സ്വന്തം മക്കൾ പോലും ഉപേക്ഷിച്ചു പോകുന്ന ഈ കാലത്ത് ഈ വൃദ്ധന് വേണ്ടി തെരുവ് നായ്ക്കൾ ചെയ്തതു കണ്ടോ…

ഈ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറലായ ഒരു ചിത്രത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. അതായത് ഈ ചിത്രം ഇത്രത്തോളം വൈറലാകാനുള്ള ഒരു പ്രധാന കാരണം സ്നേഹം മാത്രമാണ്.. ഈ ചിത്രം പകർത്തിയത് മറ്റാരുമല്ല ഒരു ഡോക്ടറാണ്.. ഈ ചിത്രത്തെയും അതിലെ നായകളെയും സൂക്ഷിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാവും അവർ ആരെയോ അതിൽ കാത്തുനിൽക്കുകയാണ് എന്നുള്ളത്.. അതുപോലെതന്നെ അവരുടെ മുഖത്ത് സൂക്ഷിച്ചു നോക്കിയാൽ സങ്കടവും അതുപോലെതന്നെ ടെൻഷനും ഒക്കെ കാണാൻ സാധിക്കും.. ഇതിനുപിന്നിൽ എന്താണ് സംഭവം എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്.. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു ഹോസ്പിറ്റലിന്റെ മുൻവശമാണ്..

   
"

ഇവരുടെയെല്ലാം യജമാനൻ എന്നുപറയുന്നത് ഒരു വൃദ്ധനായ യാചകനാണ്.. അദ്ദേഹത്തിന് പെട്ടെന്ന് സുഖമില്ലാതെ ആയതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.. വഴിയിൽ തളർന്നു കിടന്ന അദ്ദേഹത്തെ ആരൊക്കെയോ കുറെ ആളുകൾ ചേർന്നാണ് ഇവിടെ എത്തിച്ചത്.. അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ മുതൽ ഈ തെരുവ് നായ്ക്കൾ ഈ ഹോസ്പിറ്റലിന്റെ മുൻവശത്ത് തന്നെ കാവൽ കിടക്കുകയാണ്.. ഇതിലൂടെ ഓരോ ആളുകൾ പോകുമ്പോഴും അവർ എല്ലാവരെയും സൂക്ഷിച്ചു നോക്കും കാരണം അത് തങ്ങളുടെ യജമാനനാണ് വരുന്നത് എന്ന് നോക്കി.. അവിടുത്തെ സെക്യൂരിറ്റിയോട് ആദ്യം അവിടുത്തെ കിടക്കുന്ന നായ്ക്കളെ ഓടിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഇത് യാചകന്റെ കൂടെ വന്ന നായ്ക്കൾ ആണ്..

അതിന് എത്ര ഓടിക്കാൻ ശ്രമിച്ചിട്ടും അത് പോകുന്നില്ല എന്നുള്ളത്.. ഈ മനോഹരമായ ചിത്രം പകർത്തിയ ഡോക്ടർ പറഞ്ഞത് സ്വന്തം മക്കൾ വരെ ഉപേക്ഷിച്ച് തെരുവിലെത്തിയ ആളായിരിക്കും ആ വൃദ്ധൻ.. പക്ഷേ അദ്ദേഹം ഒന്ന് ഹോസ്പിറ്റലിൽ ആയപ്പോൾ കൂട്ടിന് വന്നത് കുറെ നായകളും.. ആ ഡോക്ടർ ചിന്തിച്ചു എന്തുകൊണ്ടായിരിക്കാം ഇത്രയും സ്നേഹം ഈ നായ്ക്കൾ കാണിക്കുന്നത്.. എന്തായിരിക്കും ഇദ്ദേഹത്തോട് ഇത്രയും സ്നേഹം കാണിക്കുന്നത്.. അദ്ദേഹം നൽകുന്നതിനേക്കാൾ ഭക്ഷണം ഇവറ്റകൾക്ക് തെരുവിൽ നിന്ന് ലഭിക്കാറുണ്ട്.. പക്ഷേ ആ യാചകൻ കൊടുത്ത സ്നേഹം ഇവർക്ക് മറ്റ് ആരും തന്നെ കൊടുത്തു കാണില്ല.. ഇത് വെറും ആഹാരം കൊടുത്തിട്ടുള്ള സ്നേഹം അല്ല എന്ന് ആ നായ്ക്കളുടെ മുഖം നോക്കിയാൽ തന്നെ അറിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….