50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകമായി എന്തെങ്കിലും സംരക്ഷിക്കേണ്ടതോ അറിയേണ്ടതോ ആയ കാര്യങ്ങൾ ഉണ്ടോ.. ശ്രദ്ധിക്കേണ്ടതുണ്ടോ.. നമുക്കറിയാം അമ്പതു വയസ്സ് എന്ന് പറയുമ്പോൾ നമ്മുടെ മെൻസസ് നിൽക്കുന്ന ഒരു സമയമാണ്.. ഈസ്ട്രജൻ ഒരു പ്രൊട്ടക്ടീവ് എഫക്ട് നാച്ചുറലായി സ്ത്രീകൾക്ക് അത് പ്രകൃതി തന്നെ പ്രധാനം ചെയ്യുന്നുണ്ട്.. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ശ്രദ്ധിച്ചാൽ അറിയാൻ സാധിക്കും ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് പോലുള്ള കാര്യങ്ങൾ എല്ലാം 45 അല്ലെങ്കിൽ 50 വയസ്സ് വരെയും സ്ത്രീകളിൽ കുറവായിരിക്കും പുരുഷന്മാരെ അപേക്ഷിച്ച്..

എന്നാൽ 50 വയസ്സ് കഴിയുന്നതോടുകൂടി ഈസ്റ്ററിന്റെ ഈ ഒരു പ്രൊട്ടക്റ്റീവ് സ്ത്രീകൾക്ക് നഷ്ടമാവുകയും ചെയ്യുന്നു.. മെനോപോസ് ആരംഭിക്കുന്ന ഒരു സമയമാണിത്.. മെനോപോസ് എന്നു പറഞ്ഞാൽ നമ്മുടെ മെൻസസ് നിൽക്കുന്ന ഒരു സമയമാണ്.. അതായത് അത് റെഗുലർ ആയിട്ട് വന്നിട്ട് ചിലപ്പോൾ ഒരു മാസം കണ്ടില്ല എന്ന് വരും അല്ലെങ്കിൽ അതൊരു രണ്ട് അല്ലെങ്കിൽ മൂന്നുമാസം ആവും.. അങ്ങനെ അത് പതിയെ പതിയെ നിന്നു പോവുകയാണ് അങ്ങനെ വരുമ്പോൾ പലതരത്തിലുള്ള മെറ്റബോളിക് അതായത് ഡയബറ്റിസ് അതുപോലെ ഹൈപ്പർ ടെൻഷൻ തൈറോയ്ഡ് പ്രശ്നങ്ങൾ മറ്റു അസുഖങ്ങൾ അതുപോലെ അമിതവണ്ണം അതുപോലെ എല്ലുകളുടെ ബലം കുറഞ്ഞു പോകുന്ന അവസ്ഥ ഇതെല്ലാം തന്നെ കൂടിക്കൂടി വന്ന് അവർക്ക് മറ്റ് ഏതെങ്കിലും കോംപ്ലിക്കേഷനുകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുണ്ട് അത് വളരെ കൂടുതലാണ്.

അതുകൊണ്ട് തന്നെ 50 വയസ്സ് കഴിയുന്നതോടുകൂടി നമ്മുടെ ഈ പറയുന്ന പാര മീറ്റേഴ്സ് എല്ലാം നോർമൽ ലെവലിലാണ് ഉള്ളത് എന്നുള്ളത് സ്ത്രീകൾ വളരെ കൃത്യമായി ഇടവേളകളിൽ ചെക്ക് ചെയ്ത് ഉറപ്പുവരുത്തേണ്ടതാണ്.. പ്രത്യേകിച്ചും അവരുടെ ബ്ലഡ് ഷുഗർ ലെവൽ ബിപി അതുപോലെ കൊളസ്ട്രോൾ ലെവൽ അതുപോലെ തൈറോയ്ഡ് ലെവൽ ഇതെല്ലാം തന്നെ ഫാസ്റ്റിംഗിൽ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.. അങ്ങനെ ഷുഗറിൽ എന്തെങ്കിലും വേരിയേഷൻസ് കാണുന്നുണ്ടെങ്കിൽ മൂന്നുമാസത്തെ ഷുഗറിന്റെ ആവറേജ് ആയിട്ടുള്ള hba1c നോക്കി പരിശോധിച്ച് കൂടുതൽ ഉറപ്പുവരുത്തേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….