ക്ഷീണം കാരണം രാവിലെ വൈകി എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച.

വാതിലിൽ അടിക്കുന്ന ശബ്ദം കേട്ടാണ് അനൂപ് ഞെട്ടി ഉണർന്നത്. സമയം നോക്കിയപ്പോൾ 6:00 മണി. കിടക്കയിൽ നോക്കിയപ്പോൾ ശാരി എഴുന്നേറ്റില്ല എന്ന് മനസ്സിലായി. നീ എണീക്കുന്നില്ലേ?സമയം 6 മണി കഴിഞ്ഞു. എനിക്ക് വയ്യ കടുത്ത തലവേദന. എന്ന് പറഞ്ഞാൽ എങ്ങനെയാണ്? ആളുകൾ പാലിനായി കാത്തുനിൽക്കും. അനൂപേട്ടൻ എന്താണ് ഞാൻ പറഞ്ഞത് മനസ്സിലാകാത്തത്? എന്നെ പ്രതീക്ഷിച്ചു മാത്രമാണോ പശുവിനെ വാങ്ങിയത്? നിന്റെ സമ്മതത്തോടെയല്ലേ അമ്മ പശുവിനെ വാങ്ങിയത്? എന്റെ സമതത്തോടെയാണ് എന്ന് പറയുന്നത് ശരിയാണോ? ഞാൻ സമ്മതിച്ചില്ലെങ്കിലും അമ്മ പശുവിനെ വാങ്ങിയേനെ.നീ തർക്കിക്കാൻ നിൽക്കാതെ എഴുന്നേൽക്ക്. എനിക്ക് വയ്യ എന്ന് തോമചേട്ടനോട് വന്നു കറക്കാൻ പറയാം.

   
"

പാല് ആര് കൊണ്ട് പോകും ഇന്ന് നിങ്ങൾ തന്നെ കൊണ്ടുപോയി കൊടുക്കു. എനിക്ക് വീടുകൾ പരിചയമില്ല. അത് അമ്മ പറഞ്ഞു തരും. അനൂപ് മുറിക്കു പുറത്തേക്ക് പോയി. ശാരി വീണ്ടും മൂടിപ്പുതച്ച് കിടന്നു. സ്നേഹമയി ആയ അമ്മായിയമ്മ തന്നെ തേടിവരും എന്നവൾ വിചാരിച്ചു. പക്ഷേ അതെല്ലാം തന്റെ തെറ്റിദ്ധാരണകളാണ് എന്ന് മനസ്സിലായി. ഒരു കട്ടൻ കാപ്പി കിട്ടിയിരുന്നെങ്കിൽ അവൾ വെറുതെ മോഹിച്ചു. തലവേദന അല്പം കുറഞ്ഞു എന്ന് തോന്നിയപ്പോൾ അവൾ എഴുന്നേറ്റു. അടുക്കളയിൽ പുട്ട് ചുട്ടതിന്റെ ലക്ഷണങ്ങൾ കണ്ടു. പക്ഷേ ചുട്ടതൊന്നും തന്നെ കണ്ടില്ല. പൊടി കുഴച്ചതിൽ അല്പം ബാക്കിയിരിക്കുന്നു. അല്പം ചായ തിളപ്പിച്ച് കുടിച്ചു. ഒന്നും കഴിക്കാൻ തോന്നിയില്ല.അരി അടുപ്പത്ത് ഇടണമെന്ന് ആലോചിച്ച് കലം അടുപ്പിൽ വച്ചു.പിന്നെ തോന്നി വേണ്ടാന്ന്. ഇന്ന് താൻ പാചകം ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് അറിയണമെന്ന് തോന്നി. താനിവിടെ വരുന്നതിനു മുൻപ് ഇവർ ഇവിടെ ജീവിച്ചിരുന്നത് അല്ലേ?

