കൂട്ടുകാർ വരാമെന്ന് പറഞ്ഞ് പറ്റിച്ചപ്പോൾ വഴിയിൽ ഇരുന്ന യാചകന് ഭക്ഷണം വാങ്ങി കൊടുത്ത പെൺകുട്ടിക്ക് സംഭവിച്ചത്…

നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് എല്ലാവരും തുല്യരെല്ലാ.. ചിലർ പണക്കാരാണ് എന്നാൽ മറ്റു ചിലർ പാവപ്പെട്ടവരും… നമ്മളെപ്പോലെ തന്നെ വളരെ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് തെരുവിൽ ഭിക്ഷയെടുത്ത ജീവിക്കുന്നവരും.. അവരുടെ സാഹചര്യങ്ങൾ അവരെ അങ്ങനെ ആക്കി എന്നേയുള്ളൂ.. ചിലർ അവരെ കാണുമ്പോൾ അറപ്പോടെ മാറി നടക്കാറുണ്ട്.. എന്നാൽ മറ്റു ചിലർ അവരെ സഹായിക്കാനായി മുന്നോട്ടുവരുന്നു.. ഇന്ന് അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഒരു യുവതി പാവപ്പെട്ട മനുഷ്യന് ആഹാരം വാങ്ങി കൊടുത്തപ്പോൾ സംഭവിച്ച കാര്യമാണ് ഇന്ന് നിങ്ങളുടെ മുന്നിൽ പറയുന്നത്.. ഗാസെ നമ്മുടെ ന്യൂജനറേഷൻ പിള്ളേരെ പോലെ തന്നെ സോഷ്യൽ മീഡിയയും അതുപോലെ അടിച്ചുപൊളി ജീവിതവും ഒക്കെ നടത്തുന്ന ഒരു കുട്ടിയാണ്.. അങ്ങനെ ഒരു ദിവസം അവൾ ഭക്ഷണം കഴിക്കാനായി ഒരു കഫയിൽ ഇരിക്കുമ്പോൾ വഴിയരികിൽ ഒരു വൃദ്ധനായ യാചകൻ വിഷമിച്ചിരിക്കുന്നത് കണ്ടു..

   
"

അയാൾ ഒന്നും കഴിച്ചു കാണില്ല.. അത് അയാളെ കണ്ടാൽ തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു.. ആകെ ക്ഷീണിതനായിരുന്നു.. വരാമെന്ന് പറഞ്ഞ് കൂട്ടുകാരാരും വന്നുമില്ല.. അങ്ങനെ ആ പെൺകുട്ടി ആ വൃദ്ധനെ അവിടെ നിന്ന് വിളിച്ചു കൊണ്ടുവന്ന അദ്ദേഹത്തിന് വയറു നിറയെ ആഹാരം വാങ്ങിച്ചു കൊടുത്തു.. എൻറെ കൂട്ടുകാർ വരാമെന്ന് പറഞ്ഞ് എന്നെ പറ്റിച്ചു.. ഞാൻ ഒറ്റയ്ക്കാണ് അതുകൊണ്ടുതന്നെ നിങ്ങൾക്ക് എന്നോടൊപ്പം ഇരുന്ന് ഇന്ന് ഭക്ഷണം കഴിക്കാൻ കഴിയുമോ എന്ന് അവൾ അയാളോട് ചോദിച്ചു.. അയാൾ സമ്മതിച്ചു.. ഭക്ഷണം കഴിക്കുന്നതിനിടയിൽ അദ്ദേഹത്തെക്കുറിച്ച് അവൾ കാര്യമായി തിരക്കി.. അയാൾ തൻറെ കഥകളെല്ലാം അവളോട് പറഞ്ഞു.. അയാൾക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു..

രണ്ടുപേരും എന്നും വഴക്ക് ആയിരുന്നു.. അതുകൊണ്ടുതന്നെ എനിക്ക് പഠിക്കാനും സാധിച്ചില്ല.. ബന്ധുക്കളോ അതുപോലെ സുഹൃത്തുക്കളോ ഒന്നും ആരും തന്നെ എനിക്ക് ഉണ്ടായിരുന്നില്ല.. ഞാൻ വീടുവിട്ട് ഇറങ്ങിപ്പോയി പക്ഷേ എനിക്ക് ആരും ഒരു ജോലി പോലും തന്നില്ല.. മയക്കുമരുന്നുകൾക്ക് ഞാൻ പിന്നീട് അടിമ ആയി.. ഇപ്പോൾ എനിക്ക് ഇതാണ് അവസ്ഥ.. സഹായിക്കാനോ അതുപോലെ തന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ആരും തന്നെ കൂടെയില്ല എന്ന് കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ അവളോട് പറഞ്ഞു.. ഇത് കേട്ട് ആ പെൺകുട്ടി അയാളെ സമാധാനിപ്പിച്ചു..

കഴിച്ചു കഴിഞ്ഞ് ഇറങ്ങാൻ നേരം ആ പെൺകുട്ടിയോട് അയാൾ ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞു.. എന്നിട്ട് കാഷ്യറിന്റെ അടുത്ത് പോയി ഒരു പേപ്പർ വാങ്ങി അയാൾ അതിൽ എന്തോ എഴുതി.. എന്നിട്ട് ആ പേപ്പർ ആ പെൺകുട്ടിക്ക് നൽകി.. എന്നിട്ട് അയാൾ യാത്രയായി.. അയാൾ പോയതും ആ പെൺകുട്ടി ആ പേപ്പർ എടുത്ത് വായിച്ചു.. അത് വായിച്ചതും അവളുടെ കണ്ണുകൾ ആകെ നിറഞ്ഞു.. ആ പേപ്പറിൽ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്… ഞാനിന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായിരുന്നു.. നിങ്ങളോട് കുറച്ചുനേരം സംസാരിച്ചപ്പോൾ എനിക്ക് ആരൊക്കെ ഉണ്ടെന്ന തോന്നൽ ഉണ്ടായി.. അതുകൊണ്ട് ഞാൻ ഇനി ആത്മഹത്യ ചെയ്യുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.