ആദ്യ രാത്രിയിൽ മണവാളന് സുഹൃത്തുക്കൾ നൽകിയ കിടിലൻ പണി കണ്ടോ…

മണിയറ വാതിലിൽ കാൽ പെരു മാറ്റം കേട്ടതോടുകൂടി നെഞ്ചിടിപ്പ് വല്ലാതെ കൂടി.. നാലഞ്ചു വർഷം അവളെ പ്രണയിച്ച നടന്നിട്ടുണ്ട് എങ്കിലും അവളെ ഒന്ന് തൊടാൻ പോലും സമ്മതിച്ചിട്ടില്ല.. ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോൾ പോലും ഒരു കിലോമീറ്റർ ദൂരത്തിലാണ് പഹയത്തി ഇരിക്കുക.. പിടിച്ചിരുന്നോ അല്ലെങ്കിൽ എവിടെയെങ്കിലും അറിഞ്ഞു വീഴുമെന്ന് പറഞ്ഞ് എൻറെ ഷോൾഡർ കാണിച്ചു കൊടുത്താലും അവിടെ പിടിക്കാതെ ബൈക്കിനു പുറകിലുള്ള കമ്പിയിൽ പിടിച്ച് ഇരിക്കും.. എൻറെ സുഹൃത്തുക്കൾ അങ്ങനെ ഞങ്ങൾക്ക് ഒരു ഇരട്ട പേരും ഇട്ടു ജമ്പനും തുമ്പനും.. ഞാനാണ് ജമ്പൻ അവൾ തുമ്പനും.. പിന്നീട് തുമ്പൻ മാറ്റി തുമ്പിയാക്കി.. പിന്നീട് ഞങ്ങൾ കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടത് ജമ്പനും തുമ്പിയും എന്നാണ്..

അവസാനം ഈ വിളി കേട്ടും എടുത്തപ്പോൾ ബൈക്കിനു പുറകിലെ കമ്പി എടുത്തുമാറ്റി.. അങ്ങനെയെങ്കിലും അവളുടെ കൈകൾ എൻറെ ഷോൾഡറിൽ പിടിക്കുമല്ലോ എന്ന് കരുതി.. അതോടുകൂടി പണ്ടാരം എൻറെ ബൈക്കിൽ കയറുന്നത് കൂടെ നിർത്തിക്കളഞ്ഞു.. അവസാനം കുറേ കഷ്ടപ്പെടേണ്ടി വന്നു ഈ മണിയറ വരെ എത്തിക്കാൻ.. എൻറെ വീട്ടുകാർക്ക് പണ്ടേ പ്രണയിച്ചു കിട്ടുന്നതിൽ വലിയ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.. എന്നെയൊക്കെ ഏതു പെണ്ണ് പ്രേമിക്കും എന്ന് കരുതിയിട്ടാവണം ആ സാഹചര്യത്തിൽ പ്രത്യേകിച്ച് സീനുകൾ ഒന്നും ഉണ്ടാവാതെ ഇരുന്നത്.. റാഹിതയും ഞാനും പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് അന്തം വിട്ടു എങ്കിലും ഓളുടെ ഫോട്ടോ കാണിച്ചു കൊടുത്തതോടുകൂടി തല്ലിക്കൊന്നാലും വിശ്വസിക്കില്ല എന്നായി..

റബ്ബാണ് സത്യം ഞാനും ഓളും തമ്മിൽ ഇഷ്ടത്തിലാണ്.. നീ മിണ്ടാതെ പൊക്കോളൂ നിനക്ക് പറ്റിക്കാൻ നിൻറെ സ്വന്തം ബാപ്പയെ മാത്രമേ കിട്ടിയുള്ളൂ എന്നായിരുന്നു ബാപ്പയുടെ മറുപടി.. നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരാം പക്ഷേ ഇത്രയും മൊഞ്ചുള്ള ഒരുത്തി അന്നെ പ്രേമിക്കുമെന്ന് പറഞ്ഞാൽ തല പോയാലും വേണ്ടില്ല ഞാൻ വിശ്വസിക്കില്ല എന്നായിരുന്നു ഉമ്മയുടെ മറുപടി.. അവസാനം അവളെ നേരിൽ കൊണ്ടുവന്ന കാണിച്ചുകൊടുത്തതോടുകൂടി ഉമ്മയും ബാപ്പയും ആകെ അന്തംവിട്ട് കുന്തം വിഴുങ്ങിയത് പോലെ എന്നെ ഒരു നോട്ടം നോക്കിയിരുന്നു.. അങ്ങനെ വീട്ടിൽ നിന്ന് ആലോചനയുമായി അവളുടെ വീട്ടിലേക്ക് ചെന്നപ്പോൾ ചീറ്റിപ്പോയി. കാരണം അവർക്ക് സമ്മതമല്ല അത്രേ.. അവളുടെ കുടുംബക്കാർക്ക് സമ്മതമല്ലാത്തതുകൊണ്ട് തൽക്കാലം എൻറെ മോൻ കണ്ട കിനാവുകൾ എല്ലാം മായ്ച്ചു കളഞ്ഞേക്ക് എന്ന് പറഞ്ഞുകൊണ്ട് ഉമ്മയും ഉപ്പയും കൈയൊഴിഞ്ഞ തോടുകൂടി ഞാനാകെ വല്ലാതെയായി.. ആകെ മൊത്തം ശോകം സീൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…