മോളെ കല്യാണം കഴിക്കുന്ന ചെക്കൻ ഗവൺമെന്റ് ജോലിക്കാരൻ ആകണമെന്ന് നിർബന്ധം പിടിച്ച അച്ഛന് സംഭവിച്ചത്

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മകളെ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊടുക്കുണ്ടോ എന്ന്. മേനോൻ ചേട്ടാ ചെക്കന് സ്വന്തമായി ടൗണിൽ ഒരു കടയൊക്കെ ഉണ്ട്. പിന്നെ സ്ഥലവും അവിടെ കൃഷിയും ഉണ്ട്. മൂന്നാല് പശുക്കളും എങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാങ്ങിക്കുന്നതിന്റെ ഇരട്ടി ഒരു മാസം നമ്മുടെ ചെക്കനും ഉണ്ടാക്കും. കുമാരന് അറിയാലോ മോൾക്ക്‌ ബാങ്കിലാണ് ജോലി അതുകൊണ്ട് മോളെ കല്യാണം കഴിക്കുന്ന ചെക്കൻ ഗവൺമെന്റ് ജോലിക്കാരൻ ആകണമെന്ന് എനിക്ക് നിർബന്ധമാണ്. പിന്നെ നല്ലൊരു മഴ പെയ്താൽ പോകാവുന്നതല്ലേ ഈ കൃഷിയൊക്കെ. ദീപ മോൾ പിന്നെ പാല് കുടിക്കത്തുമില്ല. കുമാരൻ പോയിട്ട് സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ടുവാ.

   
"

കുമാരൻ പിറു പിറുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. മോനെ സന്ദീപ് അപ്പുറത്ത് നല്ലൊരു കുട്ടിയുണ്ട് നമുക്ക് അങ്ങോട്ട് പോകാം. അതെന്താ കുമാരേട്ടാ ഇവിടത്തെ പെണ്ണിനെ കാണാൻ പുറത്തേക്കു പോകുന്നത്? അല്ല മോനെ നമുക്ക് ഇത് ശരിയാകില്ല. അയാള് ഗവൺമെന്റ് ജോലിക്കാർക്കു മാത്രം പെണ്ണ് കൊടുകൊള്ളു എന്നാണ് പറയുന്നത് അല്ലേ? മോനത് കേട്ടിരുന്നോ?എന്റെ ചെവിക്കു കുഴപ്പമൊന്നുമില്ല കുമാരേട്ടാ. മോന് നല്ല തങ്കം പോലെ പെണ്ണിനെ തന്നെ കണ്ടുപിടിച്ചു തരും. ഏതായാലും ഇനി ഞാൻ എങ്ങുമില്ല കടയിൽ കുറച്ച് സാധനങ്ങൾ എടുക്കാൻ ഉണ്ട്. വൈകിട്ട് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അമ്മ രാവിലെ കണ്ട പെണ്ണിനെ കുറിച്ച് ചോദിച്ചു.

അമ്മേ അയാള് സർക്കാർ ഉദ്യോഗസ്ഥന് കെട്ടിച്ചു കൊടുക്കുള്ളുന്നാ പറയണേ? ഈ പെണ്ണുങ്ങളുടെ തന്തമാർ ഇങ്ങനെ തുടങ്ങിയാൽ ഈ നാട്ടിലെ ചെക്കന്മാരുടെ അവസ്ഥ എന്താകും? അടുത്തദിവസം കട തുറന്നപ്പോൾ കുമാരേട്ടൻ നേരത്തെ എത്തിയിരുന്നു.എന്താ കുമാരേട്ടൻ രാവിലെതന്നെ മോനെ നല്ലൊരു കേസ് വന്നിട്ടുണ്ട് നമുക്കൊന്ന് പോയാല? എന്റെ പൊന്നു കുമാരേട്ടാ ഇനി കുറച്ചുദിവസം കഴിഞ്ഞിട്ട് ചായ കുടിക്കാൻ പോകുന്നുള്ളൂ. കുമാരേട്ടൻ പോയി ചായ കുടിക്ക് എന്ന് പറഞ്ഞ് പോക്കറ്റിൽ ഒരു നൂറു രൂപ വെച്ച് കൊടുത്തു. അടുത്താഴ്ച വരാമെന്ന് പറഞ്ഞ് കുമാരേട്ടൻ ഇറങ്ങി. കുറച്ച് കീറിയ നോട്ടുകൾ മാറുവാനായി ഞാൻ ബാങ്കിലേക്ക് പോയി. തിങ്കളാഴ്ച ആയതു കൊണ്ട് ബാങ്കിൽ നല്ല തിരക്കുണ്ടായിരുന്നു.

