മരുമകളെ കുറ്റം മാത്രം പറഞ്ഞുകൊണ്ടിരുന്ന സ്വന്തം മകൾക്ക് അമ്മ കൊടുത്ത മറുപടി.

ഏട്ടാ നാളെ ചേച്ചി വരുന്നുണ്ട് അമ്മ പറഞ്ഞതാണ്. ചേച്ചിയല്ലേ വരുന്നത് അതിന് നീ എന്താണ് ഇങ്ങനെ പേടിക്കുന്നത്? പേടിയല്ല വന്നു കഴിഞ്ഞാൽ തുടങ്ങും എന്റെ കുറ്റം പറച്ചിൽ എത്രയൊക്കെ ചെയ്തു കൊടുത്താലും പിന്നെയും കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കും അവൾ പണ്ടുമുതലേ അങ്ങനെ തന്നെയാണ് എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും വളരെ കൂടുതലാണ്.ഇനി നാളെ എന്തൊക്കെയാണ് ഉണ്ടാകാൻ പോകുന്നത്. അവളുടെ പരിഭ്രമം കണ്ടപ്പോൾ ചിരിയാണ് എനിക്ക് വന്നത് ഞാൻ ചിരിക്കുന്നത് കണ്ടു അവൾ ദേഷ്യപ്പെട്ട് തിരഞ്ഞു കിടന്നു. അയാൾ കിടന്നുറങ്ങിയെങ്കിലും നാളത്തെ കാര്യം ഓർത്ത് അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല.

   
"

രാവിലെ തന്നെ നേരത്തെ എഴുന്നേറ്റു ജോലികൾ എല്ലാം ഓടി നടന്ന ചെയ്യുകയായിരുന്നു മരുമകൾ ഓടിനടന്നു ചെയ്യുന്നത് കണ്ട് അമ്മ ചോദിച്ചു നീ എന്തിനാണ് മോളെ ഇങ്ങനെ മരണപ്പാച്ചിൽ എടുക്കുന്നത് എന്ന് സാവധാനം ചെയ്താൽ പോരേ ആ കുഞ്ഞ് അവിടെ നിന്ന് കരയാൻ തുടങ്ങിയിട്ട് കുറെ നേരമായി ഇത് ഞാൻ നോക്കിക്കോളാം നീ പോയി കുഞ്ഞിന്റെ കാര്യങ്ങൾ നോക്ക് അവൾ അമ്മയെ ജോലി ഏൽപ്പിച്ചതിനു ശേഷം കുഞ്ഞിന്റെ അടുത്ത് ചെന്നു എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അവർ തിരികെ കുഞ്ഞുമായി അടുക്കളയിലേക്ക് കയറി വന്നു അമ്മ കുഞ്ഞിനെ പിടിച്ചു ബാക്കി ജോലികൾ എല്ലാം ഞാൻ വേഗം ചെയ്തു തീർക്കട്ടെ ഉച്ചയോടെ ജോലികളെല്ലാം ചെയ്തു അപ്പോഴയിരുന്നു വീടിന്റെ മുന്നിലേക്ക് ഒരു ഓട്ടോറിക്ഷ വന്നത്. ഓട്ടോറിക്ഷ വന്നതും മോൻ കളിപ്പാട്ടങ്ങൾ വെച്ചിരുന്ന ബോക്സ് താഴെക്കിട്ടതും ഒരുമിച്ചായിരുന്നു. അതെല്ലാം എടുത്ത് വയ്ക്കും മുന്നേ ചേച്ചി വീട്ടിലേക്ക് കയറി വന്നു.എന്താണ് ഇവിടെ കാണുന്നത് കുട്ടികളുടെ വീടാണെന്ന് കരുതി കളിപ്പാട്ടങ്ങളെല്ലാം ഇങ്ങനെ വയ്ക്കുകയാണ് വേണ്ടത് അവർക്ക് കളിക്കാനുള്ളത് മാത്രം കൊടുത്താൽ പോരേ? നീ വന്നപ്പോഴേക്കും തുടങ്ങിയോ? ആദ്യം നീ വന്നു കയറ് അതിന് ശേഷം മതി.

