സംസാരിക്കാനും ചെവി കേൾക്കാനും കഴിയാത്ത പാവപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച കഥ…

നേരം പുലരുന്നതേ ഉള്ളൂ ചെറിയമ്മ എന്തൊക്കെയോ പുലമ്പുന്നുണ്ട്.. ചുണ്ടനക്കം കണ്ടിട്ട് പതിവ് ശൈലികൾ ആണ് എന്ന് ഞാൻ ഊഹിച്ചു.. അമ്മയും എന്നെ തനിച്ചാക്കി പോയപ്പോൾ കയ്യൊഴിഞ്ഞ ബന്ധുക്കളും മൂക്കത്തെ വിരൽ വെച്ചുകൊണ്ട് എന്നെത്തന്നെ നോക്കിനിന്ന നാട്ടുകാർക്കും മുൻപിൽ ഒരു ഭംഗി വാക്ക് എന്നപോലെ ഇവളെ ഞാൻ നോക്കിക്കോളാം എന്ന് ചെറിയമ്മ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്.. ചെറിയമ്മയുടെ വീട്ടിലെ രണ്ടാമത്തെ ദിവസം മുതൽ അവർ പിറുപിറുത്ത് തുടങ്ങിയതും ഞാൻ ഓർക്കുന്നു.. ആദ്യമൊക്കെ അവർ എന്താണ് പറയുന്നത് എന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല.. ഏൽപ്പിച്ച വീട്ടുജോലികളിൽ എന്തെങ്കിലും കുറവുകൾ വന്നാൽ ശകാരങ്ങൾ ഉയർന്നിരുന്നു..

   
"

അത് ശകാരമാണ് എന്ന് മനസ്സിലായത് അവരുടെ മുഖത്ത് വന്ന ഭാവങ്ങളിൽ നിന്നാണ്.. വർഷങ്ങളായി ചെറിയമ്മ ഇത് തുടർന്നു.. കേട്ട് കേട്ട് തഴമ്പിച്ചതുകൊണ്ടാണ് കേൾവിശക്തി ഇല്ലാ എന്ന് ചെറിയമ്മക്ക് മനസ്സിലായി.. സമയം 8 മണി ആയി.. നേരം വൈകി ബസ് ഇപ്പോൾ എത്തും.. ജോലികൾ ചെയ്തുതീർത്ത വീട്ടിൽനിന്ന് ഓടുമ്പോൾ പിന്നിൽ നിന്ന് ചെറിയമ്മ പ്രാകുന്നുണ്ടാവും.. അതെല്ലാം ശ്രദ്ധിക്കാൻ പോയാൽ ഇപ്പോൾ കിട്ടിയ ജോലിയും ഇല്ലാതെയാവും.. ടൗണിലെ ഒരു തയ്യൽ കടയിലാണ് എൻറെ ജോലി.. ചെറിയച്ഛന്റെ സുഹൃത്തിന്റെ സിംപതി കൊണ്ട് മാത്രം കിട്ടിയതാണ് ഈ ജോലി..

സുധ ചേച്ചി തുണികൾ വെട്ടുകയും തയ്ക്കാനുള്ളതൊക്കെ അടയാളപ്പെടുത്തി വയ്ക്കുകയും ചെയ്യും.. ചേച്ചിയുടെ ചുണ്ടനക്കം എപ്പോഴും ചെറിയമ്മയുടേത് പോലെ ആയിരുന്നില്ല.. എപ്പോഴും പുഞ്ചിരി മാത്രം.. ചേച്ചി തരുന്ന ജോലികളിൽ ഇന്നുവരെ ഞാൻ യാതൊരുവിധ അശ്രദ്ധക്കുറവും വരുത്തിയിട്ടില്ല.. നാവുകൊണ്ട് നന്ദി പറയാൻ കഴിയാത്തവർക്ക് പ്രവർത്തി കൊണ്ടല്ലേ നന്ദി പറയാൻ പറ്റുകയുള്ളൂ.. കുട്ടി ഇന്ന് വൈകിയോ എന്ന് വഴി തടഞ്ഞു നിർത്തി ചായക്കടക്കാരൻ ദാമോദരേട്ടൻ ചോദിച്ചു.. അതെ എന്ന് അർത്ഥത്തിൽ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ദാമോദര ഏട്ടനെ മറികടന്ന് ഓടി.. വഴിയിൽ കണ്ട പല മുഖങ്ങളിലും എന്നോടുള്ള സങ്കട ഭാവം നിറഞ്ഞു നിന്നു.. അതാ ബസ് വരുന്നു.. ബസ്സിനെ മാത്രം നോക്കിക്കൊണ്ട് ഓടിയത് മാത്രം ഓർമ്മയുണ്ട് പിന്നെ കാണുന്നത് ഒരുത്തൻ എൻറെ മുൻപിൽ നിൽക്കുന്നതാണ്.. ചെറിയമ്മയുടെ മുഖത്ത് എന്നും കാണാറുള്ള അതേ ഭാവം..

അവൻ എനിക്ക് നേരെ കൈകൾ നീട്ടിയപ്പോഴാണ് മനസ്സിലായത് ഞാൻ നിലത്ത് വീണു കിടക്കുകയാണ് എന്നുള്ളത്.. നിനക്ക് എന്താടീ കണ്ണില്ലേ എന്ന് ചോദിക്കുന്ന തരത്തിൽ ഉള്ള അതേ ചുണ്ടനക്കം.. ഞാൻ മാപ്പ് പറഞ്ഞുതരത്തിൽ തൊഴുതു.. അവിടെനിന്നും നടക്കാൻ തുടങ്ങിയതും ചെക്കൻ വഴി തടഞ്ഞു.. അവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ആൾ നല്ല ചൂടിലാണ്.. ഇടയ്ക്ക് ഷർട്ട് ചൂണ്ടിക്കാണിച്ചു പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്.. ബസ് കിട്ടാനുള്ള ഓട്ടത്തിൽ ഞാൻ പുള്ളിയെ ഇടിച്ചു വീഴ്ത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….