ആദ്യമായി പ്രസവം നേരിൽ കണ്ട പുരുഷ നേഴ്‌സ് ലേബർ റൂമിൽ നിന്ന് പുറത്തു ഇറങ്ങിയപ്പോൾ ചെയ്തത്

നിന്റെ ഭാഗ്യം നിനക്ക് ഇന്ന് സീൻ കാണാമല്ലോ?പ്രാക്ടിക്കലിന്റെ ഭാഗമായി ആദ്യമായി ലേബർ റൂമിൽ ഡ്യൂട്ടിക്ക് പോകുന്ന ജെറിയോട് അവന്റെ കൂട്ടുകാരാൻ പറഞ്ഞു. അങ്ങനെയൊന്നുമല്ല ഈ പ്രസവം എന്നാൽ കാണാൻ അത്ര സുഖമല്ല കാര്യമൊന്നുമല്ല. ഞങ്ങളുടെ സീനിയർ ബാച്ചിലെ കൊലകൊമ്പന്മാർ വരെ അത് കണ്ട് തലകറങ്ങി വീണിട്ട് വരെയുണ്ട്. ഒരു നോർമൽ ഡെലിവറിയോളം പേടിപ്പിക്കുന്ന കാഴ്ച ഭൂമിയിൽ ഇല്ല. അവരുടെ അഭിപ്രായത്തിൽ ഒരിക്കലെങ്കിലും ഒരാൾ നോർമൽ പ്രസവം കാണണം. എങ്കിൽ അവൻ ഒരു സ്ത്രീയോടും അപ മര്യാദയായി പെരുമാറില്ല. ടിവിയിലും സിനിമയിലും കാണുന്നതുപോലെയല്ല കുഞ്ഞിരിക്കുക. തല ഉരുണ്ടതായിരിക്കില്ല. ചിലരുടെ ദേഹത്ത് നിറയെ രോമങ്ങൾ ആയിരിക്കും. അല്ലെങ്കിലും IT പഠിക്കുന്ന നിന്നോട് ഇതൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം?

   
"

ജെറി പഠിച്ചിറങ്ങിയാൽ ഉടനെ നല്ല ജോലി കിട്ടും എന്ന പ്രതീക്ഷയിൽ നേഴ്സിങ് പഠിക്കാൻ ഇറങ്ങിയ പതിനായിരങ്ങളിൽ ഒരുവൻ. ആണുങ്ങൾ കുറച്ചേ ഉള്ളു ബാക്കി എല്ലാം പെൺകുട്ടികൾ. എങ്ങനെയെങ്കിലും രണ്ടെണ്ണം അറ്റൻഡ് ചെയ്യണം. മിസ്സിന്റെ കയ്യിൽ നിന്നും സൈൻ ചെയ്തു വാങ്ങണം. അത് മാത്രമാണ് അവന്‍റെ മനസ്സിൽ ഇപ്പോൾ. ചില സീനിയർസ് അവനോട് പറഞ്ഞു കൊടുത്തിട്ടുണ്ട് കുഞ്ഞു വരുന്ന നേരത്ത് കണ്ണ് അടച്ചുപിടിച്ചാൽ മതിയെന്ന്. തീരെ നിവർത്തിയില്ലെങ്കിൽ അങ്ങനെ എന്തെങ്കിലും നോക്കണം. അവൻ മനസ്സിൽ ഉറപ്പിച്ചു. ലേബർ റൂം ലക്ഷ്യമാക്കി മിസ്സിന്റെ പിറകെ നടന്നു. ലേബർ റൂമിന്റെ അപ്പുറത്ത് കുറെ പേർ നിറവയറുമായി നടക്കുന്നു. പണക്കാരൻ എന്നോ പാവപ്പെട്ടവൻ എന്നോ വ്യത്യാസമില്ലാതെ ഒരു നൈറ്റിയും ഒരു തോർത്തും ഇട്ടു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഭർത്താക്കന്മാരും മറ്റു ബന്ധുക്കളും ചുറ്റുമുള്ള ബെഞ്ചിൽ ഇരിക്കുന്നു. ചിലർ ടെൻഷൻ താങ്ങാൻ ആകാതെ വിരലും നഖവും കടിച്ചു തിന്നുന്നു.

ഞാൻ അകത്തേക്ക് കയറി. ഒരു ചേച്ചി നല്ല കരച്ചിൽ ആണ് പാവം ആദ്യത്തെ പ്രസവമാണെന്ന് തോന്നുന്നു. ഇടയ്ക്ക് ഈ പണിക്ക് പോകണ്ടായിരുന്നു കന്യാസ്ത്രീ ആയാൽ മതിയായിരുന്നു എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. അത് കേട്ട് കന്യാസ്ത്രീമാരും ചുറ്റുമുള്ള സ്റ്റുഡൻസും അറിയാതെ ചിരിച്ചു പോയി. അവർ ഇതൊക്കെ എത്ര കേട്ടിരിക്കുന്നതാണ്. നല്ലതുപോലെ പുഷ് ചെയ്യുവാൻ പറഞ്ഞു. മറ്റൊരാൾ ചേച്ചിയുടെ കാലുകൾ കൂടുതൽ വിടർത്തി വെച്ചു. ഒരു കൈ കൊണ്ട് അവരും അവളുടെ വയറ്റിൽ പതുക്കെ അമർത്താൻ തുടങ്ങി. എനിക്ക് ഇനി വയ്യ ഓപ്പറേഷൻ ചെയ്തോ എന്ന് പറഞ്ഞ് ചേച്ചി കരയാൻ തുടങ്ങി.

മോളെ ഒന്നുകൂടി നോക്ക് മാലാഖമാർ അവൾക്ക് ധൈര്യം നൽകി. ചേച്ചി പരമാവധി ശ്രമിച്ചു. കണ്ണുകൾ ഇറക്കി അടച്ചു മുഖത്ത് പേശികൾ വലിഞ്ഞു മുറുകി മുഷ്ടികൾ ചുരുട്ടി അമ്മേ എന്ന് നില വിളിയിൽ എല്ലാം കഴിഞ്ഞു. ഒരു കുഞ്ഞു കരച്ചിൽ എല്ലാവരിലും പുഞ്ചിരി പടർത്തി.  ഭൂമിയിലെ ഏറ്റവും ഭയാനകമായ കാഴ്ച ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച താനിപ്പോൾ കണ്ടു. ഒരമ്മ കൂടി ഭൂമിയിൽ പിറവിയെടുത്തു.റെക്കോർഡ് ബുക്ക്‌ എടുത്തു തിരിച്ചുവരും നേരം അവൻ അമ്മയേയും കുഞ്ഞിനെയും ഒന്നുകൂടി നോക്കി. അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു അമ്മ. പുറത്തിറങ്ങിയതും അവൻ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു അമ്മേ…