ഭാര്യ ഭർത്താവിനോട് സംസാരിക്കുന്നില്ല കാരണം അറിഞ്ഞ ഡോക്ടര്‍ ഞെട്ടി.

എത്ര നാളായി തുടങ്ങിയിട്ട് ഡോക്ടർ വിനോദിനോട് ചോദിച്ചു. ഏകദേശം അഞ്ചുദിവസമായി ഡോക്ടർ. എന്താണ് നിങ്ങളുടെ ഉറക്കത്തിന് തടസ്സമായി അനുഭവപ്പെടുന്നത്? ഉറക്കത്തിൽ ആരും എന്നെ വിളിക്കുന്നത് പോലെ എണീറ്റു കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റുന്നില്ല. കട്ടിലിന് അടിയിൽ നിന്ന് ആരുടെയോ നിലവിളി കേൾക്കുന്നത് പോലെ. കാഴ്ചയിൽ അയാൾക്ക് മറ്റ് പ്രശ്നങ്ങൾ ഒന്നും തോന്നുന്നില്ല. താങ്കൾ വിവാഹിതനാണോ?അതെ ഡോക്ടർ. ഭാര്യക്ക് അറിയില്ലേ നിങ്ങളുടെ ഈ പ്രശ്നം? ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. താങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത് ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ്. കുട്ടികൾ ഉണ്ടോ?ഇല്ല ഞങ്ങളുടെ വിവാഹം കഴിഞ്ഞ് എട്ടുമാസമേ ആയിട്ടുള്ളൂ. ഞങ്ങളുടെ അറേഞ്ച്ഡ് മാരേജ് ആയിരുന്നു വർഷങ്ങൾക്കു മുൻപ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ. അത് മറച്ചു വെച്ചിട്ടാണ് വീട്ടുകാർ ഞങ്ങളുടെ വിവാഹം നടത്തിയത്.

   
"

പക്ഷേ കഴിഞ്ഞ 10 വർഷത്തോളമായി എനിക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. അവൾ എങ്ങനെയോ പഴയ വിവരങ്ങൾ അറിഞ്ഞു. അന്ന് മുതൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. എനിക്ക് അവളെ ജീവനാണ് ഡോക്ടർ. ഡോക്ടറിന് ഏകദേശം കാര്യങ്ങൾ പിടികിട്ടി. ഭാര്യയുമായി ഒത്തുചേർന്നാൽ തീരാവുന്ന പ്രശ്നമേ ഇയാൾക്കുള്ളൂ എന്ന് ഡോക്ടർക്ക് തോന്നി. ഡോക്ടർ പറഞ്ഞ തങ്ങളുടെ പ്രശ്നം സിമ്പിൾ ആണ് ഭാര്യ തന്നെ വിട്ടു പോകുമോ എന്നുള്ള ഭയത്താൽ ഉണ്ടായിട്ടുള്ള ഒരു ഡിപ്രഷൻ ആണ് ഇത്. കുഴപ്പമില്ല വീട്ടുകാർക്ക് അറിയുമോ നിങ്ങൾ തമ്മിൽ സംസാരിക്കാറില്ല എന്നത്. ഇല്ല ഡോക്ടർ. എങ്കിൽ അവരെ അറിയിക്കണം. എന്നിട്ട് അവരോട് തന്റെ ഭാര്യയുമായി സംസാരിക്കാൻ പറയു. എനിക്ക് അച്ഛൻ മാത്രമേയുള്ളൂ അച്ഛന്റെ സുഹൃത്തിന്റെ മകളാണ് എന്റെ ഭാര്യ അവരെല്ലാവരും ബോംബെയിൽ സെറ്റിൽഡാണ് അവിടെ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. എനിക്ക് നാട് ഇഷ്ട്ടം ആയതുകൊണ്ടാണ് ഇവിടെ ട്രാൻസ്ഫർ വാങ്ങിയത്.

