തൻറെ അച്ഛനെ കൊന്ന കൊലയാളിയെ കാണാനായി ജയിലിലേക്ക് പോയ മകൻ ചെയ്തത് കണ്ടോ…

അയാളുടെ ആദ്യത്തെ വിദേശയാത്രയായിരുന്നു അത്.. തൻറെ ഉപ്പയെ കൊന്ന മനുഷ്യനെ കാണുക കഴിയുമെങ്കിൽ ജയിലിൽ പോയി അയാളെ കണ്ട് അയാളുടെ മുഖത്ത് കാർകിച്ച് ഒന്ന് തുപ്പണം.. ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശം തന്നെ.. ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ തന്റെ ഉപ്പയെ കൊന്നത്.. ആ മനുഷ്യനും ഉപ്പയും റൂമിൽ ഒരുമിച്ചായിരുന്നു താമസം.. രാത്രി വളരെ വൈകി ഉപ്പ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ടിവി വളരെ ശബ്ദത്തിൽ വച്ചു.. ടിവി ഓഫ് ചെയ്യാൻ പല പ്രാവശ്യം അയാളോട് ഉപ്പ പറഞ്ഞിട്ടും അയാൾ അത് ചെയ്തില്ല..

   
"

അപ്പോൾ ഉപ്പ തന്നെ എഴുന്നേറ്റുപോയി ആ ടിവി ഓഫ് ചെയ്തു.. ഉടനെ തന്നെ ആ വ്യക്തി അടുത്തുള്ള ഒരു കത്തികൊണ്ട് ഉപ്പയെ വെട്ടി.. അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഉപ്പ മരണപ്പെട്ടു.. ആദ്യമായാണ് ഞാൻ വിമാന യാത്ര നടത്തുന്നത്.. ആദ്യമായി പോകുന്നതിന്റെ പേടി അയാൾക്ക് ഉണ്ടായിരുന്നില്ല.. മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കഷ്ടപ്പെട്ട് ഗൾഫിൽ പോയി ജീവിതം ഒന്ന് പച്ചപിടിച്ച് കൊണ്ടുവന്ന എന്റെ ഉപ്പയെ കൊന്ന അയാളോടുള്ള വിദ്വേഷം മാത്രമായിരുന്നു തന്റെ മനസ്സ് മുഴുവൻ.. എതിർ സീറ്റിൽ ഒരു സ്ത്രീയും അവരുടെ കൂടെ പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന നാല് വയസ്സുള്ള ഒരു പെൺകുട്ടിയുമായിരുന്നു ഇരുന്നത്..

വിമാനം പറന്നു തുടങ്ങിയപ്പോൾ ആ കുട്ടി എല്ലാവരോടും സ്നേഹം പങ്കുവെക്കുന്നുണ്ടായിരുന്നു അക്കൂട്ടത്തിൽ അയാളുടെ അടുത്തും ആ പെൺകുട്ടി എത്തി.. ചേട്ടൻ എവിടെ പോകുകയാണ് എന്ന് ആ കുട്ടിയുടെ ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല.. അയാളുടെ ചിന്ത മുഴുവൻ മറ്റൊന്ന് ആയിരുന്നു.. എങ്കിലും അയാൾ പറഞ്ഞു ജിദ്ദയിലേക്ക്.. അതെവിടെയാണ് എന്നുള്ള ആ കുട്ടിയുടെ ചോദ്യം അയാളെ കൂടുതൽ അലോസരപ്പെടുത്തി..

പക്ഷേ അത് അയാൾ പുറത്തുകാണിക്കാതെ മോള് അങ്ങോട്ട് പോകും ചേട്ടൻ ഉറങ്ങിക്കോട്ടെ എന്ന് പറഞ്ഞു.. അത് അയാൾ വെറുതെ പറഞ്ഞതാണ് കാരണം ചിന്തിക്കാൻ അയാൾക്ക് ഏകാന്തത വേണം.. ഈ ചേട്ടന് എന്നോട് ദേഷ്യമാണ് അല്ലേ ഞാൻ പോകുന്നു.. മോളെ ഇവിടേക്ക് വന്നേ ആ സ്ത്രീ വിളിച്ചു.. ഇല്ല ചേട്ടനും മോളോട് ഒരു ദേഷ്യവും ഇല്ല എന്ന് പറഞ്ഞുകൊണ്ട് അയാൾ തന്റെ അടുത്തുള്ള ഒഴിഞ്ഞ സീറ്റിലേക്ക് അവളെ ഇരുത്തി.. അല്ലെങ്കിലും അയാൾക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….