ഈ അച്ഛൻ്റെയും മക്കളുടെയും കഷ്ടപ്പാടുകൾ കണ്ട് ഈ യുവാവ് ചെയ്തത് കണ്ടോ…

സ്ട്രോക്ക് വന്ന ശരീരം തളർന്നുപോയ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടി പോയി ഭാര്യ.. എന്നാൽ ഒരു ഫോട്ടോ കൊണ്ട് ജീവിതം തന്നെ മാറ്റിമറിച്ച അച്ഛന്റെയും മക്കളുടെയും കഥയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഫിലിപ്പീൻസിലെ റിയലിസ്റ്റിക് ഏജൻറ് ആയ ജനാൽ എന്ന യുവാവ് ഭക്ഷണം കഴിക്കാനായി ഒരു മുന്തിയ ഹോട്ടലിൽ കയറി.. ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിൽക്കുന്ന സമയത്താണ് തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന കുടുംബത്തെ അദ്ദേഹം ശ്രദ്ധിച്ചത്.. അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന ആ കുടുംബം അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.. മെലിഞ്ഞ ഉണങ്ങിയ അതുപോലെ ഇട്ട് പഴകിയ ഡ്രസ്സും ധരിച്ച ആ അച്ഛനെയും മക്കളെയും കണ്ടപ്പോൾ വലിയ സാമ്പത്തികശേഷി ഉള്ളവരായി അവർക്ക് തോന്നിയില്ല.. അതുകൊണ്ടുതന്നെ ആ യുവാവിന് അവരുടെ കാര്യത്തിൽ കൂടുതൽ കൗതുകം തോന്നി..

   
"

അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.. ആ അച്ഛൻ സ്വന്തം മക്കൾക്ക് വിളമ്പി കൊടുക്കുന്നതല്ലാതെ ഒരുതരി ഭക്ഷണം പോലും കഴിക്കുന്നുണ്ടായിരുന്നില്ല.. മക്കൾ രണ്ടുപേരും അല്പം സന്തോഷത്തോടെയും കൂടുതൽ ആർത്തിയുടെയും ആ ഭക്ഷണങ്ങളെല്ലാം തന്നെ കഴിക്കുന്നു.. ഇനി എന്തെങ്കിലും ഓർഡർ ചെയ്യണമെന്ന് അച്ഛൻ ഇടയ്ക്കിടെ മക്കളോട് ആയി ചോദിക്കുന്നുണ്ട്.. അതുകൂടാതെ അയാളുടെ കയ്യിലുള്ള ചില്ലറുതുട്ട്കളിലേക്ക് അയാൾ ഇടയ്ക്കിടെ എത്തിനോക്കുന്നുണ്ട്.. ജനാൽ അവർ അറിയാതെ അവരെ ഒരു ഫോട്ടോയെടുത്തു.. അതിനുശേഷം ആ അച്ഛനോട് പോയി അവർ സൗഹൃദം പങ്കുവെച്ചു.. ആ അച്ഛൻ തൻറെ കഥകളെല്ലാം അയാളോട് ആയി പറഞ്ഞു.. കുറച്ചു വർഷങ്ങൾക്കു മുമ്പ് സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് തന്റെ ശരീരത്തിൻറെ ഒരു വശം മുഴുവൻ തളർന്നു പോയിരുന്നു.. അതോടെ അയാൾക്ക് ജോലി ചെയ്യാൻ കഴിയാതെയായി..

അതോടെ ആ കുടുംബം മുഴു പട്ടിണിയിലായി.. ഈ സമയം അദ്ദേഹത്തിൻറെ ഭാര്യ സ്വന്തം ഭർത്താവിനെയും സ്വന്തം മക്കളെയും ഉപേക്ഷിച്ച് കാമുകന്റെ ഒപ്പം ഒളിച്ചോടിപ്പോയി.. അയാൾ കുറച്ചു പണം മറ്റുള്ളവരോട് കടം ചോദിച്ച് ഒരു കട തുടങ്ങി.. എന്നാൽ അവിടെ നിന്നും കിട്ടുന്ന വരുമാനം അവരുടെ ആഹാരങ്ങൾ വാങ്ങിക്കാൻ പോലും തികയുന്നുണ്ടായിരുന്നില്ല.. ബ്രഡ് ആയിരുന്നു അവരുടെ സ്ഥിരമായ ഭക്ഷണം.. അയാൾ തൻറെ വരുമാനത്തിൽ നിന്ന് ഒരു ചെറിയ തുക ദിവസവും മാറ്റിവച്ചിരുന്നു.. അങ്ങനെ ആ പൈസ കൊണ്ടാണ് തന്റെ മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാനായി അദ്ദേഹം തന്റെ മക്കളെയും കൊണ്ട് ആ ഹോട്ടലിലേക്ക് എത്തിയത്.. അദ്ദേഹത്തിൻറെ കഥകൾ മുഴുവൻ കേട്ട ജനാലിന് അന്ന് രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ല.. ജനാൽ താൻ എടുത്ത ഫോട്ടോയും അവരുടെ കഥയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…