മകനെ ഒരുപാട് നാളായി കണ്ടിട്ടുള്ളത് കൊണ്ടാണ് അച്ഛൻ അങ്ങനെ പറഞ്ഞത്.. മോനെ നീയൊന്ന് ഇവിടം വരെ വന്നിട്ട് പോകുമോ.. എനിക്ക് നിന്നെ കാണാൻ കൊതിയാകുന്നു.. അപ്പോൾ മകൻ പറഞ്ഞു അച്ഛൻ എന്താണ് ഈ പറയുന്നത്? എനിക്ക് ഇപ്പോൾ എങ്ങോട്ടും വരാൻ കഴിയില്ല.. ഇവിടെ ആകെ മൊത്തം നല്ല തിരക്കാണ്.. അച്ഛനും കാണണമെന്നുണ്ടെങ്കിൽ ആഴ്ചയിൽ രണ്ടുദിവസം ഞാൻ വീഡിയോ കോൾ ചെയ്യുന്നുണ്ടല്ലോ പിന്നെ എന്താണ് പ്രശ്നം.. പിന്നെ എന്തിനാണ് അച്ഛാ ഞാൻ നേരിട്ട് വരുന്നത്.. അതെല്ലാം കേട്ടതും കുറച്ചു സങ്കടമായിട്ടാവണം അച്ഛൻ പതിയെ ഫോൺ വെച്ചു.. പതിവിൽ കൂടുതൽ അച്ഛൻ ഇന്ന് ഒരുപാട് സങ്കടപ്പെട്ടു.. ഞങ്ങൾ രണ്ടു മക്കളാണ്.. എനിക്ക് താഴെ ഒരു അനിയത്തിയാണ് ഉള്ളത് അവൾ അങ്ങ് അമേരിക്കയിലാണ്..
ഞാൻ എൻറെ ജോലി കാര്യവുമായി ബന്ധപ്പെട്ട കാനഡയിൽ സെറ്റിൽഡാണ്.. ഞങ്ങളുടെ കൂടെ വരാൻ അച്ഛനെ ഇഷ്ടമുണ്ടോ എന്നുള്ള കാര്യം ഞങ്ങൾ ആരും ഒരിക്കൽ പോലും ചോദിച്ചിട്ടില്ല.. വീട്ടിൽ ഒറ്റയ്ക്ക് നിർത്താൻ പറ്റാത്തതുകൊണ്ട് തന്നെ റിട്ടയേർഡ് ആയ ആളുകൾ താമസിക്കുന്ന ഒരു വലിയ വൃദ്ധസദനത്തിലാണ് അച്ഛനെ അന്ന് ഞങ്ങൾ ആക്കിയിട്ട് വന്നത്.. ഇവിടെ ജോലിത്തിരക്കുകൾ കാരണം എനിക്ക് എന്റെ കാര്യങ്ങൾ പോലും നോക്കുവാൻ സമയമില്ല.. പിന്നെ എങ്ങനെയാണ് ഞാൻ ഈ തിരക്കുകൾക്കിടയിൽ അച്ഛനെ നോക്കുക.. അമ്മ മരിച്ചിട്ട് കുറെ വർഷങ്ങളായി അതിനുശേഷം അച്ഛനെ അവിടെ നിർത്താനും ഞങ്ങൾക്ക് താല്പര്യമില്ലായിരുന്നു.. അച്ഛന് വയസ്സ് ആയി കൊണ്ടുവരികയാണ് അതുകൊണ്ടുതന്നെ അസുഖം വന്ന് എങ്ങാനും അവിടെ വീണുപോയാൽ ഒന്ന് സഹായിക്കാൻ പോലും ആരുമില്ല.. കൂടെ നിൽക്കാൻ ആളുകളെ പോലും കിട്ടില്ല..
ഇപ്പോൾ ഏകദേശം രണ്ടു വർഷമായി അച്ഛൻ വൃദ്ധസദനത്തിലാണ് കഴിയുന്നത്.. അച്ഛൻ ഒരു പേര് കേട്ട തറവാട്ടുകാരൻ ആയിരുന്നു.. അച്ഛന് ഗവൺമെൻറ് ജോലി ആയതുകൊണ്ട് തന്നെ റിട്ടേർഡ് ആയപ്പോൾ പെൻഷൻ ഉണ്ട്… അതുതന്നെ നല്ലൊരു തുകയോളം വരുന്നുണ്ട്.. എന്നിട്ടും അവസ്ഥ വൃദ്ധസദനത്തിൽ.. അന്ന് രണ്ടു വർഷങ്ങൾക്കു മുൻപ് അച്ഛനെ വൃദ്ധസദനത്തിൽ ആകുമ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല പക്ഷേ അച്ഛൻറെ മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു പക്ഷേ ഞാൻ അതൊന്നും കണ്ടില്ല എന്ന് നടിച്ചു.. ജോലി തിരക്കുകൾ കൂടിയതോടെ നാട്ടിലേക്കുള്ള വരവും നിലച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..