അച്ഛന് വിദ്യാഭ്യാസമില്ല എന്ന് പറഞ്ഞ് സ്കൂളിലെ മീറ്റിങ്ങിന് അമ്മാവനെ കൊണ്ടുപോയ പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത്.

അമ്മേ നാളെ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാൻ അച്ഛൻ തന്നെ പോകണം എന്ന് ടീച്ചർ നിർബന്ധം പറഞ്ഞു. ഞാൻ ഇനി എന്തു ചെയ്യും? വൈകുന്നേരം സ്കൂൾ വന്ന് സ്വാതി അമ്മയോട് സങ്കടത്തോടെ പറഞ്ഞു.നീ പറഞ്ഞില്ലേ അച്ഛന് ജോലിക്ക് പോകണം പകരം അമ്മ വരും എന്ന്. അതൊക്കെ പറഞ്ഞു അപ്പോൾ ടീച്ചർ ചോദിക്കുവാണ് മക്കളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛന് വലുത് എന്ന്. അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ അവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ അവർ ചോദിക്കുന്നതിന് എങ്ങനെ മറുപടി പറയും എന്നോ അറിയില്ല. സ്കൂളിൽ പോകാത്ത ആളാണ്. എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതിയായിരുന്നു അത്. തീരെ വിദ്യാഭ്യാസമില്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു.

   
"

എന്റെ കൂട്ടുകാരികളുടെ മുന്നിൽ എന്റെ അച്ഛനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ കോലം ആണോ അച്ഛന്റെ? എപ്പോൾ നോക്കിയാലും കരിപുരണ്ട ഷർട്ട്. അച്ഛനെ വൃത്തിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്താണ് അമ്മയും മകളും ഒരു ഗൂഢാലോചന? ആ സമയത്താണ് സ്വാതിയുടെ അച്ഛൻ ശിവദാസൻ അവിടേക്ക് കയറിവന്നത്. ഇന്നെന്താ വർക്ക്ഷോപ്പ് നേരത്തെ അടച്ചോ? ഇന്ന് പണി തീരെ കുറവായിരുന്നു. അച്ഛാ നാളെ പ്രോഗ്രസ് കാർഡ് ഒപ്പ്‌ ഇടാൻ അച്ഛൻ തന്നെ പറയണമെന്ന് ടീച്ചർ പറഞ്ഞു. അതിനെന്താ മോളെ അച്ഛൻ വരാം. നിങ്ങൾ അവിടെ ചെന്നിട്ട് എന്ത് ചെയ്യാനാ? ടീച്ചർമാർ ചോദിക്കുന്നതിനും പറയുന്നതിനും നിങ്ങൾക്ക് ഉത്തരം കൊടുക്കാൻ പറ്റുമോ? ഒന്നാമത് ഇംഗ്ലീഷ് മീഡിയം സ്കൂളാണ്. ഇംഗ്ലീഷ് എന്തെങ്കിലും ചോദിച്ചാൽ നിങ്ങൾ വായും പൊളിച്ച് നിൽക്കേണ്ടിവരും.ശരിയാണ് അതിനിപ്പോൾ എന്താണ് ഒരു വഴി?

