അമ്മയും ക്ഷേത്രത്തിൽ ഉപേക്ഷിച്ചു മക്കൾ പോയി അവസാനം അമ്മയ്ക്ക് സംഭവിച്ചത്.

അമ്പലത്തിൽ തൊഴുതിറങ്ങുമ്പോൾ മനസ്സിന് ആശ്വാസമായിരുന്നു. ഇനി മോഹങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ല.അല്ലെങ്കിലും അൻപതാം വയസ്സിൽ കാൽ വെച്ച തനിക്കിനി എന്ത് മോഹങ്ങൾ? ഇതുവരെയുള്ള പോലെ തന്നെ ആർക്കും ഭാരമാകാതെ ആർക്കെങ്കിലും സഹായമായി ശിഷ്ടകാലം കഴിയണം അത്രതന്നെ. നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ തന്നെ നല്ല തിരക്കുണ്ട്. തിരക്ക് ഇനിയും കൂടുവാനാണ് സാധ്യത. തിരക്ക് കൂടുന്നതിനു മുൻപ് ഇവിടം വിടണം ഇപ്പോൾ പോയാൽ അധികം വൈകുന്നതിനു മുൻപ് നാട്ടിലെത്താം. വൈകിയാലും കാത്തിരിക്കാൻ ആരുമില്ലല്ലോ. ആ തിരക്കിനിടയിലാണ് മിന്നായം പോലെ ആ മുഖം കണ്ടത്. ഇത് മാളവിക അല്ലേ? തന്റെ മാളൂട്ടി കൂടി മക്കളും മരുമക്കളും പേരക്കുട്ടികളുമുണ്ട്.

   
"

തന്നെ കണ്ടില്ല എന്ന് തോന്നുന്നു. കണ്ടിരുന്നുവെങ്കിൽ ശ്രീയേട്ടാ എന്ന വിളിയോടെ അടുത്തേക്ക് ഓടി വന്നേനെ. നേരെ ലോജിലേക്ക് പോയി കട്ടിലിൽ കിടന്നു. പഴയ കാര്യങ്ങൾ ഓരോന്നും അയാൾ ഓർക്കുവാൻ തുടങ്ങി. കുടുംബത്തിനായി ബലി കഴിക്കേണ്ടി വന്ന തന്റെ മോഹങ്ങളിൽ ഒന്നായിരുന്നില്ലേ തന്റെ മാളൂട്ടിയോടുള്ള ഇഷ്ടവും. തന്റെ ബന്ധുവും അയൽക്കാരിയും കളിക്കൂട്ടുകാരിയും ആയിരുന്നു അവൾ. അവളെ കരയിക്കുവാനും ആശ്വസിപ്പിക്കുവാനും തനിക്ക് വലിയ ഇഷ്ടമായിരുന്നു. വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു അവൾ. ആദ്യമായി ധാവണിയെടുത്ത് കാണിക്കുവാൻ ആയി വീട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു വല്യ പെണ്ണായല്ലോ ഇനി കല്യാണക്കാര്യം നോക്കാം. നാണത്താൽ കണ്ണുകളിലൂടെ തന്റെ നേർക്ക് നീണ്ട് വന്ന നോട്ടം ശ്രദ്ധിക്കാത്തതു പോലെ അന്നും താൻ കളിയാക്കി.

അച്ഛന്റെ മരണ ശേഷം കുടുംബ ഭാരം തലയിൽ ഏറ്റി പ്രവാസം സ്വീകരിക്കുമ്പോൾ യാത്രയാക്കാൻ എത്തി യവരുടെ ഇടയിൽ നിന്ന് അവൾ പൊട്ടിക്കരയുന്നതിന്റെ അർത്ഥം അറിയാമായിരുന്നിട്ടും താൻ അറിയാത്ത ഭാവം നടിച്ചത് എന്തിനായിരുന്നുവെന്ന് ഇന്നും നിശ്ചയം ഇല്ല. അവൾ ആദ്യം ഇഷ്ടം തുറന്നു പറയട്ടെ എന്ന് തന്റെ വാശി ആയിരിക്കാം. പ്രവാസത്തിന്റെ ദൈർഘത്തിനൊപ്പം തന്റെയും അവളുടെയും പ്രായം കൂടിപ്പോകുകയായിരുന്നു എന്ന് മനസ്സിലാക്കാൻ വൈകിപ്പോയിരുന്നു. ഒരിക്കൽ നാട്ടിൽ പോയപ്പോൾ അവൾക്കായി നീട്ടിയ പെർഫ്യൂം കൈ നീട്ടി വാങ്ങി നിർ വികാരതയോടെ അവൾ പറഞ്ഞു എനിക്ക് ഇനി ഇതൊന്നും കൊണ്ടുവരേണ്ടി വരില്ല. ഒരു ഗൾഫ് കാരന്റെ ആലോചന വന്നിട്ടുണ്ട് മിക്കവാറും അത് തന്നെ നടത്തും എന്നാണ് വീട്ടിൽ പറയുന്നത് കേട്ടത്. കണ്ണിൽ നിന്നും അടർന്നുവീഴാൻ തുടങ്ങിയ കണ്ണുനീർത്തുള്ളികളെ അടക്കിപ്പിടിച്ച് മുഖത്തൊരു പുഞ്ചിരി വിടർത്തി.

