വീടുകളിൽ മണി പ്ലാൻറ് നടുമ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം..

വീട്ടിലേക്ക് പണം കൊണ്ടുവരുന്ന ഒരു ചെടിയാണ് മണി പ്ലാൻറ്.. ഇത് പലരുടെയും വിശ്വാസമാണ്.. അതുകൊണ്ടാണ് ഈ ചെടിക്ക് മണി പ്ലാൻറ് എന്നുള്ള പേര് പോലും വരാൻ കാരണം.. യാതൊരു ശാസ്ത്രീയമായ അടിത്തറ ഇല്ലെങ്കിലും നമ്മുടെ വീട്ടിൽ മണി പ്ലാൻറ് പണം കൂടുതൽ കൊണ്ടുവരും എന്ന് വിശ്വസിക്കുന്നവർ ധാരാളം ആണ്.. വീടുകളിൽ മണി പ്ലാൻറ് വയ്ക്കുമ്പോൾ സമ്പത്ത് വർദ്ധിക്കും അല്ലെങ്കിൽ ഇരട്ടിക്കും എന്നുള്ളത് തന്നെയാണ് ഈ ചെടി ഇത്രയധികം വളരാൻ കാരണവും.. പണം വീട്ടിൽ കുമിഞ്ഞ് കൂടിയില്ലെങ്കിലും ഈ ചെടി വീട്ടിൽ വെച്ചാൽ നമുക്ക് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നതാണ്..

   
"

ഇന്നത്തെ വീഡിയോ മണി പ്ലാന്റിനെ കുറിച്ചാണ്.. ഹൃദയത്തിൻറെ ആകൃതിയുള്ള ഇളം പച്ചയും മഞ്ഞനിറവും കലർന്ന ഇലകൾ ഉള്ള മണി പ്ലാൻറ് എന്ന ചെടി അരെഷ്യ കുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ്.. ഇംഗ്ലീഷുകാർ ഇതിനെ പോത്തോസ് എന്നാണ് വിളിക്കുന്നത്.. ഇന്ത്യ ബംഗ്ലാദേശ് അതുപോലെ നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം ഈ ചെടി മണി പ്ലാൻറ് എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്.. ആകർഷകമായ ഇലകളോടു കൂടിയ മണി പ്ലാൻറ് വള്ളിപ്പടർപ്പുകൾ കാഴ്ചക്കാരുടെ ഊർജ്ജവും സന്തോഷവും എല്ലാം ഇരട്ടിക്കുന്നതാണ്.. വീടിന് അകത്തും പുറത്തും ഒരുപോലെ വളർത്താൻ കഴിയുന്ന ഈ ഒരു ചെടിക്ക് അകത്തളങ്ങൾ അലങ്കരിക്കുന്നതിനോടൊപ്പം തന്നെ വീടിനുള്ളിലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുവാൻ സാധിക്കുമെന്ന് നമ്മുടെ പഠനങ്ങൾ തെളിയിക്കുന്നു..

വെറുമൊരു അലങ്കാരസസ്യം എന്നതിലുപരി വീട്ടിലേക്ക് സമ്പത്ത് കൊണ്ടുവരുമെന്നുള്ള വിശ്വാസം മൂലമാണ് എക്കാളുകളും വീട്ടിൽ മണി പ്ലാൻറ് നട്ടുവളർത്തുന്നത്.. ഇല ചെടികളോട് ഉള്ള കമ്പമാണ് ആളുകൾക്ക് ഇത്രയധികം ഇതിനോട് ഇഷ്ടം തോന്നാൻ കാരണം.. ഒരിടത്ത് വേര് ഉറച്ചു കഴിഞ്ഞാൽ പിന്നെ എളുപ്പം നശിപ്പിച്ചു കളയാൻ കഴിയില്ല എന്നുള്ള ഒരു പ്രത്യേകത കൂടി ഈ ചെടിക്ക് ഉണ്ട്.. അതുകൊണ്ടുതന്നെ ചെകുത്താന്റെ വള്ളി എന്നുള്ള ഒരു ഓമന പേര് കൂടി ഇതിനുണ്ട്.. പറമ്പിലും മറ്റും മണി പ്ലാൻറ് പടർന്നു പിടിക്കുന്നത് മറ്റു ചെടികളുടെ വളർച്ചയെ വരെ ഇത് ബാധിക്കും.. അതുകൊണ്ടുതന്നെ വ്യാപകമായി പടർന്നു പന്തലിക്കാൻ അനുവദിക്കാതെ ചട്ടികളിൽ നടുന്നതാണ് ഏറ്റവും നല്ലത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..