ നിർത്തില്ല. ഞാൻഎന്റെ മോളെ കൊണ്ടുപോകുകയാണ് അവളുടെ കുഞ്ഞിനെ പോറ്റാനുള്ള കഴിവ് എനിക്കുണ്ട്.