അപ്പോഴാണ് ക്യാഷ് കൗണ്ടറിൽ നിന്നും ഒരു വിളി വന്നത്. സന്ദീപേട്ടനല്ലേ അതെ എങ്ങനെ അറിയും? സന്ദീപേട്ടൻ ഇന്നലെ പെണ്ണ് കാണാൻ വന്നത് എന്നെയാണ് അവൾ സ്വരം താഴ്ത്തി പറഞ്ഞു. ആണോ ഞാൻ ഒന്ന് ചമ്മി. നോട്ടു മാറിയിറങ്ങവേ ഞങ്ങൾ പരസ്പരം ഒന്നും കൂടി നോക്കാൻ മറന്നില്ല. ഉച്ചവരെ കടയിലിരിക്കുമ്പോഴും ബാങ്കിൽ പോയതിന്റെ ഓർമ്മ എന്നിൽ നിന്ന് വിട്ട് മാറിയിരുന്നിരുന്നില്ല. ഓരോന്നോർത്ത് ചിരിച്ചുകൊണ്ടിരിക്കുമ്പോൾ എന്താണ് മാഷേ ചിരിച്ചുകൊണ്ടിരിക്കുന്നത്? നോക്കുമ്പോൾ പെട്ടെന്ന് ദീപ മുന്നിൽ വന്നു നിൽക്കുന്നു. താൻ എന്താണ് ഇവിടെ? ഞാൻ നേരിൽ കണ്ട് മാപ്പ് പറയാൻ വന്നതാണ് ഇന്നലെ അച്ഛൻ വളരെ മോശമായി അതൊന്നും സാരമില്ല എനിക്ക് ഒരു വിഷമവും അതുകൊണ്ട് ഉണ്ടായിട്ടില്ല. കുറച്ചുനേരം സംസാരിച്ച് അവർ തിരികെ പോയി.

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വെറുതെ ദീപയെ ഓർത്തു. പിറ്റേന്ന് കടയിൽ ഇരിക്കുമ്പോൾ രാവിലെതന്നെ ദീപ വരുന്നത് കണ്ടു. സന്ദീപേട്ട ഒരു പേന ഉടനെ അവൾക്ക് ഒരു പേന എടുത്തു കൊടുത്തു. അപ്പോഴേക്കും കുമാരേട്ടൻ കടയിൽ ഹാജരായി. മോനെ നല്ലൊരു പെൺകുട്ടിയുണ്ട്. ഈ ഞായറാഴ്ച തന്നെ നമുക്ക് പോകാം ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഗവൺമെന്റ് ജോലിക്കാരെ അല്ലേ വേണ്ട ഇത് പറഞ്ഞ് ഞാൻ ദീപയെ ഒന്ന് നോക്കി. ദീപയുടെ മുഖം ഒന്ന് ചുളുങ്ങി .എന്റെ മോനെ ആ പരട്ട നായരോടും അയാളുടെ പത്രാസ്ക്കാരി മോളോട് പോയി പണി നോക്കാൻ പറ. കൂടുതൽ പറയുന്നതിന് മുൻപ് ഞാൻ കുമാരേട്ടനോട് പറഞ്ഞു ഈ കുട്ടിയാണ് അത് എന്ന്. കുമാരേട്ടൻ ഒന്ന് പകച്ചു. ഒറ്റനോട്ടത്തിൽ കുമാരേട്ടൻ അപ്രത്യക്ഷനായി

പിന്നീട് ദീപ പലപ്പോഴും ആയി കടയിൽ വന്നു പോയിക്കൊണ്ടിരുന്നു. ഒരു ദിവസം ഞാൻ ദേവിയോട് ചോദിച്ചു ദീപക്ക് വേറെ ഗവൺമെന്റ് ജോലിക്കാരുടെ ആലോചന ഒന്നും വന്നില്ലേ അതിനു മറുപടി ക്രൂരമായ ഒരു നോട്ടമായിരുന്നു. പിന്നെ പതിയെ ചെവിയിൽ പറഞ്ഞു എനിക്ക് ഈ പലചരക്ക് കടക്കാരനെ മതി എന്ന്. കുറച്ച് ഒച്ചപ്പാടും അവളുടെ തന്തപ്പടി ഉണ്ടാക്കിയെങ്കിലും അവൾ എന്നെ മതി എന്ന് വാശിപിടിച്ചു ഒടുവിൽ എന്നെ കെട്ടിയില്ലെങ്കിൽ തൂങ്ങി ചാകും എന്ന് പറഞ്ഞപ്പോൾ തന്ത ഫ്ലാറ്റ് അവസാനം ഗവൺമെന്റ് ജോലിക്കാരന് വെച്ച ആ ഞാവൽ പഴം പലചരക്ക്കാരന് തന്നെ കിട്ടി.