താൻ പറഞ്ഞു ആണോ ഗോളടിച്ചല്ലോ മാളു. പെർഫ്യൂം കുപ്പി തന്റെ കയ്യിൽ തിരിച്ച് ഏൽപ്പിച്ച് മുഖം വെട്ടി തിരിച്ചു നടന്ന മാളൂട്ടി തന്റെ ഒരു പിൻവിളിക്കായി കൊതിച്ചിരുന്നിരിക്കാം. അന്ന് പക്ഷേ മൗനം പാലിച്ചത് വാശി കൊണ്ടായിരുന്നില്ല. കെട്ട് പ്രായം തികഞ്ഞ മൂന്ന് പെങ്ങമ്മാരുടെ മുഖമായിരുന്നു അപ്പോൾ മനസ്സിൽ. മാളൂട്ടിയുടെ വിവാഹ സമയത്തും താൻ ഗൾഫിലായിരുന്നു. കെട്ടിടത്തിന്റെ ചുമരിന് പുറത്ത് പെയിന്റ് അടിക്കുമ്പോൾ തന്റെ സ്വപ്നങ്ങളുടെ നിറമെല്ലാം ഇല്ലാതെ ആകുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു. പിന്നീട് ഓർത്തപ്പോൾ എല്ലാം നല്ലതിനാണ് എന്ന് മനസ്സിലായി.നല്ല ജീവിതമായിരുന്നു മാളൂട്ടിക്ക് കിട്ടിയത്. സ്നേഹംകൊണ്ട് പണം കൊണ്ടും സമ്പന്നനായ ഭർത്താവ്.ഭാവി സുരക്ഷിതമാക്കാൻ രണ്ട് ആൺമക്കൾ. മൂന്ന് പെങ്ങമ്മാരുടെ വിവാഹം പ്രസവം പിന്നെ അവരുടെ മക്കളും വിദ്യാഭ്യാസവും വിവാഹവും ഒക്കെ ആയി തിരക്കായിരുന്നു. കുടുംബക്കാരുടെ ജീവിത അഭിലാഷങ്ങൾ നിറവേറ്റുന്നതിനിടയിൽ സ്വന്തം കാര്യം മറന്നു പോയ താൻ അപ്പൂപ്പൻ ആയിരിക്കുന്നു. ഒരു കല്യാണം പോലും കഴിക്കാതെ. ആരും ഓർമ്മിപ്പിച്ചില്ല സ്വയം ഓർത്തതുമില്ല. ഇതാണ് ജീവിതം നമ്മൾ ഒന്നാഗ്രഹിക്കും മറ്റൊന്ന് നടക്കും.

ഒരുപാട് വൈകി ഇനി ഇന്ന് യാത്ര വേണ്ട നാളെ പുലർച്ചെ ഒന്നുകൂടി ദേവിയെ തൊഴുത് യാത്ര തുടങ്ങാം. ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലാണ് പടികെട്ടിൽ ഇരുന്നു വിഷമിക്കുന്ന അവളെ വീണ്ടും കണ്ടത്. അവൾക്കിലേക്ക് പോയി. അപ്രതീക്ഷകമായി കണ്ട ഞെട്ടലോ അത്ഭുതമോ ഒന്നും അവളുടെ ശബ്ദത്തിനോ ഭാവത്തിലും ഇല്ലായിരുന്നു. എന്താണ് ഇവിടെ ഇരിക്കുന്നത് മക്കൾ എവിടെ? അവരൊക്കെ എപ്പോഴോ പോയി. നിർ വികാരത്തോടെയുള്ള മറുപടി. എന്താണ് നീ പറയുന്നത്? പോയി എന്ന് പറഞ്ഞാൽ പോയി അത്രതന്നെ. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇവിടേക്ക് വരുമ്പോൾ തന്നെ എനിക്കറിയാമായിരുന്നു എന്നെ എവിടെയെങ്കിലും കൊണ്ട് കളയാനാണ് എന്ന്. എന്തായാലും ദേവിയുടെ തിരുനടയിൽ ആയത് തന്നെ സുകൃതം.

