ഒരു കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട വൃദ്ധന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്…

നമ്മുക്ക് വേണ്ടപ്പെട്ട ആളുകൾ നമ്മളെ വിട്ടു പിരിഞ്ഞു പോയാൽ അത് നമുക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല.. മാസങ്ങളോ അല്ലെങ്കിൽ ചിലപ്പോൾ ചില വർഷങ്ങൾ എടുക്കും അത്തരം ഒരു അവസ്ഥയിൽ നിന്ന് നമ്മൾ പൂർണ്ണമായും പുറത്തു വരാൻ.. റഷ്യയിൽ നടന്ന അത്തരം ഒരു സംഭവത്തെക്കുറിച്ചാണ് ഇപ്പോൾ വളരെയധികം ചർച്ച നടക്കുന്നത്.. തന്റെ കുടുംബത്തിലെ നാലോളം അംഗങ്ങളെ നഷ്ടമായ ആ വൃദ്ധൻ വളരെയധികം വിഷമത്തിലായിരുന്നു.. വളരെയധികം ഏകാന്തത അനുഭവപ്പെട്ട അയാൾക്ക് ആകെ ഉണ്ടായിരുന്ന ചെറുമകളുടെ താൻ എത്രയും പെട്ടെന്ന് തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് പോകുമെന്ന് ഇടയ്ക്കിടെ കൊച്ചുമകളോട് പറയുമായിരുന്നു.. മറ്റ് ആരുമായും യാതൊരു ബന്ധവുമില്ലാത്ത അയാൾ ദിവസവും തന്റെ ബാൽക്കണിയിൽ വന്ന് പ്രാവുകൾക്ക് ആഹാരം നൽകുമായിരുന്നു.. അപ്പോഴാണ് അദ്ദേഹം ഒരു കാക്കയെ ശ്രദ്ധിച്ചത്..

   
"

ആദ്യം അടുത്തേക്ക് വരാൻ മടിച്ച അത് പിന്നീട് അത് അടുത്തുവന്നു പ്രാവുകളെ പോലെ ആഹാരം വാങ്ങിച്ചു കഴിക്കാൻ തുടങ്ങി.. അദ്ദേഹം ഒരു നിമിഷം വരാൻ വൈകിയാൽ പോലും ആ കാക്ക ജനലുകളിൽ തട്ടി ശബ്ദം ഉണ്ടാക്കും.. അങ്ങനെ അവർ വലിയ കൂട്ടു കൂടുകയും ചെയ്തു.. എന്നാൽ കുറച്ചുനാളുകളായി അതിനെ കാണാനില്ലായിരുന്നു.. മാത്രമല്ല അസുഖം കൂടിയതിനെ തുടർന്ന് അവരുടെ കൊച്ചുമകൾ അയാളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.. തന്റെ പ്രിയപ്പെട്ട കാക്കയെ ഓർത്ത് അയാൾ ദിവസവും വിഷമിച്ചു.. ആ കാക്ക തന്നെ അന്വേഷിച്ച് വീട്ടിലേക്ക് വന്നിട്ടുണ്ടാകുമോ എന്നൊക്കെ അയാൾ ദിവസവും ചിന്തിച്ചു.. എന്നാൽ ഒരു ദിവസം ജനലിൽ ചില ശബ്ദങ്ങൾ കേട്ട് അയാൾ ചെന്ന് നോക്കിയപ്പോൾ തൻറെ പ്രിയപ്പെട്ട കാക്ക തന്നെ അന്വേഷിച്ച് അവിടേക്ക് വന്നിരിക്കുന്നു.. അതിൻറെ അടുത്ത് എന്തോ ഒന്ന് തിളങ്ങുന്നുണ്ട്.. അത് കണ്ട് അയാൾക്ക് തന്നെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..

തൻറെ ഭാര്യയ്ക്ക് പണികഴിപ്പിച്ചു കൊടുത്ത കമ്മൽ വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ടിരുന്നു.. ഇതെങ്ങനെയാണ് സംഭവിച്ചത്… അയാൾ കൊച്ചുമകളോട് കാര്യം പറഞ്ഞു.. കാക്കകൾ വളരെയധികം ബുദ്ധിയുള്ള ജീവികളാണ്.. അവർ തിളങ്ങുന്ന സാധനങ്ങൾ എടുത്ത് തന്റെ കൂട്ടിൽ കൊണ്ട് വയ്ക്കാറുണ്ട്.. പക്ഷേ ഇവിടെ സംഭവിച്ച കാര്യങ്ങൾ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവർ തൻറെ സോഷ്യൽ മീഡിയ വഴിയാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.. ഇത് വായിച്ചിട്ട് പല ആളുകൾക്കും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതിന് മറുപടി ഇല്ല… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക.