ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് യൂറിക്കാസിഡ് എന്നതിനെക്കുറിച്ചാണ്.. യൂറിക്കാസിഡ് എന്ന് പറയുമ്പോൾ പ്രത്യേകിച്ച് ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല കാരണം അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.. ഒട്ടുമിക്ക ആളുകൾക്കും പലവിധ ശരീരഭാഗം വേദനകളും വരുമ്പോൾ പലരും യൂറിക്കാസിഡ് പരിശോധിച്ചു നോക്കാറുണ്ട്.. യൂറിക്കാസിഡ് എന്ന് പറയുന്നത് ശരീരഭാഗങ്ങളിൽ വേദനകൾ ഉണ്ടാക്കുന്ന ഒരു കാര്യം മാത്രമല്ല.. അതിൽ ഒരുപാട് നമ്മൾ അറിയാതെ ഒളിഞ്ഞിരിക്കുന്ന വസ്തുതകൾ കൂടിയുണ്ട്.. അതുപോലെ അനവധി അപകടസൂചനകൾ ഉണ്ട് അതിനെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം..
അപ്പോൾ എന്താണ് യൂറിക് ആസിഡ്.. നമ്മൾ മത്സ്യം മാംസം അതുപോലെ പരിപ്പ് വർഗ്ഗങ്ങൾ എല്ലാം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ രക്തത്തിൽ ഉണ്ടാകുന്ന ഒരു വസ്തുവാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. സാധാരണ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ഉണ്ടായിക്കഴിഞ്ഞാൽ അത് മലത്തിലൂടെയും അതുപോലെ മൂത്രത്തിലൂടെയും പുറന്തള്ളപ്പെടും.. പക്ഷേ ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ വരുമ്പോഴാണ് ശരിക്കും പറഞ്ഞാൽ യൂറിക്കാസിഡ് ഒരു അപകടം നമുക്ക് ഉണ്ടാവുന്നത്..
അപ്പോൾ പ്യൂറിൻ എന്ന് പറയുന്ന രക്തത്തിലെ ഒരു വസ്തു വികടിച്ച് മെറ്റബോളിസം ചെയ്ത ഉണ്ടാകുന്ന ഒരു വസ്തുവാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്.. ഇത് കണ്ടാൽ ഉപ്പിനെ പോലെ ഇരിക്കും അതായത് ഒരു ക്രിസ്റ്റലാണ്.. നമ്മുടെ ശരീരത്തിലെ ജോയിന്റുകൾക്ക് ചുറ്റും അടിഞ്ഞുകൂടിയിട്ടാണ് നമുക്ക് വേദനയും മറ്റു പ്രധാന ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാകുന്നത്.. അപ്പോൾ എന്താണ് യൂറിക് ആസിഡിന്റെ ഘടന.. ഇതെങ്ങനെയാണ് നമ്മുടെ ശരീരത്തിൽ വേദനകൾ ഉണ്ടാക്കുന്നത്..
ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് ഇവ അടിഞ്ഞു കൂടുന്നത്.. ഇതുമൂലം എന്തെല്ലാം അപകടങ്ങളാണ് നമുക്ക് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള നമുക്ക് വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. ഇന്നത്തെ നമ്മുടെ അമിതഭാരം അതുപോലെതന്നെ ഫാസ്റ്റ് ഫുഡ് ഉപയോഗം.. വെള്ളം കുടിക്കുന്നത് കുറയുക അതുപോലെതന്നെ എക്സസൈസ് ഇല്ലായ്മ എന്നിവയെല്ലാം കൊണ്ട് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് അമിതമായി അടിഞ്ഞു കൂടാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://www.youtube.com/watch?v=jaKFEd29-OI