ശിവദാസൻ ചോദിച്ചു. ഞാനൊരു വഴി കണ്ടിട്ടുണ്ട് എന്റെ വല്യേട്ടനെ പറഞ്ഞുവിടാം ടീച്ചർക്ക് അറിയില്ലല്ലോ മോളുടെ അച്ഛൻ ആരാണ് എന്ന്. നിങ്ങളുടെ സ്ഥാനത്ത് നിന്ന് ചേട്ടൻ കാര്യങ്ങളൊക്കെ വേണ്ടപോലെ ചെയ്തുക
കൊള്ളും. എന്റെ മോൾക്ക് അതാണ് ഇഷ്ടമെങ്കിൽ അത് തന്നെ നടക്കട്ടെ. ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ ശിവദാസൻ കുളിക്കുവാൻ നടന്നു. പിറ്റേ ദിവസം സ്കൂളിന്റെ ചെറിയ ഓഡിറ്റോറിയത്തിൽ പാരൻസും കുട്ടികളും വന്നുനിറഞ്ഞു. പതിവുപോലെ പ്രിൻസിപാൾ എഴുന്നേറ്റ് സദസ്സിലേക്ക് നോക്കി സംസാരിച്ചു തുടങ്ങി. ഒരു പ്രധാനപ്പെട്ട വ്യക്തിയെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാനുണ്ട്. ആദ്യത്തെ ആരാണ് എന്ന് പറയാൻ വെറുമൊരു സാധാരണ മനുഷ്യൻ എന്നാൽ ഒരു കൂലിപ്പണിക്കാരനായ അദ്ദേഹം തനിക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നും ചെലവ് ചുരുക്കം പിടിച്ച കാശുകൊണ്ട് അനാഥനായ രണ്ടു കുട്ടികൾക്ക് ഈ സ്കൂളിൽ പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും ആ രണ്ടു കുട്ടികളും ഈ കഴിഞ്ഞ എക്സാമിൽ വളരെ മികച്ച മാർക്ക് വാങ്ങുകയും ചെയ്തു.

അതിന് അവസരമാക്കിയ ആ വലിയ മനുഷ്യനെ ആദരിക്കുന്നതിന് വേണ്ടിയാണ് നമ്മൾ ഇവിടെ ഇങ്ങനെ ഒരു വേദി ഒരുക്കിയിരിക്കുന്നത്. നിങ്ങളെ എല്ലാവരുടെയും അനുവാദത്തോടെ വലിയ മനുഷ്യനെ വേദിയിലേക്ക് ക്ഷണിക്കുകയാണ്. വേദിയിലേക്ക് കയറി വന്ന വ്യക്തിയെ കണ്ട് സ്വാതിയും അമ്മാവനും പകച്ചു പോയി. എനിക്ക് പ്രസംഗിക്കാൻ ഒന്നുമറിയില്ല. കാരണം എനിക്ക് നിങ്ങളെപ്പോലെ ഒട്ടും വിദ്യാഭ്യാസമില്ല പഠിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല വീട്ടിലെ പട്ടിണി കാരണം അച്ഛനില്ലാത്ത ഞങ്ങളെ വളർത്തുവാൻ അമ്മ ഒത്തിരി ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ പഠിക്കുവാനുള്ള ആഗ്രഹം മനസ്സിൽ ഒതുക്കി അമ്മയോടൊപ്പം പണിക്ക് പോയി.പക്ഷേ പഠിക്കാതെ പോയതിന്റെ കുറവ് എനിക്ക് തോന്നിത്തുടങ്ങിയത് എന്റെ മകളെ സ്കൂളിൽ ചേർക്കാൻ തുടങ്ങിയപ്പോൾ മുതലാണ്.

അന്ന് വിദ്യാഭ്യാസമുള്ള ഭാര്യ കൂടി ഉള്ളതുകൊണ്ട് അവൾ ഫോം പൂരിപ്പിക്കുകയും മോളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തന്നെ ചേർക്കുകയും ചെയ്തു. എന്റെ മകൾ പഠിച്ച ഓരോ ഗ്ലാസ് കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ അവൾ വളരുന്നതിനൊപ്പം എന്റെ ഭാര്യയുടെ മുൻപിലും എന്റെ മകളുടെ മുന്നിലും ഞാൻ ചെറുതാവുകയായിരുന്നു. അവരുടെ നിലവാരത്തിനൊപ്പം എനിക്ക് എത്താൻ കഴിയാത്തത് വിദ്യാഭ്യാസം ഇല്ലായ്മയാണ് എന്ന് മനസ്സിലാക്കിയാൽ ഞാൻ എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകാൻ പാടില്ല എന്ന് കരുതിയാണ് അനാഥനായ രണ്ട് കുട്ടികളെ എന്നാൽ കഴിയുന്ന രീതിയിൽ വിദ്യാഭ്യാസം കൊടുക്കാനും സമൂഹത്തിൽ അവർക്ക് നിലയും വിലയും ഉണ്ടാകുവാനായി ഞാനൊരു എളിയ ശ്രമം നടത്തിയത്. ഇന്ന് പക്ഷേ അവർ അനാഥരല്ല എന്നാണ് അവർ എന്നോട് പറഞ്ഞത്.

