ഒരു നാട്ടിലെ ഗ്രൗണ്ടിൽ ആന വന്ന് കുഴിക്കുന്നത് കണ്ട് നാട്ടുകാർ എല്ലാവരും ഞെട്ടി.. എന്നാൽ അതിന് പിന്നിൽ സംഭവിച്ചത്..

ഈ ലോകത്ത് ഏറ്റവും വിലപ്പെട്ട സാധനം എന്താണെന്ന് അറിയാനായി നടത്തിയ ഒരു സർവ്വേയിൽ കൂടുതൽ ആളുകളും പറഞ്ഞത് മാതൃസ്നേഹം എന്നുള്ളതാണ്.. മനുഷ്യനും മൃഗങ്ങൾക്കും എല്ലാവർക്കും ദൈവം നൽകിയ ഒരു അനുഗ്രഹമാണ് ഈ മാതൃസ്നേഹം എന്നു പറയുന്നത്.. ഇനി നമുക്ക് നോർത്തിന്ത്യയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് നോക്കാം.. 16 ഓളം ആനകൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഉള്ള യാത്രയിലാണ്.. എവിടേക്കാണ് ഇവരുടെ യാത്രകൾ എന്ന് ആർക്കും പറയാൻ സാധിക്കില്ല.. ചാപ്ര ജില്ലയിലൂടെയാണ് ഇവരുടെ യാത്ര പോകാറുള്ളത്.. അതുകൊണ്ടുതന്നെ അവിടെയുള്ള ആളുകൾക്കെല്ലാം ഇത് കാണുമ്പോൾ വലിയ പുതുമ ഒന്നും ഉണ്ടാവില്ല.. അവരുടെ ചുറ്റും കാട് ആയതുകൊണ്ട് തന്നെ കാട്ടിലേക്ക് ആനകൾ കയറി അവർക്ക് വേണ്ട ഭക്ഷണവും അതുപോലെ വെള്ളവും ഇഷ്ടം പോലെ കഴിക്കും.. ഈ ആനകൾ മൂലം ഗ്രാമത്തിലുള്ള ആളുകൾക്ക് ഒരു ശല്യവും ഉണ്ടായിരുന്നില്ല..

   
"

എന്നാൽ എല്ലാ ആളുകളെയും ഞെട്ടിക്കുന്ന ഒരു സംഭവം ഈ ആനക്കൂട്ടങ്ങൾ പോയപ്പോൾ അവിടെ നടന്നു.. ഒരു ആന മാത്രം അവിടുത്തെ ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു.. അത് തന്റെ തുമ്പിക്കൈകൾ കൊണ്ട് മണ്ണിൽ കുഴിക്കാൻ തുടങ്ങി.. എന്താണ് ഈ ആനക്കുട്ടൻ ചെയ്യുന്നത് എന്ന് ഓർത്ത് ഗ്രാമവാസികൾ ആകെ കൺഫ്യൂഷനായി.. കൂടെയുള്ള മറ്റ് ആനകളെല്ലാം തന്നെ പോവുകയും ചെയ്തു.. ഇതാണെങ്കിൽ വളരെ വെപ്രാളത്തിൽ എല്ലാവരെയും നോക്കിക്കൊണ്ട് മണ്ണുകൾ കുഴിക്കുന്നു.. എന്താണ് ഇങ്ങനെ ഈ ആനക്കുട്ടി ചെയ്യാൻ കാരണമെന്ന് അറിയാതെ എല്ലാവരും അതിന് ചുറ്റും നിന്ന്.. അതിന്റെ അടുത്തേക്ക് പോകാൻ അവിടെയുള്ള ആരും ധൈര്യപ്പെട്ടില്ല.. 11 മണിക്കൂർ കഴിഞ്ഞിട്ടും ആന മണ്ണ് കുഴിക്കുന്നത് നിർത്തിയിട്ടില്ല.. എന്താണ് സംഭവം എന്ന് അറിയാനായി അവിടെയുള്ള നാട്ടുകാർ ഒടുവിൽ തീരുമാനിച്ചു.. ആ ആന മണ്ണ് കുഴിച്ച് ആകെ തളർന്നിട്ടുണ്ട്..

ഗ്രാമവാസികൾ ആനയുടെ അടുത്ത് കുറച്ചു വെള്ളം കൊണ്ടു വച്ചു.. ആന വെള്ളം കുടിക്കാൻ പോയ തക്കത്തിന് അവർ ഓടിപ്പോയി കുഴിയിലേക്ക് നോക്കി.. അവർ ഞെട്ടിപ്പോയി കാരണം മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുട്ടിയാന ആ കുഴിയിൽ പെട്ടു കിടക്കുകയാണ്.. അതിനെ രക്ഷിക്കാൻ വേണ്ടിയാണ് ഈ അമ്മ ആന ഇത്രയും നേരം ശ്രമിച്ചുകൊണ്ടിരുന്നത്.. ആന തിരിച്ചുവന്ന വീണ്ടും കുഴിക്കാൻ തുടങ്ങി.. പക്ഷേ ആ ആനയ്ക്ക് അതിൻറെ കുഞ്ഞിനെ രക്ഷിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.. അതിന്റെ കുഞ്ഞിനെ രക്ഷിക്കാനായി അവിടുത്തെ ഗ്രാമവാസികൾ പ്ലാൻ ചെയ്യാൻ തുടങ്ങി.. അടുത്ത് തന്നെ വലിയ കുഴിയെടുത്ത് അതിനെ രക്ഷിക്കാമെന്ന് പ്ലാൻ ചെയ്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക.