ഒന്നിനും കൊള്ളാത്തവൻ എന്ന് എഴുതിത്തള്ളിയ മകൻറെ പിന്നീടുള്ള മാറ്റം കണ്ട് ഞെട്ടിപ്പോയ മാതാപിതാക്കൾ..

ഇനി വെറും ഒരാഴ്ച കൂടി.. തന്റെ പതിനഞ്ചു വർഷത്തെ പ്രവാസജീവിതം തീരുകയാണ്.. എത്രയും പെട്ടെന്ന് തന്റെ നാട്ടിലെത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ മനസ്സിൽ മുഴുവനും. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പ്രവാസി ആയതാണ്.. ഒന്നുമില്ലാതെ ഇരുന്ന് അവസ്ഥയിൽ നിന്ന് ജീവിതം വെട്ടിപ്പിടിച്ച് അവൻറെ എല്ലാ അഹങ്കാരത്തോടെയും കൂടിത്തന്നെ ഇനി തന്റെ ജനിച്ച മണ്ണിൽ എനിക്കൊന്നും ജീവിക്കണം.. എല്ലാം ഒരുതരം വാശിയായിരുന്നു എനിക്ക് കാരണം എന്നെ തള്ളിപ്പറഞ്ഞ അച്ഛനോടും അമ്മയോടും ബന്ധുക്കാരോട് അങ്ങനെ തള്ളിപ്പറഞ്ഞ എല്ലാവരോടും ഉള്ള ഒരുതരം വാശി.. ജോഷ്വായുടെ ചുണ്ടിൽ ഒരുതരം ചിരി വിടർന്നു.. വയസ്സുകൊണ്ട് മൂത്തവൻ ആണെങ്കിലും എന്നും അനിയനേക്കാൾ പരിഗണന തനിക്ക് ലഭിച്ചിട്ടില്ല.. ഒരു മേൽക്കൂരയുടെ കീഴിൽ അനുഭവിച്ച വേർതിരിവ്.. അല്ലെങ്കിലും പ്രത്യേകിച്ചൊരു കഴിവ് ഇല്ലാത്ത എന്നെ നാലാളുടെ മുമ്പിൽ കൈയ്യടി പോലും വാങ്ങിക്കാൻ കഴിയാത്ത ഒന്നും നേടുകയും ചെയ്യാത്ത തന്നെക്കാൾ എന്തുകൊണ്ടും യോഗ്യൻ അവൻ തന്നെയാണ്..

   
"

ചെറുപ്പം മുതൽ തന്നെ പഠിപ്പിലും കലയിലും എല്ലാത്തരം അംഗീകാരങ്ങളും വാങ്ങി അമ്മയുടെയും അച്ഛന്റെയും അഭിമാനങ്ങൾ കാത്തവൻ.. എനിക്കും അവൻ അഭിമാനമായിരുന്നു പക്ഷേ അവൻറെ വിജയങ്ങൾക്ക് മുമ്പിൽ എന്നെ താഴ്ത്തി കെട്ടുന്നത് വരെ.. ഒന്നും നേടാത്തവൻ എന്ന് പറഞ്ഞ് പരിഹസിക്കുന്നത് വരെ.. നീ എന്താണ് നേടിയത് എന്ന് പരിഹാസത്തോടെ ചോദിക്കുന്നവരുടെ മുൻപിൽ എനിക്ക് എടുത്ത് പറയാൻ ഒന്നും ഇല്ലായിരുന്നു.. അവൻറെ വിജയങ്ങൾക്കു മുൻപിൽ താരതമ്യപ്പെടുത്തി തന്നെ പുച്ഛിക്കുന്നവർക്ക് മുൻപിൽ സ്വന്തം അമ്മ പോലും അവനെ മാത്രം ചേർത്തുപിടിക്കും..

കൂടെ എനിക്ക് ഒരു വിശേഷണവും അവനെ കുറേ പിള്ളേരുടെ ഒപ്പം കൂട്ടുകൂടി നടക്കാം.. ചിലപ്പോഴൊക്കെ നെഞ്ചുകുട്ടി കരഞ്ഞിട്ടുണ്ട് കാരണം ഒറ്റപ്പെട്ടതുപോലെ തോന്നാറുണ്ട്.. അമ്മയുടെയും അച്ഛനെയും മുൻപിൽ എന്നും താൻ പരാജയമാണ്.. അതിന് ഒന്നുകൂടി തറക്കല്ലിടുന്നത് പോലെയായിരുന്നു തൻറെ പ്ലസ്ടുവിലെ തോൽവി.. അതുകൂടാതെ തന്നെ അനിയനെ ഫുൾ മാർക്ക് ഓടയുള്ള വിജയങ്ങൾ.. അങ്ങനെ തോൽവികളുമായി താരതമ്യം ചെയ്ത് ഒന്നിനും കൊള്ളാത്തവൻ എന്ന രീതിയിലേക്ക് എന്നെ അവർ എത്തിച്ചു.. പലതരം കൂലിപ്പണികളും എടുത്തു.. എല്ലാവരോടും എനിക്ക് ദേഷ്യവും വാശിയും ആയിരുന്നു.. ഒരു ചാൻസ് കിട്ടിയപ്പോൾ കടൽ കടന്ന് ഇക്കരെ എത്തി.. ആവശ്യത്തിന് മാത്രം നാട്ടിലേക്ക് പണം അയച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….