കഴിക്കാനുള്ള ഭക്ഷണം എടുത്തു വയ്ക്കുന്നതിന് വീണ്ടും വന്നു എന്താണ് എന്റെ റൂം ഇങ്ങനെ കിടക്കുന്നത് ആ കർട്ടൻ ഒക്കെ കഴുകിയിട്ട് എത്രകാലമായി കാണും അതെല്ലാം കഴിഞ്ഞ് കഴുകിയതാണല്ലോ കഴുകിയതിന്റെ ഗുണമെല്ലാം കാണാനുണ്ട്. ഊണ് കഴിച്ചതിനുശേഷം വീണ്ടും ചേച്ചിയുടെ പരാതികൾ തുടർന്നുകൊണ്ടിരുന്നു എന്താണ് പാത്രം എങ്ങനെ കിടക്കുന്നത് ദിവസവും അത് കഴിയേണ്ട ഒരു കാര്യത്തിലും വൃത്തിയില്ല എന്താ ചെയ്യാ ഇത്തവണ അമ്മയുടെ ക്ഷമ എല്ലാം തന്നെ നശിച്ചു. എന്താണ് നിന്റെ ഉദ്ദേശം ഈ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് ഇവളാണ് എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കില്ല കുട്ടികളുള്ള വീടാകുമ്പോൾ ഇങ്ങനെയൊക്കെ തന്നെയാണ് അതെല്ലാം പിന്നെയും വാരിവലിച്ചതും അത് കുട്ടികളുടെ ശീലമാണ് നീയും രണ്ടു കുട്ടികളെ പ്രസവിച്ചതല്ലേ പിന്നെ പ്രസവശേഷം എത്ര നാൾ കഴിഞ്ഞാണ് അടുക്കളയിലേക്ക് കയറിയത് അത് മാത്രമല്ല കുഞ്ഞിനെ നോക്കാൻ ഉണ്ടെന്ന് പേരിൽ അമ്മായമ്മ അല്ലേ ജോലികൾ എല്ലാം ചെയ്യുന്നത്

എന്നാൽ ഇവൾ അങ്ങനെയല്ല എപ്പോഴും എന്തെങ്കിലുമൊക്കെ ജോലികൾ ചെയ്യുന്നത് മാത്രമേ ഞാൻ ഇവിടെ കണ്ടിട്ടുള്ളൂ. വല്ലപ്പോഴും വീട്ടിലേക്ക് കയറി വന്ന് ഒന്നുമറിയാതെ നീ ഇങ്ങനെ അവളെ കുറ്റം പറയുന്നത് ഇനി ഞാൻ കേൾക്കാൻ ഇടയായാൽ പിന്നെ നീ ഇങ്ങോട്ട് വരണം എന്ന് ആവശ്യമില്ല ഇത് നിന്റെ വീട് തന്നെയാണ് പക്ഷേ ഇവിടെ ഭരണം നടത്തേണ്ട ആവശ്യം നിനക്കില്ല. അമ്മയുടെ പെട്ടെന്ന് ഉണ്ടായ പ്രതികരണം അവൾക്ക് ഞെട്ടൽ ഉണ്ടാക്കി അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോൾ ചേച്ചി ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല കാര്യം ചോദിച്ചപ്പോൾ അമ്മയുടെ കയ്യിൽ നിന്നും കിട്ടേണ്ടത് കിട്ടിയെന്ന് ചോദ്യം മറുപടി പറഞ്ഞു ഉള്ളിൽ അവൾ ചെറുതായിട്ടാണ് പുഞ്ചിരിക്കുന്നത് എങ്കിലും മനസ്സിൽ അവൾ വലിയ ആഹ്ലാദത്തിൽ ചിരിക്കുകയാണെന്ന് എനിക്ക് അറിയാമായിരുന്നു.