ജീവിതത്തിൽ ദുഃഖം അനുഭവപ്പെടുമ്പോൾ ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ മനസ്സ് തളരുമ്പോൾ മനസ്സിൽ ഈ മന്ത്രം ജപിച്ചാൽ മതി

എത്ര  സൗഭാഗ്യവാൻ ആയാലും എത്ര തന്നെ കോടീശ്വരൻ ആയാലും ജീവിതത്തിൽ വിഷമിക്കാത്തവരായി ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം. സൗഭാഗ്യങ്ങളിൽ നിന്നാലും ചിലപ്പോൾ പെട്ടെന്ന് ആയിരിക്കും നമ്മുടെ മനസ്സിലേക്ക് വിഷമങ്ങൾ കടന്നുവരിക.അതിനു പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാകണമെന്നില്ല.ചിലപ്പോൾ അകാരണമായിട്ടാകും വിഷമം നമ്മുടെ മനസ്സിൽ കടന്നുവരുന്നത്. എത്ര ആലോചിച്ചാലും നമുക്ക് ഒരുപക്ഷേ മനസ്സിലാകില്ല എന്താണ് നമ്മുടെ മാനസികമായ സമ്മർദ്ദത്തിന് വിഷമത്തിന്റെ കാരണം എന്നത്. ചിലപ്പോൾ ചില വേർപാടുകൾ ആയിരിക്കാം ,ചില വ്യക്തികളുടെ പെരുമാറ്റമായിരിക്കും , ഏതെങ്കിലും തരത്തിലുള്ള ജീവിത സാഹചര്യങ്ങൾ ആയിരിക്കും നമ്മുടെ വിഷമത്തിന് കാരണം.

   
"

വിഷമഘട്ടങ്ങൾ എന്ന് പറയുന്നത് ഒരാളുടെ ആ വ്യക്തിയുടെ ജീവിതത്തെ അദ്ദേഹത്തിന്റെ സ്വഭാവത്തെ നിയന്ത്രിക്കുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നുണ്ട്. നമുക്ക് എന്തെങ്കിലും ദുഃഖമോ മാനസിക സമ്മർദ്ദമോ വന്നു കഴിഞ്ഞാൽ എപ്പോഴും ഭഗവാൻ നമുക്ക് ഭഗവാന്റെ അനുഗ്രഹം നമുക്ക് കൂട്ട് ഉണ്ട്. ഭഗവാനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാൻ ആ ദുഃഖം മാറ്റും. ഭഗവാനിൽ പൂർണമായും വിശ്വാസം അർപ്പിച്ച് ധൈര്യമായി മുന്നോട്ടുപോകുക എന്നതാണ് ഏറ്റവും അധികം വേണ്ടത്.

ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ വരുന്ന സമയത്ത് മനസ്സിൽ ഒരുവിടേണ്ട ഒരു മന്ത്രമുണ്ട്.നമുക്ക് അത്തരത്തിൽ മാനസിക സമ്മർദ്ദം വരുമ്പോൾ നമുക്ക് ആരുമില്ല എന്ന് തോന്നലുണ്ടാകുമ്പോൾ നമുക്ക് ഭഗവാൻ കൂടെ വേണം ഭഗവാന്റെ കരുത്ത് പക്ഷം നമുക്ക് വേണമെന്ന് തോന്നുന്ന സമയത്ത് നമ്മൾ ഈ മന്ത്രം പ്രാർത്ഥിക്കുകയാണ് എങ്കിൽ തീർച്ചയായും നമുക്ക് ഭഗവാന്റെ സഹായം ഉണ്ടാകുന്നതാണ്. അപ്പോൾ ഒരു മന്ത്രം ഇതാണ് “ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ “കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.