ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മളിൽ പലരെയും ബാധിക്കുന്ന വൻകുടലിൽ ഉണ്ടാകുന്ന അർബുദത്തെ കുറിച്ചാണ് സംസാരിക്കുന്നത്.. ഇന്ന് പൊതുവേ നമ്മുടെ നാട്ടിൽ പല ആളുകൾക്കിടയിലും ഇത്തരം ഒരു ക്യാൻസർ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. അതുകൊണ്ടുതന്നെ ഇതിന് ഇത്രത്തോളം വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. ഈ ഒരു രോഗത്തിൻറെ പ്രധാന കാരണമായി പറയുന്നത് ഇന്നത്തെ നമ്മുടെ മാറി വരുന്ന ജീവിതശൈലി രീതികൾ തന്നെയാണ്.. അതായത് നമ്മുടെ ആഹാരങ്ങൾ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവ് കൂടുക.. അതുപോലെ കൂടുതൽ റെഡ്മീറ്റ് ഭക്ഷണങ്ങൾ കഴിക്കുക..
അതുപോലെതന്നെ ഭക്ഷണങ്ങളിലെ ഫൈബർ അളവ് കുറയുക.. ഫൈബർ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലും കഴിക്കുക.. അത് കുറയുമ്പോഴാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതുപോലെതന്നെ വ്യായാമ ശീലം കൂട്ടുക.. വ്യായാമം കുറയുമ്പോഴും ഇത്തരത്തിൽ ഒരു പ്രശ്നം വരാറുണ്ട് അതുപോലെ തന്നെ അമിതഭാരം കൂടുന്നതുകൊണ്ടും വരാം.. ഇങ്ങനെ ഒരുപാട് കാരണങ്ങൾ കാരണം വൻകുടൽ ക്യാൻസറുകൾ വർദ്ധിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.. പക്ഷേ വൻകുടലിൽ കാൻസറുകൾ ഇത്തരം കാരണങ്ങൾ കൊണ്ട് മാത്രമല്ല വരുന്നത് ഇതും ഒരു കാരണം എന്ന് മാത്രമാണ് പറഞ്ഞത്.. നമ്മുടെ ശരീരത്തിൽ ജനിതകമായി മാറ്റങ്ങൾ വരുന്നതുകൊണ്ടും ഇത്തരത്തിലുള്ള കാൻസറുകൾ വരുന്നുണ്ട്.. ഈ ജനിതകമാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാരമ്പര്യമായി ഉണ്ടാകുന്നത് ആവാം..
അതുപോലെ പുതിയതായി ജനതകൾ മാറ്റങ്ങൾ വരുന്നതുകൊണ്ട് ഇത്തരത്തിൽ ഒരു രോഗമുണ്ടാകും.. അപ്പോൾ ഇതിൻറെ എല്ലാം കൂടെ നമ്മൾ ഈ മുൻപ് പറഞ്ഞ കാരണങ്ങൾ കൂടി ചേരുമ്പോഴാണ് ഇത് കാൻസർ സാധ്യതയായി മാറുന്നത്.. അപ്പോൾ ഈ ഒരു വൻകുടൽ ക്യാൻസറിന്റെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് ആദ്യം വിശദമായി മനസ്സിലാക്കാം.. ഏറ്റവും ഒരു പ്രധാന രോഗലക്ഷണമായി പറയുന്നത് ബ്ലീഡിങ് തന്നെയാണ്.. അതായത് മലത്തിൽ കൂടെ പോകുന്ന രക്തം. ഇത്തരത്തിൽ ഒരുപാട് കാരണങ്ങൾ കൊണ്ട് പോവാൻ സാധ്യതയുണ്ട്. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://youtu.be/6vRdTsBSJlk