നമ്മുടെ വീട്ടിലും പറമ്പിലും ഒക്കെ വളർന്നുനിൽക്കുന്ന മുക്കുറ്റികളുടെ യഥാർത്ഥ ഗുണങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുത്…

നമ്മുടെ മാറിയ ജീവിതവും നഗരവൽക്കരണവും നഷ്ടമാക്കിയ ഔഷധ ചെടികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെടിയാണ് മുക്കുറ്റി എന്ന് പറയുന്നത്.. മുറ്റത്തും പറമ്പിലും ഒക്കെ നിറയെ മഞ്ഞ പൂക്കളുമായി പൂത്തുനിൽക്കുന്ന മുക്കുറ്റിയുടെ വിശേഷങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. ദശപുഷ്പങ്ങളിൽ പെട്ട ഒരു ഔഷധസസ്യമാണ് മുക്കുറ്റി എന്ന് പറയുന്നത്.. മരുന്ന് നിർമ്മാണ യൂണിറ്റുകളാണ് മുക്കുറ്റി വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്.. തൊട്ടാവാടിയുടെ അത്ര വേഗത്തിൽ അല്ലെങ്കിലും തൊടുമ്പോൾ ഇലകൾ വാടിപ്പോകുന്ന ഒരു സ്വഭാവം മുക്കുറ്റിക്കും ഉണ്ട്.. ഇന്നത്തെ വീഡിയോയിൽ പറയുന്നത് മുക്കുറ്റിയുടെ വിശേഷങ്ങളെ കുറിച്ചാണ്.. അതിൻറെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ്..

വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ പൂർണമായും കാണാൻ ശ്രദ്ധിക്കുക.. ചെറിയ മഞ്ഞപ്പൂക്കൾ ഉള്ള ഈ ഒരു സസ്യം സ്ത്രീകൾക്ക് വളരെയധികം പ്രധാനപ്പെട്ടവയാണ് എന്ന് വേണം പറയാൻ.. തിരുവാതിരക്ക് ദശപുഷ്പം ചൂടുക എന്നുള്ള ഒരു ചടങ്ങുണ്ട്.. ഇത്തരം ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെടിയാണ് മുക്കുറ്റി എന്ന് പറയുന്നത്.. ഇതുപോലെ കർക്കിടകമാസം ആദ്യത്തെ ഏഴുദിവസം ഇതിൻറെ നീര് പിഴിഞ്ഞെടുത്ത് പൊട്ടു തൊടുക എന്നുള്ള ഒരു ചടങ്ങ് ഉണ്ട്.. പൂജകൾക്കു ഉപയോഗിക്കുന്ന ഒന്നാണ് ഇത്.. മുക്കുറ്റി തലയിൽ സ്ത്രീകൾ ചൂടിയാൽ അവരുടെ ഭർത്താവിനെ നല്ലതാണ് അതുപോലെ പുത്രലബ്തി ഉണ്ടാകും തുടങ്ങിയ പലവിധ വിശ്വാസങ്ങളും ഉണ്ട്.. ഇത് എല്ലാം വെറും ചടങ്ങുകൾ മാത്രമല്ല ഇതിനെല്ലാം പുറകിൽ ആരോഗ്യകരമായ പല വിശദീകരണങ്ങളും ഉണ്ട്.. മുക്കുറ്റി തൊടുമ്പോൾ ആരോഗ്യകരമായ ഫലം ഗുണങ്ങളും നമുക്ക് ലഭിക്കുകയാണ് ചെയ്യുന്നത്..

കർക്കിടകമാസത്തിൽ പ്രത്യേകിച്ചും ശരീരത്തിൽ ഉണ്ടാകുന്ന പല രോഗങ്ങളും തടയാൻ ഇവ നമ്മളെ സഹായിക്കുന്നു.. ആയുർവേദപ്രകാരം ശരീരത്തിൽ ഉണ്ടാകുന്ന വാത പിത്തസംബന്ധമായ കഫക്കെട്ടുകൾ എല്ലാം അകറ്റുവാൻ ഇവ ഏറെ ഗുണകരമാണ്.. ആയുർവേദപ്രകാരം ഈ മൂന്ന് കാര്യങ്ങളാണ് ശരീരത്തിൽ രോഗങ്ങൾ വരുവാൻ കാരണമാകുന്നത്.. ഇത് ബാലൻസ് ചെയ്യാൻ ശരീരത്തിന് കഴിയുമ്പോൾ അസുഖങ്ങൾ കുറഞ്ഞു കിട്ടുന്നു.. ശരീരം വളരെയധികം തണുപ്പിക്കാനും ഇവ നമ്മളെ സഹായിക്കുന്നു.. ശരീരത്തിന് ചൂടു കൂടുമ്പോൾ വയറിന് പലവിധ അസ്വസ്ഥതകൾ ഉൾപ്പെടെ പലവിധ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.. നല്ല ഒരു വിഷസംഹാരിയാണ് മുക്കുറ്റി എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..