കുട്ടികളിൽ ഉണ്ടാകുന്ന ദന്ത സംബന്ധമായ പ്രശ്നങ്ങൾ.. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഇന്ന് ഒട്ടുമിക്ക കുട്ടികളും വളർന്നു വരുമ്പോൾ തന്നെ അവരുടെ പല്ലുകളെല്ലാം ഓർഡറിൽ അല്ല വരുന്നത്.. പലരുടെയും പല്ലുകൾ ചോക്ലേറ്റ് എല്ലാം കഴിച്ച് നശിച്ചു പോയിട്ടും ഉണ്ടാകും.. പലപ്പോഴും ഇതൊന്നും അമ്മമാർ ചെറുപ്പത്തിൽ ശ്രദ്ധിക്കാറില്ല.. പലരും വലുതായ ശേഷമാണ് അതവർക്ക് അവരുടെ സൗന്ദര്യത്തിന് അഭംഗി ആകുന്നു എന്ന് കരുതി പലരും പല്ലുകൾ വന്ന ശരിയാക്കാറുണ്ട്.. അപ്പോൾ ഇന്ന് നമ്മുടെ ചർച്ച ചെയ്യാൻ പോകുന്നത് ഒരു വളർന്നുവരുന്ന കുട്ടിക്ക് എപ്പോഴാണ് അല്ലെങ്കിൽ ഏതു പ്രായത്തിലാണ് പല്ലുകളിൽ കമ്പി ഇടേണ്ടത്.. അതുപോലെതന്നെ കമ്പി ഇടാൻ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും അതുകൊണ്ടുതന്നെ കമ്പി ഇടാതെ പല്ലുകൾ ശരിയാക്കാൻ കഴിയുമോ..

   
"

അങ്ങനെ പറ്റുമെങ്കിൽ അതിനുള്ള മാർഗങ്ങൾ എന്തെല്ലാമാണ്.. അപ്പോൾ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാം.. ആദ്യം തന്നെ കുട്ടിക്ക് ആറുമാസം അല്ലെങ്കിൽ ഒരു വയസ്സ് കഴിയുമ്പോൾ തന്നെ പല്ലുകൾ മുളക്കും ഇതിനെ നമ്മൾ പാൽപല്ല് എന്നാണ് പറയുന്നത്.. കുട്ടികളിൽ 20 പാൽപല്ലുകൾ വരെ വരാറുണ്ട്.. ഇങ്ങനെ ഉണ്ടാകുന്ന പാൽപല്ലുകൾ ആറു വയസ്സ് തൊട്ട് 12 വയസ്സിനുള്ളിൽ കൊഴിഞ്ഞുപോകാനും തുടങ്ങാം.. പിന്നീട് ഈ കൊഴിഞ്ഞ ഭാഗത്തെല്ലാം പുതിയ പല്ലുകൾ വരുകയും ചെയ്യുന്നു.. അപ്പോൾ ഇങ്ങനെ വരുന്ന പല്ലുകൾ ഓർഡർ തെറ്റി അല്ലെങ്കിൽ കൊന്ത്രൻ പല്ലുകൾ ആയിട്ടൊക്കെ വരികയാണെങ്കിൽ ഏതു പ്രായത്തിലാണ് കുഞ്ഞുങ്ങൾക്ക് പല്ലിൽ കമ്പി ഇടാൻ പറ്റുന്നത്..

പല്ലുകളുടെ മാത്രം പ്രശ്നമല്ല ചില കുട്ടികൾ വളർന്നു വരുമ്പോൾ അവരുടെ എല്ലുകൾക്ക് വളരെ പൊന്തൽ ഉണ്ടാവും.. അതുപോലെതന്നെ കീഴ്ത്താടി അല്ലെങ്കിൽ മേൽത്തടിക്കൊക്കെ വളർച്ചകൾ കൂടുകയും കുറയുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ കുട്ടികൾ ചിരിക്കുമ്പോൾ മോണ വരെ കാണാറുണ്ട്.. ഇത്തരം പാൽപല്ലുകൾ കൊഴിഞ്ഞു പുതിയ പല്ലുകൾ വരുമ്പോഴാണ് അമ്മമാർക്ക് സാധാരണ കുട്ടികളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാകുന്നത്.. ഇത്തരം എല്ലിന്റെ പ്രശ്നങ്ങൾ നമുക്ക് പല്ലിൽ കമ്പി ഇടാതെ തന്നെ പലതരം അപ്ലൈൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ കഴിയുന്നതാണ്.. പക്ഷേ പരിഹരിക്കാൻ കഴിയണമെങ്കിൽ ഇത് കറക്റ്റ് ഏജിൽ തന്നെ ഡയഗ്നോസ് ചെയ്യാൻ കഴിയണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….