സയാമീസ് ഇരട്ടകൾ ആണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അബോഷൻ ചെയ്യാൻ പറഞ്ഞു.. എന്നാൽ ഈ അമ്മ ചെയ്തത് കണ്ടോ…

ഗർഭാവസ്ഥയിൽ ആകാംക്ഷയും അതുപോലെതന്നെ ഉത്കണ്ഠയും ഉണ്ടാകുന്നത് വളരെ സർവസാധാരണമാണ്.. വൈകാരികമായി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നാണ് ഇത്.. ചില സമയങ്ങളിൽ ഗർഭം അമ്മയുടെയോ അല്ലെങ്കിൽ കുട്ടിയുടെയോ ഒക്കെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം.. അത്തരം വാർത്തകൾ നമ്മൾ കണ്ടിട്ടും ഉണ്ടാകും.. എന്നിരുന്നാലും ഒരു അമ്മയാവുക എന്ന് ആഗ്രഹത്തിൽ നിന്നും ഒരു സ്ത്രീയെ പിന്മാറ്റാൻ ഈ കാരണങ്ങളൊന്നും മതിയാവില്ല.. അവർക്ക് ഇതൊന്നും ഒരു വിഷയമേയല്ല.. എന്തൊക്കെ ത്യാഗങ്ങളും സഹിച്ച് അതിനെല്ലാം തയ്യാറായി അവൾ ആ കുഞ്ഞിന് ജന്മം നൽകാൻ സന്നദ്ധ ആവും.. അതുതന്നെയാണ് പുരുഷന്മാരിൽ നിന്ന് സ്ത്രീകളെ വേർതിരിച്ചു നിർത്തുന്നത്.. ഗർഭാവസ്ഥയിൽ പല സ്ത്രീകളും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങൾക്ക് ജനിക്കുന്നത് ഇരട്ട കുഞ്ഞുങ്ങൾ ആയാൽ മതിയെന്ന്.. ഒരുപോലെയുള്ള രണ്ട് കുട്ടികൾ എന്നുള്ളത് വളരെ അത്ഭുതമായി കിട്ടുന്ന ഈശ്വരന്റെ അനുഗ്രഹം തന്നെയാണ്..

   
"

എന്നാൽ ഇരട്ടക്കുട്ടികൾ സയാമീസ് ഇരട്ടകൾ ആകുന്ന സാഹചര്യത്തിൽ ആ ഒരു അനുഗ്രഹം പലപ്പോഴും ശാപമായി മാറാറുണ്ട്.. ആധുനിക വൈദ്യശാസ്ത്രത്തിന് സയാമീസ് ഇരട്ടകളെ വേർതിരിക്കാൻ സാധിക്കുമെങ്കിലും ചില സാഹചര്യങ്ങളിൽ അതിന് കഴിയാതെ വരും.. ചിലപ്പോൾ കുഞ്ഞുങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം.. അങ്ങനെ രണ്ടു കുഞ്ഞുങ്ങളുടെ കഥയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. ലോകത്തിലെ തന്നെ അത്യാ അപൂർവ്വമായ കേസുകളിൽ ഒന്നാണ് ഇത്.. ഒരു അമ്മയ്ക്ക് ഉണ്ടാകുന്ന ഏറ്റവും സങ്കീർണവും അതുപോലെ തന്നെ ബുദ്ധിമുട്ടുമുള്ള ഒരു ഗർഭധാരണമാണ് സയാമീസ് ഇരട്ടകൾക്ക് ഗർഭം നൽകുക എന്നുള്ളത്.. തനിക്ക് ജനിക്കാൻ പോകുന്നത് സയാമീസ് ഇരട്ടകളാണ് എന്നറിഞ്ഞപ്പോൾ ആ അമ്മ ആകെ തളർന്നു പോയിരുന്നു..

ഭർത്താവ് ഉപേക്ഷിച്ച വലിയ സാമ്പത്തിക ശേഷി ഒന്നുമില്ലാത്ത ഒരു സ്ത്രീക്ക് താങ്ങാവുന്നത് ആയിരുന്നില്ല അവരുടെ ചികിത്സ ചെലവുകൾ.. അബോഷൻ ചെയ്യാം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു എങ്കിലും ആ അമ്മ അതിന് തയ്യാറായിരുന്നില്ല.. അവർ തൻറെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്ന ആളുകളെ തിരഞ്ഞിറങ്ങി.. ഒടുവിൽ ഒരു സമ്പന്ന കുടുംബം ഇവരുടെ ചികിത്സാ ചെലവുകളും കുട്ടികളെ ദത്തെടുക്കാനും തയ്യാറായി.. അങ്ങനെ ആ അമ്മ അവിടുത്തെ ഒരു വലിയ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.. മൂന്ന് കുഞ്ഞുങ്ങളിൽ രണ്ടു കുഞ്ഞുങ്ങൾ ഒട്ടിച്ചേർന്ന ഒരു അവസ്ഥയിലായിരുന്നു.. കുട്ടികൾ ജനിച്ചപ്പോൾ തന്നെ കുഞ്ഞുങ്ങളെ വേർതിരിക്കാനുള്ള നടപടികൾ അവിടുത്തെ ഡോക്ടർമാർ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.