ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കിഡ്നി സ്റ്റോൺ വരാതിരിക്കാനായി നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. അഥവാ അത് വന്നാൽ മൂത്രത്തിലൂടെ വന്നു പോകാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.. ഇനി മൂത്രത്തിൽ കൂടെ പോവാത്ത കല്ലുകൾ ഉണ്ടെങ്കിൽ അതിന് എന്തെങ്കിലും ഒറ്റമൂലി പ്രയോഗങ്ങൾ ചെയ്യാൻ കഴിയുമോ.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി ഡിസ്കസ് ചെയ്യാവുന്നതാണ്.. ഈ മൂത്രത്തിൽ കല്ല് വരുമ്പോൾ ശരീരം പലതരം ലക്ഷണങ്ങളും ഉണ്ടാക്കാറുണ്ട്.. പക്ഷേ മൂത്രക്കല്ല് വരുമ്പോൾ വയറുവേദന ഉണ്ടാകാറുണ്ട് എന്നുള്ളതാണ് പലരുടെയും ഒരു ധാരണ..
പക്ഷേ അങ്ങനെ വയറുവേദന മാത്രമല്ല ചില ആളുകൾക്ക് ചിലപ്പോൾ നടുവേദന ആയിട്ടും വരാറുണ്ട്.. നടുവ് വേദന പലപ്പോഴും വരുന്നത് നമ്മുടെ ഡിസ്ക് പ്രശ്നങ്ങൾ കൊണ്ട് അല്ലെങ്കിൽ നമ്മുടെ നട്ടെല്ലിന്റെ പ്രശ്നങ്ങൾ കൊണ്ട് മാത്രമല്ല വരുന്നത്.. മൂത്രത്തിൽ കല്ല് ഉള്ളപ്പോൾ അത് ചിലപ്പോൾ വേദനകൾ ശരീരത്തോട് വ്യാപിക്കാറുണ്ട് ഉദാഹരണമായി പറയുകയാണെങ്കിൽ സ്ത്രീകൾക്ക് അത് കാലിന്റെ തുടയിലേക്ക് വേദന വരാറുണ്ട്.. അതുപോലെതന്നെ പുരുഷന്മാരിൽ അത് അവരുടെ വൃഷണ സഞ്ചികളിലും ഒരു വേദനയായിട്ട് അവർക്ക് അനുഭവപ്പെടാറുണ്ട്… അതിനെ റേഡിയേറ്റിങ് പെയിൻ എന്നാണ് പറയുന്നത്.. അതോടൊപ്പം ഒരുവിധത്തിലുള്ള വേദനകളും ഇല്ലാതെ മൂത്രത്തിൽ രക്തമയം കണ്ടാൽ അത് ഹേമച്ചൂറിയ എന്നു പറയുന്ന ഒരു ലക്ഷണമായി ഒരു സൂചനയായി നമുക്കിത് എടുക്കാവുന്നതാണ്.. അപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ ടെസ്റ്റ് ചെയ്ത് അത് കൺഫോം ചെയ്യേണ്ടതാണ്..
കിഡ്നിയിൽ ഈ സ്റ്റോൺ പലപ്പോഴും സ്റ്റക്കായി ഇരുന്നാൽ അത് വേദന ഉണ്ടാക്കാറില്ല.. അത് കിഡ്നിയിൽ നിന്നും താഴേക്ക് വരുന്ന മൂത്രനാളിയിൽ ഈ പറയുന്ന എന്തെങ്കിലും ഒരു സ്റ്റോൺ വന്ന് കുടുങ്ങി അതിൻറെ ഭിത്തികളിൽ ഉണ്ടാക്കുന്ന ചെറിയ പോറൽ കൊണ്ടാണ് വേദന നമുക്ക് പ്രധാനമായും ഉണ്ടാവുന്നത്.. അപ്പോൾ അതുകൊണ്ടുതന്നെ നമുക്ക് വെള്ള യൂറിനൽ രക്തമയം കാണാവുന്നതാണ്.. അതുപോലെ ഈ ക്രിസ്റ്റൽസ് ഉണ്ടാവുന്നത് എന്ത് കോമ്പൗണ്ട് കൊണ്ടാണ് എന്നുള്ളത് നമ്മൾ മനസ്സിലാക്കിയിരിക്കണം.. യൂറിക്കാസിഡ് കൊണ്ട് ഉണ്ടാകുന്ന ക്രിസ്റ്റൽസ് ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….