വീട്ടിൽ നിന്നും പല്ലികളെ വളരെ എളുപ്പത്തിൽ തുരത്തി ഓടിക്കാൻ സഹായിക്കുന്ന 10 ഹോം റെമഡീസ്….

നമ്മുടെ വീട്ടിൽ പല്ലികൾ ഉണ്ടെങ്കിൽ പ്രാണികൾ വരുന്നത് കുറയും.. എന്നാല് പൊതുവേ എല്ലാവർക്കും പല്ലികളെയും പ്രാണികളെയും പേടി ആണ്.. നമ്മുടെ വീട്ടിൽ നിന്ന് വളരെ ഈസിയായി പല്ലി കളെ തുരത്താനുള്ള 10 ഹോം റെമഡീസ് ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. അതിൽ ഒന്നാമത്തേത് മുട്ടത്തോട് ആണ്.. പല്ലികൾ ധാരാളമായി കാണുന്ന സ്ഥലങ്ങളിൽ ഇത്തരത്തിൽ മുട്ടത്തോട് വയ്ക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ ഫലം കാണും കാരണം ഇത് ഒരു പുരാതനമായ ഏർപ്പാടാണ്.. ഇതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് വെച്ചാൽ മുട്ടയുടെ ഗന്ധം പല്ലികൾക്ക് ഇഷ്ടപ്പെടുന്നില്ല എന്നത് തന്നെയാണ്.. അതുകൊണ്ടുതന്നെ വീട്ടിൽ പല്ലി കൾ സ്ഥിരമായി വരുന്ന ഇടങ്ങളിൽ എല്ലാം മുട്ടത്തോട് വയ്ക്കുകയാണെങ്കിൽ ഇവയെ പൂർണ്ണമായും ഒഴിവാക്കാൻ നമുക്ക് സാധിക്കുന്നതാണ്.. അടുത്ത ഒരു പല്ലി കളെ കൊല്ലാനുള്ള മാർഗമാണ് കാപ്പിപ്പൊടി എന്ന് പറയുന്നത്..

   
"

വീട്ടിലെ കാപ്പിപ്പൊടിയും അതുപോലെതന്നെ പുകയിലയും സമം ചേർത്ത് ചെറിയ ഉരുളകളാക്കി പല്ലി കൾ വരുന്ന സ്ഥലങ്ങളിൽ ഇട്ടുവയ്ക്കുക.. പല്ലികൾ ഇതുവഴി വരുമ്പോൾ അത് കഴിക്കുകയും വൈകാതെ അത് ചത്തുപോവുകയും ചെയ്യുന്നു.. നിങ്ങൾക്ക് പല്ലികളെ കൊല്ലാൻ ഇഷ്ടമല്ലെങ്കിൽ ഇത്തരം മാർഗങ്ങൾ പരീക്ഷിക്കരുത്.. അതുപോലെതന്നെ അടുത്ത ഒരു ടിപ്സ് ആണ് വെളുത്തുള്ളി വെച്ചിട്ട്.. വെളുത്തുള്ളി എന്നു പറയുന്നത് മനുഷ്യരെപ്പോലെ തന്നെ പല്ലി കൾക്കും ഇഷ്ടമില്ലാത്ത ഒരു ഗന്ധമാണ്.. അതുകൊണ്ടുതന്നെ പല്ലി കൾ ഉള്ള സ്ഥലങ്ങളിൽ വെളുത്തുള്ളി സൂക്ഷിക്കുകയാണെങ്കിൽ പല്ലികൾ വളരെ പെട്ടെന്ന് തന്നെ വീട്ടിൽ നിന്നും പോയി കിട്ടും.. അതുപോലെതന്നെ വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടിൽ തളിക്കുന്നത് പല്ലികൾ വരാതിരിക്കാൻ സഹായിക്കും.. അതുപോലെ വലിയ ഉള്ളി അല്ലെങ്കിൽ സവാള എന്നും പറയുന്നത് മുറിച്ച് ചെറു കഷണങ്ങളാക്കി വീടിൻറെ പല്ലി കൾ വരുന്ന ഭാഗങ്ങളിൽ വയ്ക്കുകയാണെങ്കിൽ പല്ലികൾ അവിടെനിന്ന് നിഷ്പ്രയാസം പോയിക്കിട്ടും..

അതുപോലെതന്നെ ഉള്ളി ചേർത്ത് വെള്ളം കളിക്കുകയാണെങ്കിലും പല്ലി കൾ വരാതിരിക്കും.. അതുപോലെതന്നെ കാലാവസ്ഥ വ്യതിയാനങ്ങൾ പല്ലികളെ വളരെ ഗുരുതരമായി ബാധിക്കും.. ഇനി പല്ലികളെ കാണുമ്പോൾ തണുത്ത വെള്ളം അതിനുമേൽ ഒഴിച്ചു കൊടുത്താൽ മതി അത് പെട്ടെന്ന് ഓടി പൊക്കോളും.. അല്ലെങ്കിൽ അതിനു ചലിക്കാതെ ആവാതെ നിൽക്കും.. അപ്പോൾ നിങ്ങൾക്ക് അതിനെ എടുത്ത് പുറത്ത് കളയാം അല്ലെങ്കിൽ കൊല്ലാം.. പല്ലികൾക്ക് പക്ഷികളെ പണ്ടേ പേടിയുള്ള ഒന്നാണ് അതുകൊണ്ട് തന്നെ വീട്ടിൽ മയിൽപീലികൾ സൂക്ഷിക്കുന്നത് പല്ലി കൾ വരാതിരിക്കാൻ സഹായിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക……