തൻറെ വിദേശത്തുള്ള പ്രിയ കൂട്ടുകാരൻറെ വീട് കാണാൻ വേണ്ടി സുഹൃത്തു പോയപ്പോൾ അവിടെ കണ്ട കാഴ്ച..

എന്നും അയാൾക്ക് പറയാനുള്ളത് വീടുപണിയെ കുറിച്ചായിരുന്നു.. കുറി വരാതെ അത് വാങ്ങിച്ചു വാങ്ങിയ കടങ്ങൾ കൂടാതെ ദീർഘമായ കാലയളവിൽ അടുത്ത ബന്ധുക്കളിൽ നിന്ന് ഇരന്നു വാങ്ങിയ 10000 എല്ലാം കടമായി നിൽക്കുമ്പോൾ തന്നെയാണ് അയാൾ ഭാര്യയുടെ അടുക്കള നവീകരണത്തിന്റെ കാര്യം അംഗീകരിച്ചത്.. വീടിൻറെ ഓരോ ഫോട്ടോ കാണിക്കുമ്പോഴും അഭിവൃദ്ധി അടയുമ്പോൾ അയാളോട് സഹതാപം തോന്നാറുണ്ട്.. നാട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ അയാൾ സ്നേഹത്തോടെ പറഞ്ഞത് എൻറെ വീട് പോയി കാണണം എന്നുള്ളതാണ്.. അയാളുടെ സന്തോഷമായ കുടുംബം കാണാൻ ഞാനും ഭാര്യയും കൂടി പുറപ്പെട്ടു.. അയാളുടെ ഗ്രാമത്തിൽ ചെറിയ വീടുകൾ ഇല്ല എന്ന് തന്നെ പറയാം.. മതിലുകൾക്കുള്ളിൽ ഓരോ വീടുകൾ..

   
"

കച്ചവടക്കാരന്റെ വീടുകളെ നോക്കാൻ തന്നെ ഭയപ്പെടുന്ന സാധാരണക്കാരന്റെ വീടുകൾ.. അസീസിന്റെ വീടും മോശമായിരുന്നില്ല നാലുപേർ താമസിക്കുന്ന വീട്ടിൽ നാല് കക്കൂസുകൾ.. കാർ നിർത്താനുള്ള സൗകര്യങ്ങൾ.. ഇൻറർലോക്ക് ചെയ്ത മുറ്റങ്ങൾ.. ഞങ്ങളുടെ കാർ മുറ്റത്ത് കയറ്റി നിർത്തി.. ഒരു ആൾ അനക്കം ഇല്ലാത്ത വീട്.. കാറിന്റെ ശബ്ദം കേട്ടിട്ടാണ് എന്ന് തോന്നുന്നു അടുത്ത വീട്ടിൽ നിന്നും ഒരു തല ഉയർന്നുപൊങ്ങി.. ഞാൻ കോളിംഗ് ബെൽ അടിച്ചു..

അകത്ത് എവിടെയോ ഒരു കിളിയുടെ ഒച്ച കേട്ടു.. ഞാൻ മുറ്റത്തേക്ക് നോക്കി അവിടെ അയയിൽ മൊത്തം പാതി ഉണങ്ങിയതും വെള്ളം വീഴുന്നതുമായ തുണികൾ ഉണങ്ങാൻ ഇട്ടിരിക്കുന്നു.. ആരാ അകത്തുനിന്ന് പുറത്തേക്ക് ഒരു സ്ത്രീ ശബ്ദം കേട്ടു.. എന്നെ കണ്ടപ്പോൾ അസീസ് പറഞ്ഞ രൂപം മനസ്സിൽ വന്നതുകൊണ്ട് ആവാം ആകെ ഒരു വെപ്രാളം ആയിരുന്നു.. പൂട്ടിയ ഡോർ തുറക്കാൻ താക്കോൽ തിരയുകയായിരുന്നു.. ആയിഷ താക്കോൽ എവിടെ എന്ന് അവൾ നീട്ടി വിളിക്കുന്നുണ്ടായിരുന്നു..

ഞാൻ വിചാരിച്ചു വീട്ടിലെ മുതിർന്ന ആരെങ്കിലും ആയിരിക്കുമെന്ന്.. ഉടുതുണി ഇല്ലാതെ അവൾ ഓടി വന്നപ്പോഴാണ് മനസ്സിലായത് നാലു വയസ്സുള്ള കുഞ്ഞിനോടാണ് താക്കോൽ ചോദിക്കുന്നത് എന്ന്.. ഞങ്ങളെ കണ്ടപ്പോൾ അകത്തേക്ക് വലിഞ്ഞ കുഞ്ഞ് എന്തൊക്കെയോ അവളുടെ ഭാഷയിൽ പറയുന്നുണ്ടായിരുന്നു.. എത്രനേരം ഞങ്ങൾ അവിടെനിന്നു എന്ന് അറിയില്ല.. എവിടെനിന്നോ താക്കോൽ കണ്ടെടുത്തു അവൾ വാതിൽ തുറന്നു.. നേരെ ഓടിയത് വരാന്തയിലെ നീളമുള്ള കസേരയിലേക്കാണ്.. അതിൽ നിറയെ കൂട്ടിയിട്ടിരിക്കുന്ന തുണികൾ.. അതിനെയെല്ലാം തൂക്കിയെടുത്ത് അവൾ അകത്തേക്ക് ഓടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…