യജമാനന്റെ കൂടെ ഒരു കല്യാണത്തിന് പോയ നായകുട്ടി അവിടുത്തെ മുഴുവനാളുകളെയും രക്ഷിച്ച കഥ..

നമ്മളിൽ മിക്ക ആളുകളും വീട്ടിൽ നായകളെ വളർത്താറുള്ളവരാണ്.. അതുകൊണ്ടുതന്നെ നായകൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് എന്ന് പറയുന്നു.. തൻറെ യജമാനനെ അല്ലെങ്കിൽ തങ്ങളെ സ്നേഹിക്കുന്ന ആളുകളെ ഏത് അവസ്ഥയിലും രക്ഷിക്കാൻ വേണ്ടി നായകൾ എന്തും ചെയ്യും.. അതിന് നമ്മൾ ഉദാഹരണങ്ങളായി പലതരം സംഭവങ്ങളും കണ്ടിട്ടുണ്ടാവും.. മറ്റുള്ള ഏത് ജീവികളേക്കാളും ഏറ്റവും നല്ലത് അല്ലെങ്കിൽ സ്നേഹമുള്ള മൃഗം എന്ന് പറയുന്നത് നമ്മുടെ നായ തന്നെയാണ്.. ഒരു നേരത്തെ ഇത്തിരി ഭക്ഷണം നൽകിയാൽ പോലും അത് ജീവനുള്ള കാലം വരെ നമുക്ക് നന്ദിയുള്ള അല്ലെങ്കിൽ ഏജമാനിനെ തൻറെ ജീവൻ കൊടുത്തും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യും.. അപ്പോൾ ഇന്ന് നിങ്ങളുമായി പറയാൻ പോകുന്നത് നൈജീരിയയിൽ ഇതുപോലെ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ്..

   
"

2017 വർഷത്തിലാണ് അത് സംഭവിച്ചത്.. നൈജീരിയയിലുള്ള ഒരു ഗ്രാമത്തിൽ ഒരു വലിയ കല്യാണം നടക്കുകയായിരുന്നു.. അവിടെ ധാരാളം ആളുകളും ഉണ്ടായിരുന്നു.. എന്നാൽ അവിടേക്ക് ഒരു വ്യക്തി കല്യാണത്തിന് എത്തിയത് തൻറെ നായയും കൊണ്ടാണ്.. നായ അവിടെ കല്യാണത്തിന് എത്തിയ എല്ലാ ആളുകളോടും വളരെയധികം സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.. അതുകൊണ്ടുതന്നെ അവിടെ കല്യാണത്തിന് എത്തിയ ആർക്കും തന്നെ ആ നായയോട് യാതൊരുവിധ ഭയമോ ഇഷ്ടക്കേടോ തോന്നിയില്ല.. അതുപോലെതന്നെ എല്ലാ ആളുകളും ആ നായയെ കണ്ടിട്ട് അതിനെ കളിപ്പിക്കാൻ തുടങ്ങി.. അപ്പോഴാണ് ആ കല്യാണത്തിലേക്ക് മനോഹരമായ ഒരു വെള്ള വസ്ത്രം ഒക്കെ ധരിച്ച് ഒരു പെൺകുട്ടി അവിടേക്ക് വന്നത്.. ആ പെൺകുട്ടി വരുന്നത് നായ കണ്ടതും ആ പെൺകുട്ടിയുടെ മേലെ നായ പെട്ടെന്ന് ചാടിവീണു.. എന്നിട്ട് അവളെ നോക്കി നല്ലപോലെ കുരയ്ക്കാൻ തുടങ്ങി.. എന്നിട്ട് പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചു പറിക്കാൻ തുടങ്ങി.. ഇതെല്ലാം കണ്ടുനിന്ന ചുറ്റുമുള്ള ആളുകൾക്ക് യാതൊന്നും മനസ്സിലായില്ല..

എന്തുകൊണ്ടാണ് ആ നായ ആ പെൺകുട്ടിയോട് മാത്രം ഇത്തരത്തിൽ പെരുമാറിയത്.. ഇതെല്ലാം കണ്ട് നായയുടെ യജമാനൻ അവിടേക്ക് പെട്ടെന്ന് ഓടിയെത്തി.. നായയെ യജമാനൻ മാറ്റാൻ ശ്രമിച്ചു എങ്കിലും ആ പെൺകുട്ടിയെ നായ കടിച്ചു വലിച്ച ദൂരേക്ക് കൊണ്ടുപോയി.. എല്ലാവരും അതുകണ്ട് ഭയന്നു.. എന്നാൽ പെട്ടെന്ന് ആണ് അത് സംഭവിച്ചത്.. ആ പെൺകുട്ടി പെട്ടെന്ന് പൊട്ടിത്തെറിച്ചു.. അപ്പോഴാണ് എല്ലാവർക്കും കാര്യം മനസ്സിലായത് ആ പെൺകുട്ടി കല്യാണത്തിലേക്ക് വസ്ത്രത്തിനിടയിൽ ഒളിപ്പിച്ച ഒരു ബോംബുമായാണ് വന്നത്.. ഇത് ആ നായ മനസ്സിലാക്കിയത് കൊണ്ടാവണം അവളെ അവിടെ നിന്നും ദൂരേക്ക് കടിച്ചുകൊണ്ട് പോയത്.. എന്നാൽ ആ സംഭവത്തിൽ ആ പെൺകുട്ടിയും യജമാനന്റെ പ്രിയപ്പെട്ട നായയും മരിച്ചു.. ആ നായ അവിടെയുള്ള എല്ലാ ജീവനെയും രക്ഷിക്കാനാണ് ശ്രമിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….