താൻ ജീവനും തുല്യം സ്നേഹിച്ച ഭർത്താവിൻറെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയ ഭാര്യ.. പിന്നീട് സംഭവിച്ചത്..

സ്വന്തം ഭർത്താവിനെ കൊന്ന രാക്ഷസി.. ഇവളൊക്കെ മനുഷ്യജന്മം തന്നെ ആണോ.. ഇവൾ അവളുടെ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ അഴിഞ്ഞാട്ടക്കാരി.. ഓരോ കുത്തുവാക്കുകളും കുറ്റങ്ങളും അവളുടെ കാതുകളിൽ വന്ന് കേൾക്കുമ്പോഴും അവൾ അതെല്ലാം കേട്ടുകൊണ്ട് പുഞ്ചിരിക്കുക മാത്രം ചെയ്തു.. നീതികൾ നിഷേധിക്കപ്പെട്ട ഒരുപാട് ജന്മങ്ങൾ തനിക്കു മുമ്പിൽ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് അതുകൊണ്ടുതന്നെ കോടതി മുറിയിൽ വിചാരണകൾ നടത്തിയപ്പോഴും അവൾ മൗനം പാലിച്ചു നിന്നു.. ഈ ലോകത്തോട് ഇനി തനിക്കൊന്നും പറയാനില്ല.. അത്രയേറെ വാശി ഉണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക്.. അവൾക്ക് പ്രായം ഏകദേശം 35 കഴിഞ്ഞിട്ടുണ്ടാവും പക്ഷേ കണ്ണുകളിലെ നിസ്സംഗത ആരെയും തെല്ലൊന്നു അതിശയിപ്പിക്കുന്നതാണ്..

ഈ സാധുവായ സ്ത്രീക്ക് ഒരാളെ കൊല്ലാൻ കഴിയുമോ അങ്ങനെ നൂറുനൂറ് ചോദ്യങ്ങളാണ് എല്ലാവരുടെയും മനസ്സിൽ ഉള്ളത്.. അവസാനം കോടതി മുറിയിൽ ആർത്ത അട്ടഹസിച്ചു കൊണ്ട് അവൾ എന്തൊക്കെയോ പുലമ്പി.. ഒരുപക്ഷേ അതെല്ലാം അവളുടെ സങ്കടങ്ങൾ ആവാം.. ഭ്രാന്തി എന്ന മുദ്രകുത്തിയിട്ട് ഇവിടെ എത്തിയിട്ട് ആഴ്ചകൾ 1 കഴിഞ്ഞു.. ഭ്രാന്തിനെ ചികിത്സിക്കുന്ന ഡോക്ടർക്ക് അവളുടെ ഭൂതകാലത്തെക്കുറിച്ച് അറിയാൻ വളരെയധികം ആഗ്രഹം തോന്നുന്നു.. ഞാൻ അവളുടെ കേസ് ഹിസ്റ്ററി വായിച്ചതും അതുകൊണ്ടുതന്നെ ആവും.. മാധ്യമങ്ങളിലെ പ്രധാന ന്യൂസുകളിലെ നായിക.. അവളെക്കുറിച്ച് കൂടുതലായി അറിയാൻ ഞാൻ ഒരു ശ്രമം നടത്തി.. അവളുടെ പേര് മീര എന്നാണ്.. ഒരു ഇടത്തരം വീട്ടിൽ ജനിച്ചു വളർന്നത്..

അച്ഛനും അമ്മയും ഒരു അനിയനും അവളും.. ജാതക ദോഷത്തിന് പേര് പറഞ്ഞ് അവളുടെ വിവാഹം വീട്ടുകാർ നേരത്തെ തന്നെ നടത്തിയിരുന്നു.. അവളെക്കാൾ ഏറെ പ്രായക്കൂടുതൽ ഉണ്ടായിരുന്ന ഒരാളും ആയിട്ട് ആയിരുന്നു അവളുടെ വിവാഹം നടന്നത്.. അയാളും ഒരു സ്കൂൾ മാഷ് ആയിരുന്നു.. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിൽ സ്വന്തം ഭർത്താവിനെയും മകളെയും വലിച്ചെറിഞ്ഞ് കാമുകനോടൊപ്പം രതിസുഖം തേടിപ്പോയി എന്നും അതറിഞ്ഞ് ഭർത്താവിനെ വളരെ ദാരുണമായി വെട്ടിക്കൊന്നു എന്നാണ് അവൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം എന്ന് പറയുന്നത്.. വിചാരണവേളകളിൽ അസ്വാഭാവികമായ അവളുടെ പെരുമാറ്റങ്ങൾ കണ്ട് ജഡ്ജി അവളെ മനോരോഗ ചികിത്സാലയത്തിലേക്ക് അയച്ചു.. അങ്ങനെയാണ് അവൾ ആ ആശുപത്രിയിൽ എത്തുന്നത്.. എന്നാൽ അവൾ ഒരു തെറ്റുകാരിയാണ് എന്ന് വിശ്വസിക്കാൻ എൻറെ മനസ്സ് ഒരുക്കമായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…