തെരുവുനാടകം കളിക്കാൻ വന്ന നായകന് അപകടം പറ്റിയെന്ന് വിചാരിച്ച് ഈ തെരുവുനായ ചെയ്തത് കണ്ടോ…

മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളും അതുപോലെ തന്നെ നന്ദിയുള്ള ജീവിയുമാണ് നായകൾ എന്നു പറയുന്നത്.. കാരണം ഒരുപിടി ഭക്ഷണം കൊടുത്താൽ അത് നമ്മുടെ ജീവിതകാലം മുഴുവൻ നമ്മളെ സംരക്ഷിച്ചുകൊണ്ട് നിൽക്കും.. നമ്മൾ മരിക്കുവോളം അല്ലെങ്കിൽ അതു മരിക്കുവോളം അതിന് നമ്മളോട് എന്നും നന്ദിയും സ്നേഹവും ഉണ്ടാവും.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് അത്തരത്തിലുള്ള ഒരു വർഷത്തെ കുറിച്ചാണ്.. ഇന്ന് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ വൈറലായ തുർക്കിയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് നമുക്ക് നോക്കാം.. തുർക്കിയിലെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു.. ആ നാടകം കാണാൻ വേണ്ടി ഒരുപാട് ആളുകൾ അതിനുചുറ്റും കൂടിയിരുന്നു..

   
"

നാടകം അവിടെ ഗംഭീരമായി നടന്നുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അതിലെ നായകനായ നുമാൻ പെട്ടെന്ന് കുതിരപ്പുറത്ത് നിന്ന് വേദന കൊണ്ട് പുളയുന്ന ആ ഒരു രംഗം ഉണ്ട്.. ചുറ്റുമുള്ള ആളുകളെല്ലാം ഒരു രംഗം വളരെ ആകാംക്ഷയോടെയാണ് കണ്ടുനിന്നത്.. എന്നാൽ അവിടെ പെട്ടെന്നാണ് അത് സംഭവിച്ചത്.. പെട്ടെന്ന് അവിടേക്ക് എവിടെ നിന്ന് ഒരു തെരുവ് നായ വന്നെത്തി.. പെട്ടെന്ന് അദ്ദേഹത്തെ നക്കാനും മണക്കാനും അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിക്കുന്നത് പോലെ ചെയ്ത ആളുകൾക്ക് നേരെ കുരയ്ക്കാനും ദേഷ്യപ്പെടാനും തുടങ്ങി.. ആ നായ അതിലെ നായകനെ സംരക്ഷിക്കാൻ നിൽക്കുകയാണ്..

പെട്ടെന്ന് അയാൾ അവിടെനിന്ന് ചാടി എഴുന്നേറ്റു അതുകൊണ്ട് ചുറ്റുമുള്ള ആളുകൾക്ക് എന്താണ് ഇവിടെ നടക്കുന്നത് എന്ന് ഒന്നും മനസ്സിലായില്ല.. നാടകം മുടങ്ങിയ നായകൻ പെട്ടെന്ന് പറഞ്ഞു ആ നായ എനിക്ക് അപകടം പറ്റിയെന്ന് കരുതി എന്നെ രക്ഷിക്കാൻ വേണ്ടിയാണ് അത് വന്നത്.. ഇത് പക്ഷേ എൻറെ നായ അല്ല.. ഞാനിവിടെ തെരുവ് നാടകത്തിനായി വന്നപ്പോൾ ആയിരുന്നു ഈ നായയെ കണ്ടത്.. അപ്പോൾ ഞാൻ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒരു പങ്ക് ഞാൻ നൽകിയിരുന്നു.. മാത്രമല്ല അതിന് ഞാൻ ഒന്ന് സ്നേഹത്തോടെ തലോടുകയും ചെയ്തിരുന്നു.. അതുകൊണ്ടാണ് എനിക്ക് അപകടം പറ്റിയെന്ന് വിചാരിച്ച് ഇത് എല്ലാവർക്കും നേരെ ചാടിവീണത്.. എന്നാൽ പിന്നീട് നായയെ ഒരു ഭാഗത്ത് കെട്ടിയിട്ട് ശേഷം നാടകം തുടർന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….