സ്കിന്നിന് വളരെയധികം ഗുണങ്ങൾ നൽകുന്ന കറ്റാർവാഴ സോപ്പ് എളുപ്പത്തിൽ തയ്യാറാക്കാം..

ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട ഒരു ടിപ്സിനെ കുറിച്ചാണ്.. പൊതുവിൽ നമുക്കെല്ലാവർക്കും അറിയാം കറ്റാർവാഴയുടെ ഗുണങ്ങളെ കുറിച്ച്.. കറ്റാർവാഴ ശരീരത്തിന്റെ പല ഉപയോഗങ്ങൾക്കും നമ്മൾ ഉപയോഗിക്കാറുണ്ട്.. തലമുടി വളരാൻ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ഒന്നാണ് കറ്റാർവാഴ എന്ന് പറയുന്നത്.. അപ്പോൾ പിന്നെ നമുക്ക് കറ്റാർവാഴ കൊണ്ട് ഒരു സോപ്പ് ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും.. പലപ്പോഴും നമ്മൾ അമിതമായി പൈസ ഒക്കെ കൊടുത്ത കടകളിൽ നിന്നായിരിക്കും പലതരം സോപ്പുകളും വാങ്ങി ഉപയോഗിക്കുന്നത്.. സോപ്പുകളുടെ പരസ്യത്തിൽ പലവിധ ഗുണങ്ങളെ കുറിച്ചും പറയും പക്ഷേ നമ്മൾ ഉപയോഗിക്കുമ്പോൾ അതെല്ലാം ലഭിക്കുമോ എന്നുള്ളത് ചോദിച്ചാൽ സംശയമാണ്.. അതുകൊണ്ടുതന്നെ നമുക്ക് ഏറ്റവും ഗുണങ്ങൾ അടങ്ങിയ കറ്റാർവാഴ കൊണ്ട് നമുക്കൊരു സോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ..

   
"

നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതൽ ഗുണങ്ങൾ നൽകും ഇത്.. പോരാത്തതിന് പൈസയുടെ അധിക ചെലവില്ല.. വീട്ടിൽ വളരെ സിമ്പിൾ ആയി തന്നെ നമുക്ക് തയ്യാറാക്കി ഉപയോഗിക്കാനും കഴിയും.. പോരാത്തതിന് യാതൊരു പാർശ്വഫലങ്ങളും ഇല്ല അതുപോലെ സ്കിന്നിന് വളരെ ഗ്ലോ ആവാനും ചർമ്മത്തെ സംരക്ഷിക്കാനും ഈ സോപ്പ് വളരെയധികം സഹായിക്കുന്നു.. അപ്പോൾ നമുക്ക് ഈ ഒരു ടിപ്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നത് നോക്കാം.. ഈ ടിപ്സ് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് നല്ല ഒരു ഫ്രഷ് കറ്റാർവാഴ ആണ്.. നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ അത്രയും നല്ലത്..

സോപ്പ് തയ്യാറാക്കാനായി ഒരു മൂന്നാല് കറ്റാർവാഴ വരെ നമുക്ക് എടുക്കാം.. കറ്റാർവാഴ എടുത്തതിനുശേഷം ഇത് വൃത്തിയായി കഴുകുക.. അതിനുശേഷം അവയുടെ തൊലിയെല്ലാം നീക്കം ചെയ്യാം.. കാരണം നമുക്ക് ഇതിൻറെ ഉള്ളിലുള്ള ജെൽ മാത്രമാണ് ആവശ്യമായി വേണ്ടത്.. കറ്റാർ വഴിയിലെ ജല്ലുകൾ എല്ലാം ഒരു പാത്രത്തിലേക്ക് നമുക്ക് എടുക്കാം.. അതിനുശേഷം ഇവർ നല്ലപോലെ ഒന്ന് ബ്ലെൻഡ് ചെയ്തെടുക്കണം.. കറ്റാർവാഴ കഴിഞ്ഞാൽ നമുക്ക് അടുത്തതായി വേണ്ട സാധനം എന്നു പറയുന്നത് സോപ്പ് ബേസ് ആണ്.. ഇത് നമുക്ക് വളരെ ഈസിയായി എല്ലാ കടകളിൽ നിന്നും വാങ്ങിക്കാൻ ലഭിക്കും.. ഇത് വാങ്ങിച്ചു കഴിഞ്ഞാൽ ഇത് ചെറു കഷണങ്ങളാക്കി നമുക്ക് ആദ്യം ഒന്ന് കട്ട് ചെയ്ത് എടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..