സ്ലേറ്റിൽ എഴുതിയത് മായ്ക്കാൻ വേണ്ടി മാത്രം ഉള്ളതാണോ മഷിത്തണ്ട്.. മഷിത്തണ്ടിന്റെ മറ്റ് പ്രധാന ഉപയോഗങ്ങൾ എന്തെല്ലാം….

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ്.. നമ്മുടെ ബാല്യകാല സ്മരണകളെ തൊട്ടുണർത്തുന്ന ഒരു ചെടിയെ കുറിച്ചാണ്.. കല്ല് പെൻസിൽ കൊണ്ട് സ്ലേറ്റിൽ എഴുതിയിരുന്ന അക്ഷരങ്ങൾ മായ്ക്കാൻ വേണ്ടി അന്ന് നമ്മൾ ഉപയോഗിച്ചിരുന്ന നമ്മുടെ പ്രിയപ്പെട്ട ചെടിയെ കുറിച്ച് അതാണ് നമ്മുടെ മാഷി തണ്ട് എന്ന ചെടി.. നമ്മളെ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഈ ചെടി നമ്മുടെ സ്ലേറ്റ് മായ്ക്കാൻ വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്.. നല്ലവണ്ണം ഉള്ള തണ്ട് എടുത്ത് അത് കയ്യിൽ ഇട്ട് തിരുമ്മി ഉതി വീർപ്പിച്ച് നെറ്റിയിൽ കുത്തി ശബ്ദമുണ്ടാക്കുന്ന ഒരു ബാല്യവും നമുക്ക് ഉണ്ടായിരുന്നു..

മഷിത്തണ്ട് കൊടുത്ത് പേനയും മിഠായികളും ഒക്കെ വാങ്ങിയിരുന്ന ഒരു ബാർട്ടർ സമ്പ്രദായ രീതികളും നിലനിന്നിരുന്നു.. മഷിത്തണ്ടിന്റെ ആ പ്രതാപ കാലം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല മനുഷ്യരുടെ മനസ്സുകളിൽ നിന്ന് തന്നെ ഇത് അപ്പാടെ മായ്ച്ചു കളഞ്ഞിരിക്കുന്നു.. സ്ലേറ്റ് വൃത്തിയാക്കാൻ വേണ്ടി മാത്രമല്ല ആഹാരപദാർത്ഥങ്ങളായും അതുപോലെ വേദനസംഹാരികളായും അതുപോലെ അലങ്കാര സസ്യങ്ങളായും ഇതിനെ ഉപയോഗിക്കാറുണ്ട്.. ഇത് ഒരു ഔഷധസസ്യമാണ് എന്ന് പലർക്കും അറിയില്ല.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് മഷിത്തണ്ടിന്റെ ഒരുപാട് ഉപയോഗങ്ങളെ കുറിച്ചാണ്..

വെള്ളത്തണ്ട് അതുപോലെ വെറ്റില പച്ച.. മഷി പച്ച.. കോല്മഷി അതുപോലെ വെള്ളം കുടിയൻ എന്നൊക്കെ പലരീതിയിൽ ഉള്ള പേരുകളിലാണ് ഈ സസ്യം കേരളത്തിൽ അറിയപ്പെടുന്നത്.. ഏഷ്യ ഭൂഖണ്ഡത്തിൽ മാത്രമല്ല വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലും ഈ സസ്യം ധാരാളമായി കണ്ടുവരുന്നു.. നഗരം എന്നോ നാട്ടിൻപുറം എന്ന വ്യത്യാസങ്ങൾ ഇല്ലാതെ ഏതു മണ്ണിലും നമുക്ക് ഇതിനെ കാണാൻ കഴിയുന്നതാണ്.. കൂട്ടമായി വളരുന്ന ഈ സസ്യം നയന മനോഹരമാണ്.. ഇന്ത്യയെ അപേക്ഷിച്ച് കേരളത്തിൽ ഈ ചെടിക്ക് പറ്റിയ കാലാവസ്ഥ അഭികാമ്യമാണ്.. പരന്ന വേരുകളും ഹൃദയത്തിൻറെ ആകൃതിയിലുള്ള ഇലകളുമാണ് ഈ ചെടിക്കുള്ള സവിശേഷതകൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക……