ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കൂടുതൽ ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടർ ശരീരം ഒട്ടാകെ അതികഠിനമായ വേദനയാണ്.. ശരീരത്തിന്റെ ഏതു ഭാഗത്തും ഒന്ന് തൊടാൻ പോലും കഴിയില്ല.. ചെറുതായൊന്ന് കയ്യിൽ പിടിച്ചാൽ പോലും എനിക്ക് വളരെയധികം വേദനിക്കാറുണ്ട്.. അതുപോലെതന്നെ ചിലർ പറയാറുണ്ട് കിടന്നു കഴിഞ്ഞിട്ട് മറ്റൊരു സൈഡിലേക്ക് തിരിയാൻ പോലും കഴിയാറില്ല അഥവാ ഇനി തിരിഞ്ഞാൽ തന്നെ നടുവ് വേദനിക്കാറുണ്ട് അതുപോലെ തന്നെ ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ ചിലപ്പോൾ വേദന എടുക്കാറുണ്ട്..
അതുപോലെതന്നെ മസിൽ ഉരുണ്ടുകയറ്റം ഉണ്ടാവും.. അതുപോലെ കൈകാലുകൾ കോച്ച് പിടിക്കാറുണ്ട്.. അതുപോലെ കൈകാലുകൾ എല്ലാം വളഞ്ഞു വരുന്ന ഒരു രീതിയിൽ കണ്ടു വരാറുണ്ട്.. അതുപോലെതന്നെ ചില ആളുകൾ ഒന്നും പറയാറുണ്ട് ഡോക്ടറെ എനിക്ക് ആഴ്ചയിൽ 6 ദിവസവും തലവേദനയാണ് ചിലപ്പോൾ ഒരു ദിവസം മാത്രമേ നോർമലായി ഇരിക്കുകയുള്ളൂ.. ഇത്തരം തലവേദനങ്ങളും ക്ഷീണവും ഒക്കെ കൊണ്ടുതന്നെ എനിക്ക് ഉറങ്ങി എണീക്കാൻ തന്നെ തോന്നില്ല..
അതുപോലെതന്നെ ഈ ഇടയായിട്ട് ഒരു രോഗി എന്ന് പറഞ്ഞത് കേട്ട് വളരെ കൗതുകകരമായി തോന്നി കാരണം അത്രയധികം രോഗങ്ങളെ കുറിച്ചാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്.. ശരീരത്തിലെ ഏത് ഭാഗങ്ങൾ ആയാലും അവർക്ക് വേദനയാണ് തലമുടി മുതൽ കാൽപാദം വരെയും വേദനകളാണ്.. അതായത് വെറുതെ ഒന്ന് തലമുടിയിൽ തൊട്ടാൽ പോലും വേദന ആണ് അതുപോലെതന്നെയാണ് കണ്ണുകൾ ഒന്നു മെല്ലെ അടക്കുമ്പോൾ പോലും അവർക്ക് വേദന അനുഭവപ്പെടുന്നു.
ഇത്തരം ചെറിയ ചെറിയ വേദനകൾ നമുക്ക് കേൾക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും ഇത് അനുഭവിക്കുന്നവർക്ക് ഈ കുഞ്ഞു വേദനകൾ പോലും വളരെ വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്.. ഇത്തരത്തിൽ അസുഖങ്ങൾ ഉണ്ടാകുന്നതിന് പിന്നിൽ കുറച്ച് പ്രധാന കാരണങ്ങളുണ്ട്.. നമ്മൾ ആദ്യം രോഗത്തെ ചികിത്സിക്കുന്നതിനു മുൻപ് എന്താണ് രോഗകാരണം എന്നുള്ളത് തീർച്ചയായും മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ്.. കാരണം അതിൻറെ കാരണങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് രോഗത്തിൽ നിന്നും ഒരു പൂർണ്ണമായ മുക്തി നേടാൻ കഴിയുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=bFE-fXg_trg