ശരീരത്തിൽ വെള്ളത്തിൻറെ പ്രാധാന്യങ്ങൾ.. വെള്ളം ശരീരത്തിൽ കുറയുമ്പോൾ ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പൊതുവേ വെള്ളം കുടിക്കുന്നതിനെ കുറിച്ച് യൂട്യൂബുകളിൽ ഒക്കെ ധാരാളം വീഡിയോസ് വരാറുണ്ട്.. പ്രത്യേകിച്ച് വേനൽക്കാലം ആയാൽ പിന്നെ പറയേണ്ട കാര്യമില്ല.. വെള്ളം കുടിക്കുന്നതിന് തന്നെ പലതരത്തിൽ പറയാറുണ്ട്.. അതായത് ഭക്ഷണത്തിനു മുൻപ് കുടിക്കരുത് അതുപോലെ നിന്നുകൊണ്ട് കുടിക്കരുത് വെള്ളം പെട്ടെന്ന് ഒരുപാട് കുടിക്കരുത് കുറച്ചു കുറച്ച് ആയിട്ട് വേണം കുടിക്കാൻ.. അതുപോലെതന്നെ ചൂടുവെള്ളം വേണം കുടിക്കാൻ അതുപോലെ തണുത്ത വെള്ളം വേണം കുടിക്കാൻ തുടങ്ങി ഇത്തരത്തിൽ ഒരുപാടു റൂൾസ് ആൻഡ് റെഗുലേഷൻസ് വെള്ളം കുടിക്കുന്നതിനു മാത്രമായിട്ട് ധാരാളം പറയാറുണ്ട്..

പക്ഷേ വെള്ളം ശരീരത്തിന് വളരെയധികം ആവശ്യമായ ഒന്നുതന്നെയാണ് അതുകൊണ്ട് വെള്ളം ശരീരത്ത് കുറയുമ്പോൾ പലതരം അസുഖങ്ങളും നമുക്ക് പിടിപെടുന്ന്.. അപ്പോൾ വെള്ളത്തിനെ കുറിച്ച് പറയുന്ന ഇത്തരം കാര്യങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്ന് നമുക്ക് സയന്റിഫിക്കായിട്ട് ഈ വീഡിയോയിലൂടെ പരിശോധിക്കാം.. നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് കാരണം നമ്മുടെ ശരീരത്തിലെ 70 ശതമാനത്തോളം വെള്ളമാണ് ഉള്ളത് എന്ന്..

അതുകൊണ്ടുതന്നെ ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുമ്പോൾ അത് നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.. ഭൂരിഭാഗം പ്രശ്നങ്ങളും ഉണ്ടാകാൻ രണ്ട് പ്രധാന കാരണങ്ങളാണ് കാണുന്നത്.. അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് ശരീരത്തിൽ ഉണ്ടാകുന്ന രക്തക്കുറവാണ്.. രണ്ടാമത്തേത് എന്ന് പറയുന്നത് ഡിഹൈഡ്രേഷൻ ആണ്..

ഈ ഡീഹൈഡ്രേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിലെ വെള്ളത്തിൻറെ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്.. ഉദാഹരണമായി പറയുകയാണെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് തലവേദന ഉണ്ടാവുകയാണെങ്കിൽ രണ്ടുമൂന്ന് ഗ്ലാസ് വെള്ളം അടുപ്പിച്ച് കുടിച്ചു നോക്കൂ തലവേദന പമ്പകടക്കും.. ഇത് മൈഗ്രൈൻ അല്ലാത്ത തലവേദനയ്ക്കാണ് പറയുന്നത്.. കാരണം ഇത്തരം തലവേദനങ്ങളെല്ലാം തന്നെ ഡീഹൈഡ്രേഷൻ ഭാഗമായി വരുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….