ഗ്യാസ്ട്രറേറ്റീസ് എന്ന പ്രശ്നം വരാനുള്ള പ്രധാന കാരണങ്ങളും പരിഹാര മാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഗ്യാസ് അതുപോലെ നെഞ്ചരിച്ചൽ.. പുളിച്ചു തികട്ടൽ.. വയറിൽ നിന്ന് പോകാനുള്ള ബുദ്ധിമുട്ട്.. അതുപോലെതന്നെ അതിദുർഗന്ധമുള്ള കീഴ്വായു ശല്യങ്ങൾ.. അതുപോലെതന്നെ ഇനി വയറിൽ നിന്ന് പോകുന്നുണ്ടെങ്കിൽ പോലും അത് ലൂസ് ആയിട്ട് പോകുക.. അതുപോലെതന്നെ എപ്പോൾ ഏതുസമയത്തും ഭക്ഷണം കഴിച്ചാലും പുറത്തേക്ക് പോകണം എന്ന് തോന്നുക.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുകയും ബാധിക്കുകയും ചെയ്യുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രറേറ്റീസ് എന്ന് പറയുന്നത്..

ഇതിനായിട്ട് നമുക്ക് ഭക്ഷണം കാര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. വീട്ടിലെ എന്തെങ്കിലും ഒറ്റമൂലി പ്രയോഗങ്ങൾ കൊണ്ട് നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുമോ.. ഇതിന് പലപ്പോഴും പലതരം മരുന്നുകളും നമ്മൾ നൽകാറുണ്ട്.. അതുപോലെതന്നെ ഗ്യാസ് പ്രോബ്ലം മാറ്റാൻ ആയിട്ട് പലതരം സിറപ്പുകൾ ഉണ്ട്.. ഗ്യാസ് പ്രോബ്ലം വരുമ്പോൾ പലപ്പോഴും മരുന്നുകളും അതുപോലെതന്നെ ഇഞ്ചക്ഷൻ കൊടുക്കുകയും ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ ഈ ഒരു പ്രശ്നം മാറുന്നത് ആയിട്ട് കാണാറുണ്ട്..

എന്നാൽ ഇതൊന്നും ഇല്ലാത്ത ഒരു സാഹചര്യത്തിൽ അതായത് ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ നമ്മുടെ വീട്ടിൽ അർദ്ധരാത്രിയിലാണ് ഇത്ര ഒരു ബുദ്ധിമുട്ടുണ്ടാവുന്നത് എങ്കിൽ നമുക്ക് ഇതിനായി എന്ത് ചെയ്യാൻ കഴിയും.. അല്ലെങ്കിൽ പെട്ടെന്ന് നമുക്ക് ഒരു നെഞ്ചുവേദന എന്ന് പ്രശ്നമായി വരുമ്പോൾ ഇത് ഗ്യാസ് പ്രോബ്ലം കൊണ്ടാണോ അല്ലെങ്കിൽ കാർഡിയോ പ്രോബ്ലം കൊണ്ടാണോ..

അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാണോ എന്നൊക്കെ വ്യക്തമായി അറിയാത്ത ഒരു അവസ്ഥയിൽ നമുക്ക് ഗ്യാസിന് എന്തെങ്കിലും ഒരു ഹോം റെമഡി വീട്ടിൽ ചെയ്യാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ഈയൊരു രോഗം വരുത്താനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണത്തിലുള്ള ഘടകങ്ങൾ കൊണ്ട് തന്നെയാണ് വരുന്നത്.. നമുക്ക് ഒരിക്കലും പറ്റാത്ത ഭക്ഷണങ്ങൾ നമ്മുടെ ഉള്ളിലേക്ക് ചെല്ലുമ്പോൾ അത് നമുക്ക് തന്നെ പലതരം അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=UGnBZbzoeow