എന്റെ മക്കൾക്ക് ഇപ്പോൾ അമ്മ ഒരു ഭാരമായി. ഇത്രയും നാൾ കുഞ്ഞുങ്ങളെ നോക്കാനായി ചേട്ടനും അനിയനും അമ്മയ്ക്ക് വേണ്ടി പിടിവലിയായിരുന്നു. ഇപ്പോൾ രണ്ടുപേരുംകൂടി ഒന്നിച്ചെടുത്ത തീരുമാനമാണ് എന്നറിയുമ്പോൾ ഒരു ആശ്വാസമുണ്ട്… ഇതിനെങ്കിലും അവർ ഒന്നിച്ചാലോ. കുറച്ചുനാളായി എനിക്ക് ചെറിയ ചുമ തുടങ്ങിയിട്ട്.മരുന്ന് കഴിച്ചിട്ടും കുറഞ്ഞില്ല. അടുത്താണ് അറിഞ്ഞത് എനിക്ക് ക്ഷയമാണ്. കുഞ്ഞുങ്ങൾക്ക് പകരും എന്ന് പേടിച്ച് എന്റെ മക്കൾ ഇങ്ങനെ ചെയ്തു. നാട്ടിൽ പോയി ചികിത്സ നടത്താം എന്ന് പറഞ്ഞാണ് ഇവിടേക്കു കൊണ്ടുവന്നത്. കൂടെ നിൽക്കാൻ ആർക്കും സമയമില്ല എല്ലാവരും തിരക്കിലല്ലേ. ഒടുവിൽ അവരെല്ലാവരും ഒന്നിച്ചെടുത്ത തീരുമാനമാണ് അമ്മയെ എവിടെയെങ്കിലും അമ്പലത്തിൽ കൊണ്ടു വിടാമെന്ന്. അത് ആകുമ്പോൾ ദൈവമെങ്കിലും സഹായത്തിന് ഉണ്ടാകുമല്ലോ.

മക്കൾ ഇങ്ങനെ ചെയ്യുമോ? ഞാനെന്റെ കാതുകൊണ്ട് കേട്ടതാണ് അവർ പറഞ്ഞത്. എന്നിട്ട് ഈ പാപം കഴുകി കളയുവാൻ വേറെ എവിടെയൊക്കെയോ തീർത്ഥടനത്തിനുള്ള പദ്ധതി ഇട്ടിട്ടുണ്ട്. വിഡ്ഢികൾ കാണാവുന്ന ദൈവത്തെ കളഞ്ഞു കാണാത്ത ദൈവത്തെ കാണാൻ നടക്കുന്ന പമ്പര വിഡ്ഢികൾ. ഞാൻ മാളുവിന്റെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു കൊണ്ടുപോയിക്കോട്ടെ? വയസ്സ് എത്രയാണെന്ന് നിശ്ചയം ഉണ്ടോ? പണ്ട് ചോദിക്കേണ്ടതായിരുന്നു. അന്ന് കഴിഞ്ഞില്ല. നേരത്തെ പറഞ്ഞില്ലേ എല്ലാവരും ഒറ്റയ്ക്കാണെന്ന് ഇനിയെങ്കിലും നമുക്ക് ഒറ്റയ്ക്ക് ആകാതെ ഇരുന്നൂടെ? ആരോഗ്യമുള്ളപ്പോഴല്ല ആരോഗ്യം ഇല്ലാത്തപ്പോഴാണ് ഒരു കൂട്ട് വേണ്ടത്. ഈ ഒരു വിളിക്കായി പണ്ട് ഞാൻ എത്ര കൊതിച്ചിരുന്നു എന്ന് അറിയാമോ? എനിക്കറിയാം എന്നാലും ഇപ്പോളും വൈകിയിട്ടില്ല നമ്മൾ. അവളെ കയ്യും പിടിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എന്റെ ഉള്ളം തുടിക്കുകയായിരുന്നു നഷ്ടപ്പെട്ടു എന്ന് കരുതിയ നിധിയാണ് തിരിച്ച് കിട്ടിയിരിക്കുന്നത്. ഇതെന്റെ നഷ്ട പ്രണയമല്ല ഇഷ്ട പ്രണയം തന്നെയാണ്.