എന്നാൽ അവരെ ഫോണിൽ വിളിച്ചറിയിക്കണം. ഡോക്ടർ അവരുടെ വിചാരം ഞങ്ങൾ ഇവിടെ സന്തോഷത്തോടെ കഴിയുകയാണ് എന്നതാണ്. അവരറിയാതെ ഈ പ്രശ്നം തീർക്കാനാണ് ഞാൻ ഡോക്ടറുടെ അടുത്ത് വന്നത്. പറഞ്ഞാൽ അവർക്ക് അത് മനസ്സിലാകും എനിക്കൊരു പ്രശ്നവുമില്ല എന്ന് അതിനാലാണ് ഞാൻ ഡോക്ടറുടെ അടുത്ത് തന്നെ വന്നത് എന്നെ സഹായിക്കണം സർ എനിക്ക് അവളെ വിട്ടു പിരിയാൻ വയ്യ. പറഞ്ഞ് അയാൾ പൊട്ടി കരയുവാൻ തുടങ്ങി. ഡോക്ടർക്കു അയാളുടെ അവസ്ഥ കണ്ട് മനസ്സലിവ് തോന്നി.ശരി അവരേയും കുട്ടി ഞായറാഴ്ച വരും നമുക്ക് നോക്കാം. താങ്ക്യൂ സർ ബുദ്ധിമുട്ടില്ലെങ്കിൽ സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ? അതിനെന്താ തരാമല്ലോ.

ഡ്യൂട്ടി കഴിഞ്ഞ് ഡോക്ടർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി ഏകദേശം 11 മണിയായി കാണും ഡോക്ടറുടെ ഫോൺ റിംഗ് ചെയ്തു. അപ്പുറത്ത് വിനോദ് ആയിരുന്നു.ഡോക്ടർ ഞാൻ അവളോട് കാര്യങ്ങൾ പറഞ്ഞു എല്ലാം കേട്ടു എന്നല്ലാതെ അവൾ ഒന്നും തന്നെ പറഞ്ഞില്ല. അവൾ വരുമെന്ന് തോന്നുന്നില്ല ഞാൻ ആകെ നിരാശനാണ് ഞാൻ മരിക്കാൻ പോകുന്നു. വിനോദ് താങ്കൾ വേണ്ടാത്തതൊന്നും കാണിക്കരുത് എന്തിനും വഴി ഉണ്ടാക്കാം. പറഞ്ഞു തീരും മുൻപേ അയാൾ ഫോൺ കട്ട് ചെയ്തിരുന്നു. ഒരുപാട് തവണ വിളിച്ചു നോക്കിയെങ്കിലും അയാൾ ഫോൺ എടുത്തില്ല. ഡോക്ടർ പരിഭ്രാന്തനായി ഉടൻതന്നെ എന്തെങ്കിലും ചെയ്തേ പറ്റൂ കുറച്ചുസമയത്തിനുശേഷം വീണ്ടും ഒരു തവണ കൂടി വിളിച്ചു നോക്കി. ഇത്തവണ വിനോദ് ഫോൺ എടുത്തു. ഞാൻ പറയുന്നത് കേൾക്കണം ഞാൻ സംസാരിക്കാം നിങ്ങളുടെ വൈഫിനോട് എവിടെയാണ് നിങ്ങളുടെ വീട്?വിനോദ് അഡ്രെസ്സ് പറഞ്ഞുകൊടുത്തു.

