കല്യാണത്തിന് ഇനി മൂന്നാല് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.. അവളുടെ ഫോണിലേക്ക് ഞാൻ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. അതുകൊണ്ട് ഞാൻ അവളുടെ വീട്ടിലേക്ക് വിളിച്ചു. അപ്പോൾ ആരും അവിടെ ഫോൺ എടുക്കുന്നില്ല.. കുറേനേരം ഞാൻ എല്ലാ ഫോണുകളിലേക്ക് മാറിമാറി വിളിച്ചു നോക്കി പക്ഷേ ആരും തന്നെ ഫോൺ എടുത്തില്ല അതുകൊണ്ടുതന്നെ എനിക്ക് വല്ലാത്ത ഒരു ടെൻഷൻ അനുഭവപ്പെട്ടു.. നിനക്കെന്താണ് ഒരു ടെൻഷൻ എന്ന് അച്ഛൻ വന്നു ചോദിച്ചപ്പോൾ ഒന്നുമില്ല അച്ഛാ എന്ന് ഞാൻ മറുപടി പറഞ്ഞു ഒഴിഞ്ഞു.. കല്യാണത്തിന് ഇനി രണ്ടു ദിവസങ്ങൾ മാത്രമല്ലേ ഉള്ളൂ അതിൻറെ ടെൻഷൻ ആവും എന്ന് പറഞ്ഞു കൊണ്ടാണ് അമ്മ അച്ഛനുള്ള ചായയുമായി വന്നത്..
വെറുതെ അവരെ കൂടി ഈ ഒരു കാര്യം പറഞ്ഞ് ടെൻഷൻ ആക്കണ്ട എന്ന് കരുതി അവരോട് പറഞ്ഞില്ല.. അവരെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി.. കല്യാണം പ്രമാണിച്ച് വാങ്ങിയ പുതിയ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ നീ ഇത് എങ്ങോട്ടാണ് കല്യാണം വാതിൽക്കൽ എത്തി നിൽക്കുമ്പോൾ നിൻറെ കണ്ണും മൂക്കും ഇല്ലാതെ ഒരു പോക്ക് പോയി ഓരോന്ന് ഉണ്ടാക്കി വയ്ക്കാൻ നിൽക്കണ്ട.. എന്നൊക്കെ പറഞ്ഞുകൊണ്ട് ഉമ്മ എന്നെ തടയാൻ നോക്കിയെങ്കിലും ഞാൻ പോയിട്ട് വേഗം വരാം എന്നു പറഞ്ഞ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പുറത്തിറങ്ങിയശേഷം അവളെ ഒന്നുകൂടി വിളിച്ചു നോക്കി..
പക്ഷേ അവളുടെ ഫോൺ അപ്പോഴും സ്വിച്ച് ഓഫ് ആയിരുന്നു.. ആ ഒരു സമയത്ത് അവളുടെ വീട്ടിലേക്ക് കയറി ചെല്ലുന്നതിൽ ഒരു ഔചിത്യ കുറവ് തോന്നിയെങ്കിലും കാര്യങ്ങൾ അറിയാൻ മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ട് തന്നെ ഞാൻ വണ്ടിയും എടുത്ത് നേരെ അവളുടെ വീട്ടിലേക്ക് തന്നെ പോയി.. അവളുടെ അച്ഛൻ എങ്ങോട്ടോ പുറത്തു പോകാൻ വേണ്ടി ഒരുങ്ങി ഇറങ്ങുന്ന സമയത്താണ് ഞാൻ അവിടെ എത്തിപ്പെട്ടത്..
എന്നെ കണ്ടതോടുകൂടി അച്ഛൻറെ മുഖത്ത് വല്ലാത്ത ഒരു പരിഭ്രമം അനുഭവപ്പെട്ടു.. അദ്ദേഹം കൂട്ടിൽ പെട്ട പെരുച്ചാതിയെ പോലെ അങ്ങോട്ട് പോകണോ അല്ലെങ്കിൽ വീട്ടിലേക്ക് പോകണോ എന്നൊക്കെ കൺഫ്യൂഷൻ കൊണ്ട് പരിഭ്രമിച്ചു നിന്നു.. അച്ഛാ അവൾ ഇല്ലേ ഇവിടെ എന്താണ് അവളെ വിളിച്ചിട്ട് കിട്ടാത്തത്.. എന്നൊക്കെ ഞാൻ അച്ഛനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിൻറെ പരിഭ്രമം വീണ്ടും കൂടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….