അനൂപേട്ടൻ ജോലിക്ക് പോയി. എന്നോട് ഒന്നും ചോദിച്ചില്ല വേദന കുറവുണ്ടോ എന്ന് പോലും. ഹോസ്പിറ്റലിൽ പോണോ എന്ന് പോലും തിരക്കിയില്ല. എല്ലാം തന്റെ അഭിനയമാണെന്ന് അവർ കരുതിയിട്ടുണ്ടാകും. താൻ ഇല്ലെങ്കിൽ ഇവിടെ നിശ്ചലം എന്ന് കരുതിയ താൻ വിഡ്ഢി.  അമ്മയ്ക്ക് അരികിലേക്ക് ചെന്നു. താൻ എഴുന്നേൽക്കാൻ വൈകിയത് കൊണ്ടാകാം മുഖം കടന്നെല്ല് കുത്തിയത് പോലെ. അമ്മേ ഞാൻ ഹോസ്പിറ്റലിൽ പോകുന്നു തലവേദനയുണ്ട്. ഞാൻ കൂടെ വരണോ എന്ന് ചോദിക്കും എന്ന് വിചാരിച്ചു. പക്ഷേ 10 അമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ല എന്ന് മനസ്സിലായി. അമ്മ തല ഉയർത്തിയത്‌ പോലുമില്ല. വൈകുന്നേരം അനൂപ് ജോലി കഴിഞ്ഞ് വന്നപ്പോൾ വീട് ശാന്തമായിരുന്നു. ഇന്നെന്താ പതിവില്ലാതെ അമ്മ കിടക്കുന്നത്?

ഇവിടുത്തെ ജോലികളെല്ലാം ചെയ്ത് നടു ഒടിഞ്ഞു. ശാരി ഒന്നും ചെയ്തില്ലേ? അവൾ എങ്ങോട്ടോ പോയി. ഒരു നേരത്താണ് കയറിവന്നത്. ഇപ്പോൾ കതക് അടച്ച് മുറിയിൽ കിടക്കുന്നു. അയാൾക്ക് ദേഷ്യം വന്നു. ശാരി അലറണ്ട എനിക്ക് കേൾക്കാം. എന്താ നിന്റെ ഉദ്ദേശം മനസ്സിലായില്ല പണിമുടക്കിലാണ് എന്ന് പറഞ്ഞു. അതെ അങ്ങനെ തോന്നിയെങ്കിൽ എനിക്കൊന്നും പറയാനില്ല. ഒന്നും ചെയ്യാതെ ഉരുട്ടി വിഴുങ്ങാം എന്ന് നീ കരുതിയോ? ഇല്ല ഞാൻ നാളെ മുതൽ ജോലിക്ക് പോകുകയാണ് വീട്ടുജോലിക്ക് വേറെ ആളെ നോക്കിക്കൊള്ളു.ഞാൻ നിന്നെ വിവാഹം കഴിച്ചത് എന്റെ വീട്ടിൽ കാര്യങ്ങൾ നോക്കുന്നതിന് വേണ്ടിയാണ്.

അതാണ് നിങ്ങളുടെ കാഴ്ചപ്പാട് എങ്കിൽ തിരുത്താൻ എനിക്ക് താല്പര്യമില്ല.പക്ഷേ ഇനി എന്നെ അതിന് പ്രതീക്ഷിക്കേണ്ട എല്ലാവരും സഹകരിക്കുകയാണെങ്കിൽ ഒപ്പം ഞാനും കൂടെ കൂടാം പക്ഷേ നാളെ മുതൽ ജോലിക്ക് പോകുന്ന കാര്യത്തിൽ മാറ്റമില്ല. നിനക്ക് എവിടെ നിന്ന് കിട്ടി ഇത്ര ധൈര്യം? ഇത്രയും നാൾ ഞാൻ കരുതി ഇനി എനിക്ക് ഇവിടെ അല്ലാതെ മറ്റൊരു ലോകമില്ല എന്ന്.തനിക്ക് ഒരു അസുഖം വന്നപ്പോൾ പോലും നിങ്ങൾ എനിക്ക് വേണ്ട പരിരക്ഷ നൽകിയില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ഇനിയും നിങ്ങളുടെ അടിമപണി തുടരേണ്ട എന്ന് തോന്നി. അവളുടെ വാക്കുകൾ മൂർച്ച യേറിയതായിരുന്നു. ഇനിയും അവളോട് തർക്കിച്ചു നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് അവന് തോന്നി. ഇനി ഒരു അഴിച്ച് പണി ഇവിടെ ആവശ്യമാണ് എന്ന് അവന് ബോധ്യമായി.