ഡോക്ടർ വിനോദിന്റെ വീട്ടിലെത്തി.വീടിന്റെ പുറത്ത് ചാവറുകൾ കുന്നു കൂടിയിരിക്കുന്നു.ഡോക്ടർ കോളിങ് ബെല്ലടിച്ചു. വിനോദ് ആണ് ഡോർ തുറന്നത്.വീടിനുള്ളിൽ കയറിയതും വല്ലാത്തൊരു ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഡോക്ടർ ഇരിക്കു നിങ്ങൾ വിളിക്കുക ഓക്കേ ഞാൻ വിളിക്കാം എന്ന് പറഞ്ഞ് അയാൾ കോണി കേറി അയാൾ മുകളിൽ പോയി. കുറച്ചുസമായതിന് ശേഷം അയാൾ തിരിച്ചു വന്നു. സർ പൊയ്ക്കോ അവൾ ഞാൻ പറയുന്നത് കേൾക്കുന്നില്ല. എന്റെ മരണം കൊണ്ടേ ഇതിന് പരിഹാരം കണ്ടെത്താനാകു. എന്താണ് വിനോദ് ഇതിന് പരിഹാരം കാണാനല്ലേ ഞാൻ ഈ രാത്രി തന്നെ വന്നിരിക്കുന്നത്. ഇതും പറഞ്ഞ് ഡോക്ടർ മുകളിലേക്ക് പടികൾ കയറി. അകത്തെ ഒരു മുറിയിൽ നേർത്ത പ്രകാശം വരുന്നുണ്ടായിരുന്നു. അടുക്കും തോറും വല്ലാത്തൊരു ദുർഗന്ധം മൂക്കിലേക്ക് തുടച്ചു കയറി കൊണ്ടിരുന്നു. മുറിയിൽ പക്ഷേ ഡോക്ടർക്ക് ആരെയും കാണാൻ സാധിച്ചില്ല. ഡോക്ടർക്ക് എന്തോ പന്തികേട് തോന്നി ഒരു മെന്റൽ പേഷ്യന്റിന്റെ വാക്കുകൾ കേട്ടാണ് താൻ ഇവിടെ നിൽക്കുന്നത് എന്ന് തിരിച്ചറിവ് അദ്ദേഹത്തെ ഭയപ്പെടുത്താൻ തുടങ്ങി.

അവൾ ഉറങ്ങുകയാണ് ഡോക്ടർ ഞാൻ എഴുന്നേൽപ്പിക്കാം. ഡോക്ടർ ഞെട്ടിത്തിരിഞ്ഞു നോക്കി. വിനോദ് അതും പറഞ്ഞു ബെഡിന്റെ അരികിലേക്ക് നടന്നു. അയാൾ കട്ടിൽ വലിച്ചു നീക്കി. ഞെട്ടലോടെയാണ് ഡോക്ടർ ആ കാഴ്ച കണ്ടത്. ഒരു സ്ത്രീയുടെ ശവശരീരം.കണ്ടോ ഡോക്ടർ നമ്മൾ ഇവിടെ വന്നതുപോലും അറിയാതെ അവൾ ഉറങ്ങുന്നത്. എനിക്ക് ഇവൾ ഇല്ലാതെ പറ്റില്ല. ഡോക്ടർ ഇവളോട് സംസാരിക്ക്. എന്തുചെയ്യണമെന്നറിയാതെ ഡോക്ടർ പകച്ചു. ഡോക്ടർ അവിടെനിന്ന് രക്ഷപ്പെടുവാനായി വാതിലിന്റെ അടുത്തേക്ക് പാഞ്ഞു. മിണ്ടാത്തുനിന്നും ലോക്കായിരുന്നു ദേഷ്യത്തോടെ ഡോക്ടർ വിനോദിന് നേരെ തിരഞ്ഞു. വാതിൽ തുറക്കു വിനോദ് അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും.

ഡോക്ടർ എനിക്ക് തന്നതല്ലേ എല്ലാം പറഞ്ഞ ശരിയാക്കാം എന്ന് എന്നിട്ട് ഇപ്പോൾ… വിനോദിനോട് വാതിൽ തുറക്കാനാണ് പറഞ്ഞത്. അതും പറഞ്ഞു ഡോക്ടർ പോക്കറ്റിൽ നിന്ന് ഫോണെടുത്തു. ഇതാ ഡോക്ടർ എന്ന് പറഞ്ഞ് ഡോക്ടർക്ക് നേരെ താക്കോൽ എറിഞ്ഞു. ചാവിയെ താക്കോലത്തിൽ വാതിൽ തുറക്കാൻ ശ്രമിക്കവേ പിന്നിൽ നിന്നുമുള്ള കത്തി കൊണ്ടുള്ള കുത്ത് ഏറ്റു ഡോക്ടർ നിലത്ത് വീണു. ഡോക്ടറെ വീണ്ടും വീണ്ടും ആനുകൂത്ത് അവസാനം ഡോക്ടറുടെ പ്രാണൻ പോകുന്നത് വരെ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.