പ്രഗ്നൻസി ടൈമിലെ പലർക്കും നോർമൽ ഡെലിവറി അല്ലാതെ സിസേറിയനിലേക്ക് എത്താനുള്ള പ്രധാന കാരണങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ഹോസ്പിറ്റലിലെ വരുമ്പോൾ പല സ്ത്രീകളും ചോദിക്കാറുള്ള ഒരു ചോദ്യമാണ് എന്തുകൊണ്ടാണ് ഡോക്ടറെ ഞങ്ങളുടേത് സുഖപ്രസവം അല്ലാതെ സിസേറിയൻ ആയത് എന്നുള്ളത്.. മറ്റുള്ളവരുടെ എല്ലാം നോർമൽ ഡെലിവറി ആണല്ലോ പിന്നെ എന്തുകൊണ്ടാണ് ഞങ്ങൾക്കു മാത്രം ഇങ്ങനെ എന്ന് പലരും ചോദിക്കാറുണ്ട്.. പൊതുവേ ഡോക്ടർമാർ സിസേറിയൻ മതിയെന്ന് നിർദ്ദേശിക്കുന്നത് അതിനു പിന്നിൽ അത്രയും അധികം കാരണങ്ങൾ ഉണ്ടായതുകൊണ്ട് മാത്രമാണ്.. അതായത് അമ്മയെയും കുഞ്ഞിനെയും പരിശോധിക്കുന്ന സമയത്ത് നോർമൽ ഡെലിവറി ആകാനുള്ള സാധ്യതകൾ ഒന്നും കാണുന്നില്ലെങ്കിൽ അത്തരം ആളുകൾക്ക് നേരത്തെ തന്നെ ഒരു ഡേറ്റ് കൊടുത്തു പറയാറുണ്ട് സിസേറിയന് തയ്യാറാകണം എന്നുള്ളത്..

അതുകൂടാത്ത തന്നെ അവസാനം നിമിഷം വരെ നോർമൽ ഡെലിവറിക്ക് ശ്രമിച്ചിട്ട് അതിന് കഴിയാതെ വരുമ്പോൾ സിസേറിയൻ ചെയ്യുന്ന സിറ്റുവേഷൻസും ഉണ്ടാകാറുണ്ട്.. അപ്പോൾ അത്തരത്തിൽ സിസേറിയൻ ചെയ്യാനുള്ള കാരണങ്ങളെക്കുറിച്ച് ചോദിച്ചു കഴിഞ്ഞാൽ അതായത് ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ നിങ്ങളുടെ ആദ്യത്തെ പ്രഗ്നൻസി ആണ് എന്ന് കരുതുക.. ചിലപ്പോൾ കുട്ടി തലതിരിഞ്ഞാണ് ഇരിക്കുന്നത് എങ്കിൽ അതായത് ആദ്യം പ്രസവിക്കുമ്പോൾ വരേണ്ടത് കുട്ടിയുടെ തലയാണ് പക്ഷേ ഈയൊരു അവസാന സാഹചര്യത്തിൽ കുട്ടിയുടെ തല മുകളിലാണ് കിടക്കുന്നത് എങ്കിൽ അതല്ലെങ്കിൽ കുട്ടി ഒരു സൈഡിലേക്ക് മാത്രം തിരിഞ്ഞിട്ടാണ് കിടക്കുന്നത് എങ്കിൽ അതുപോലെതന്നെ കുട്ടി ഇറങ്ങിവരുന്ന ഭാഗം കംപ്ലീറ്റ് ആയിട്ട് അടഞ്ഞു കിടക്കുകയാണെങ്കിലും സിസേറിയനെ നിർദ്ദേശിക്കാറുണ്ട്..

അതുകൂടാതെ തന്നെ കുട്ടിയുടെ സൈസ് അല്ലെങ്കിൽ ഭാരം വളരെയധികം കൂടുതലാണെങ്കിൽ ഇത്തരമൊരു സാഹചര്യത്തിൽ എത്താറുണ്ട് പൊതുവേ ഷുഗർ ഉള്ള അമ്മമാർക്ക് കുട്ടികളുടെ വെയിറ്റ് കൂടാറുണ്ട് പലരും കുട്ടികൾക്ക് വെയിറ്റ് കൂടുമ്പോൾ അത് നല്ലതാണ് എന്നുള്ള രീതിയിലാണ് പൊതുവേ എടുക്കാറുള്ളത്.. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം കുട്ടിയുടെ വെയിറ്റ് കൂടുന്നത് ഒരിക്കലും നല്ലതായി ഒരു കാര്യവുമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….