ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെ കോമൺ ആയി ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് ജോയിൻറ് പെയിൻ എന്ന് പറയുന്നത്.. അതായത് ശരീരത്തിൻറെ പലഭാഗങ്ങളിലായി വേദനകൾ അനുഭവപ്പെടുന്ന ആളുകളുണ്ട്.. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോൾ നമ്മൾ ആദ്യം പോയി പരിശോധിക്കുന്നത് കാൽസ്യം ആയിരിക്കും.. അതായത് ജോയിന്റുകൾക്ക് ബുദ്ധിമുട്ടുകൾ വരുമ്പോൾ കാൽസ്യം എടുക്കാൻ പറയും.. ഇത്തരം ബുദ്ധിമുട്ട് വരുമ്പോൾ നമ്മൾ പലപ്പോഴും കാൽസ്യത്തിന്റെ ചെക്കപ്പുകളും പരിശോധനകളും മരുന്നുകളും സപ്ലിമെന്റുകളും ടെസ്റ്റുകളും ഒക്കെയാണ് ഈ അസ്ഥി സംബന്ധമായ പ്രശ്നങ്ങളിൽ നമ്മൾ കോമൺ ആയി എടുക്കാറുള്ളത്..
പക്ഷേ ഇതെല്ലാം നമ്മൾ ശ്രദ്ധിച്ചാലും നമ്മുടെ ബുദ്ധിമുട്ടുകൾ മാറണം എന്നുള്ളത് നിർബന്ധമില്ല.. പലപ്പോഴും രോഗികളിൽ സംഭവിക്കുന്ന ഒരു പ്രശ്നമാണ്. അതായത് ശരീരം ഒട്ടാകെ വേദനകൾ ഉണ്ടാവും പക്ഷേ കാൽസ്യം പരിശോധിക്കുമ്പോൾ അത് നോർമൽ ആയിരിക്കും.. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ ബ്ലഡ് പരിശോധിക്കുമ്പോൾ കാൽസ്യം നോക്കേണ്ട കാര്യമില്ല..
കാരണം നമ്മുടെ ശരീരം അസിഡിക്കായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ ബോഡിയുടെ പിഎച്ച് ലെവൽ ബാലൻസ് ചെയ്യാൻ വേണ്ടിയിട്ട് ഈ ബോണുകളിൽ നിന്ന് ഒക്കെ നമ്മുടെ ശരീരം തന്നെ കാൽസ്യം വലിച്ചെടുത്ത ബ്ലഡിലേക്ക് ബാലൻസ് ചെയ്യാൻ വേണ്ടിയാണ് കൂടുതലും ശ്രമിക്കുന്നത്.. പക്ഷേ ബ്ലഡ് പരിശോധിക്കുമ്പോൾ എല്ലാം കൂടുതലും നോർമൽ ആയിരിക്കും പക്ഷേ അവരുടെ ബോണുകളെല്ലാം വളരെയധികം കണ്ടീഷൻ ആയിരിക്കും ഉണ്ടാവുക..
നമ്മൾ വളരെ പെട്ടെന്ന് കാൽസ്യം എടുത്തു എന്ന് കരുതി നമ്മുടെ ശരീരം കാൽസ്യം വലിച്ചെടുക്കണം എന്നില്ല.. കാരണം ഈ കാൽസ്യം നമ്മുടെ ശരീരത്തിൽ അല്ലെങ്കിൽ അസ്ഥികൾക്ക് ഉപയോഗപ്പെടണം എന്നുണ്ടെങ്കിൽ രണ്ടു പ്രധാനപ്പെട്ട മറ്റു രണ്ടു പോഷക ഘടകങ്ങൾ കൂടി വേണം അതിൽ ഒന്നാമത്തെ വിറ്റാമിൻ ഡി ആണ്.. രണ്ടാമത്തേത് മഗ്നീഷ്യം.. ഈ രണ്ട് കോമ്പിനേഷനിലൂടെ കാൽസ്യം ഡെപ്പോസിറ്റ് ചെയ്താൽ മാത്രമേ നമ്മുടെ ശരീരത്തിന് ഉപയോഗപ്പെടുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..
https://www.youtube.com/watch?v=SupsSLDAcbE