അവർ രണ്ടുപേർക്കും അവരുടെ അച്ഛന്റെ സ്ഥാനത്തുനിന്ന് പേഗ്രസ്സ് കാർഡ് ഒപ്പിട്ട് കൊടുക്കേണ്ടത് ഞാനാണ് എന്ന് പറഞ്ഞപ്പോൾ കഴിഞ്ഞ 10 -12 കൊല്ലവും അറിവില്ലാത്തതിന്റെ പേരിൽ ഒരിക്കൽ പോലും എന്റെ സ്വന്തം മകളുടെ സ്കൂളിൽ ഒന്ന് കാലുകുത്താൻ പോലും അവസരം ലഭിക്കാതിരുന്ന എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ രണ്ടു കുട്ടികൾ. ഇവിടെ കൂടിയിട്ടുള്ള എല്ലാ കുട്ടികളോടും എനിക്ക് പറയാനുള്ളത് നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നം എന്ന് പറയുന്നത് നിങ്ങൾ നന്നായി പഠിച്ച് ഒരു വലിയ സ്ഥാനത്തിൽ എത്തിച്ചേരുക എന്നതാണ്. അതിനുവേണ്ടി അവർ അദ്ധ്വാനിക്കുന്നു. അവർ ഏതൊക്കെ ജോലികളിൽ ഏർപ്പെട്ടാലും അവരെന്നും നിങ്ങളുടെ മെച്ചപ്പെട്ട ഭാവിക്കുവേണ്ടി അധ്വാനിക്കുന്ന നിങ്ങളുടെ പ്രിയ അച്ഛനാണെന്ന ചിന്ത നിങ്ങൾക്ക് എന്നും ഉണ്ടാകണം.

നിങ്ങൾ പഠിച്ച ഒരു ജോലി കിട്ടി അതിനുള്ള ആവശ്യം വാങ്ങി നിങ്ങടെ അച്ഛൻ ഏൽപ്പിക്കുമ്പോൾ ഉള്ളതിനേക്കാൾ സന്തോഷം തോന്നുന്നത് ജോലി ചെയ്ത മാറിനിൽക്കുന്ന അച്ഛനെ ചൂണ്ടിക്കാട്ടി നിങ്ങൾ സ്വന്തം ടീച്ചറോട് അല്ലെങ്കിൽ സ്വന്തം കൂട്ടുകാരോട് ഇതാണ് എന്റെ അച്ഛൻ എന്ന് അഭിമാനത്തോടെ സന്തോഷത്തോടെ പറയുന്നത് കേൾക്കുമ്പോൾ ആണ്. ഇന്ന് എനിക്ക് സങ്കടവും സന്തോഷവും ഉള്ള ദിവസമാണ് അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും സംസാരിക്കുവാൻ എനിക്ക് ആകുന്നില്ല. എല്ലാവർക്കും നന്ദി അത്രയും പറഞ്ഞു വേദിയുടെ ഒരു വശത്തേക്ക് ഒതുങ്ങി നിന്ന് അച്ഛനെ കണ്ടപ്പോൾ സ്വാതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അച്ഛന്റെ മനസ്സിൽ ഇത്രയും സങ്കടം ഉണ്ടായിരുന്നോ .അമ്മാവാ എനിക്ക് അച്ഛനെ കൊണ്ട് ഒപ്പിടിയിച്ചാൽ മതി. എനിക്ക് എന്റെ കൂട്ടുകാരോടും ടീച്ചേഴ്സിനോടും ഉറക്കെ വിളിച്ചു പറയണം ഇതാണ് എന്റെ അച്ഛൻ എന്ന്. ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛനുവേണ്ടി വർഷത്തിൽ ഒരു ദിവസം മാത്രം മാറ്റിവച്ചാൽ പോരാ അത് പോരാതെ വരും.