ഒരു അണ്ണാൻ വഴിയാത്രക്കാരനോട് വളരെ വിചിത്രമായി പെരുമാറി.. എന്നാൽ അതിനു പിന്നിലെ കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

ഉണ്ടക്കണ്ണുകൾ കൊണ്ട് ഒറ്റനോട്ടം നോക്കി ഞൊടിയിടയിലേക്ക് മരച്ചില്ലകളിലേക്ക് ചാടിക്കയറുന്ന അണ്ണാറക്കണ്ണന്മാരെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ടാവുക.. ഒന്ന് മെല്ലെ തൊടാനായി അവയുടെ അടുത്തേക്ക് പോകുമ്പോഴേക്കും വാലുകൾ കുലുക്കി വേഗത്തിൽ പായുന്ന സൂത്രക്കാരൻ മാരാണ് അവർ.. എന്നാൽ തൻറെ കുഞ്ഞിനെ രക്ഷിക്കാനായി വഴിയാത്രക്കാരനോട് സഹായം ചോദിച്ച ഒരു അണ്ണാന്റെ കഥയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.. തന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലൂടെ അയാൾ എന്നും നടക്കാൻ ഇറങ്ങുമായിരുന്നു.. പതിവുപോലെ അന്നൊരു ദിവസവും അയാൾ നടക്കാൻ ഇറങ്ങിയതായിരുന്നു ആ വ്യക്തി..

   
"

എന്നാൽ നടക്കാൻ ഇറങ്ങിയപ്പോൾ അദ്ദേഹത്തിൻറെ അടുത്തേക്ക് ഒരു അണ്ണാൻ വന്ന് അദ്ദേഹത്തിന്റെ ചുറ്റും കറങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ഒക്കെ ചെയ്തത്.. ആദ്യം ആ അണ്ണൻ വന്ന് അങ്ങനെയൊക്കെ ചെയ്തപ്പോൾ അദ്ദേഹം കരുതിയത് അവന് വിശന്നിട്ട് ആയിരിക്കും എന്നാണ്.. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ച് കപ്പലണ്ടികൾ അദ്ദേഹം അതിന് നൽകി.. എന്നാൽ അദ്ദേഹം നൽകിയ ഭക്ഷണം കഴിക്കാതെ അദ്ദേഹത്തിന് ചുറ്റും വീണ്ടും ശബ്ദങ്ങൾ ഉണ്ടാക്കി കറങ്ങാൻ തുടങ്ങി.. കുറച്ച് തിരക്കിൽ ആയതുകൊണ്ട് തന്നെ മിഖായേൽ എന്ന ആ വ്യക്തി വീണ്ടും നടക്കാൻ തുടങ്ങി.. അപ്പോൾ പെട്ടെന്ന് ആ അണ്ണാൻ അദ്ദേഹത്തിൻറെ കാലിലേക്ക് ചാടി കയറുകയും അദ്ദേഹം ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അത് ദൂരേക്ക് മാറിനിന്ന് ശബ്ദം ഉണ്ടാക്കുകയും ചെയ്തു.. അത് കണ്ടപ്പോൾ മിഖായേൽ ആ അണ്ണാന്റെ അടുത്തേക്ക് ചെന്നു..

അപ്പോൾ ആ അണ്ണൻ അദ്ദേഹം വരുന്നത് കണ്ടപ്പോൾ കുറച്ചുകൂടി മുന്നോട്ടുപോയി ഒരു മരത്തിൻറെ താഴെ പോയി നിന്നു.. അങ്ങോട്ട് പോയപ്പോൾ അദ്ദേഹം കണ്ടത് ഒരു കാൽ ഒടിഞ്ഞുകിടക്കുന്ന അണ്ണാൻ കുഞ്ഞിനെയാണ്.. അപ്പോഴാണ് അദ്ദേഹത്തെ മനസ്സിലായത് തൻറെ കുഞ്ഞിനെ രക്ഷിക്കാൻ പറയാനായി വേണ്ടിയാണ് ആ അണ്ണൻ തന്റെ അടുത്തേക്ക് വന്ന് ആവശ്യപ്പെട്ടത് എന്ന്.. അദ്ദേഹം ഉടൻതന്നെ ഒരു അനിമൽ റസ്ക്യൂ സെൻറർലേക്ക് വിവരം അറിയിക്കുകയും അവർ ഉടൻ തന്നെ വന്ന് അതിനെ രക്ഷിക്കുകയും ചെയ്തു.. ഇദ്ദേഹം തന്നെയാണ് ഈ അണ്ണാൻ കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്..

ഒടുവിൽ കുറെ ദിവസങ്ങൾക്ക് ശേഷം അണ്ണാൻ കുഞ്ഞിൻറെ കാൽ ശരിയായപ്പോൾ അതിനെ അദ്ദേഹം വീട്ടിലേക്ക് കൊണ്ടുവന്നു.. കാരണം തൻറെ കുഞ്ഞിനെ കാണാനായി അണ്ണാൻ കുഞ്ഞിൻറെ അമ്മ സ്ഥിരമായി വീട്ടിൽ എത്താറുണ്ട്.. കുറച്ചുനേരം തൻറെ കുഞ്ഞിനൊപ്പം ചെലവഴിക്കുകയും ചെയ്തിട്ട് അത് പിന്നീട് പോവുകയും ചെയ്യും.. ഇപ്പോൾ ആ വീട്ടിലെ ഒരു അംഗമായി മാറിയിരിക്കുകയാണ് അമ്മയും കുഞ്ഞും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..