ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ക്യാൻസർ എന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് ക്യാൻസർ എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അമിതവും അതുപോലെതന്നെ നിയന്ത്രണാധിതമായ വികടനത്തെയാണ് നമ്മൾ പൊതുവേ കാൻസർ എന്ന് വിളിക്കുന്നത്.. അപ്പോൾ ഈ ഒരു രോഗത്തെ പൊതുവേ എല്ലാവരും വളരെ ഭീതിയോട് കൂടിയാണ് കാണുന്നത് കാരണം ക്യാൻസർ എന്ന രോഗം വന്നാൽ മരണം സുനിശ്ചിതമാണ്..
പക്ഷേ ആ രോഗം ആദ്യമേ നമ്മൾ കണ്ടുപിടിക്കുകയാണെങ്കിൽ അത് നമുക്ക് പൂർണ്ണമായും അതിൽ നിന്ന് ഒരു മോചനം സാധ്യമാണ് പക്ഷേ ഇന്ന് ഒട്ടുമിക്ക ആളുകളും അതിൻറെ അവസാന സ്റ്റേജുകളിലാണ് ആ രോഗം ഉണ്ട് എന്ന് പോലും തിരിച്ചറിയുന്നത് അതുകൊണ്ടുതന്നെ അത് മരണത്തിലേക്ക് ആണ് അവരെ കൊണ്ട് ചെന്ന് എത്തിക്കുന്നത്.. അപ്പോൾ ഈ ഒരു രോഗം വരാൻ എന്തൊക്കെയാണ് കാരണമാകുന്നത്.. 90 മുതൽ ഒരു 95% വരെ ക്യാൻസർ രോഗം വരാനുള്ള ഒരു കാരണം എന്ന് പറയുന്നത് നമ്മുടെ ജനിതകത്തിലുള്ള വ്യതിയാനങ്ങളാണ്..
ഇതിൽ ഒരു 5% പാരമ്പര്യ ക്യാൻസറുകൾക്ക് കാരണമാകാറുണ്ട്.. എന്നാൽ ബാക്കി ഈ 95 ശതമാനം ക്യാൻസറുകളും വരാൻ സാധ്യത എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലികളും അതുപോലെതന്നെ നമ്മുടെ അന്തരീക്ഷത്തിലുള്ള മലിനീകരണങ്ങൾ കൊണ്ടും ഉണ്ടാകുന്നതാണ്.. അതുകൂടാതെ ഇവയിൽ ഏറ്റവും ഒരു പ്രധാന വില്ലനായി പറയുന്നത് പുകവലിയും അതുപോലെ മദ്യപാനം ശീലങ്ങളും തന്നെയാണ്..
അതുകൊണ്ടുതന്നെ ഏതൊരു മനുഷ്യനും ക്യാൻസർ എന്ന മഹാരോഗം ഉണ്ടാകാനുള്ള സാധ്യത ഇന്നത്തെ ഒരു സാഹചര്യത്തിൽ വളരെയധികം കൂടുതലാണ്.. അതുകൊണ്ടുതന്നെ നമ്മൾ കാൻസർ രോഗം വരാനുള്ള സാധ്യതകളും അതുപോലെതന്നെ ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളെയും കുറിച്ച് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.. അതുപോലെതന്നെ ഇവയുടെ ചികിത്സാരീതികളെക്കുറിച്ചും അറിഞ്ഞിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…