അലർജി എന്ന പ്രശ്നം ഒരു മാറാരോഗമാണോ.. ശരീരത്തിൻറെ ഏതെല്ലാം അവയവങ്ങളെ അലർജി ബാധിക്കുന്നുണ്ട് വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അലർജി എന്ന് പറയുന്നത് ഒരു മാറാരോഗം ആണോ.. ഇത്ര അലർജി പ്രശ്നങ്ങൾ ചെറുപ്പത്തിൽ ഒന്നും ആളുകളുടെ ഒരു പ്രശ്നമുമില്ലാതെ ഇരുന്നിട്ട് പിന്നീട് ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ഒരു സംഗതി ആണോ.. ഈയൊരു അലർജി വന്നു കഴിഞ്ഞാൽ അതിന് എന്തു മരുന്ന് ചെയ്താലും അതായത് ആയുർവേദം അല്ലെങ്കിൽ അലോപ്പതി തുടങ്ങിയ മരുന്നുകളിൽ എല്ലാം സ്റ്റിറോയ്ഡ് അടങ്ങിയിട്ടുള്ളത് ആണോ.. അത്തരം മരുന്നുകളെല്ലാം കഴിച്ചാൽ വണ്ണം വയ്ക്കുമോ.. ചെറിയ കുട്ടികളുടെ അമ്മമാർ ചോദിക്കുന്നത് പോലെ ഇത്തരം മരുന്നുകൾ തുടർച്ചയായി കഴിച്ചാൽ കുട്ടികളുടെ വളർച്ച തന്നെ മുരടിച്ചു പോകുമോ.. വണ്ണം വയ്ക്കുന്നില്ല തീരെ വെയിറ്റ് ഇല്ലാതെ ശോഷിച്ച് ഇരിക്കുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്..

   
"

നമുക്ക് ഇത്തരം സംശയങ്ങൾക്കെല്ലാം ഈ ഒരു വീഡിയോയിലൂടെ ഉത്തരങ്ങൾ കണ്ടെത്താം.. അലർജി എന്ന് പറയുന്നത് നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നതുപോലെതന്നെ നമ്മുടെ ഇമ്മ്യൂണിറ്റിയുടെ ഒരു ഓവർ റിയാക്ഷൻ ആണ്.. അല്ലെങ്കിൽ ഹൈപ്പർ സെൻസിറ്റിവിറ്റി മൂലം ഉണ്ടാകുന്ന ഒരു അസുഖമാണ്.. അലർജി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലുള്ള പല അവയവങ്ങളെയും ബാധിക്കാം.. അത് മൂക്കിൽ ഉണ്ടാകുമ്പോൾ അലർജിക് ഗ്രൈനൈറ്റിസ് എന്ന് പറയും.. അതുപോലെതന്നെ കണ്ണുകളിൽ ഇത്തരം അലർജി വരാറുണ്ട് അതായത് നമ്മുടെ കണ്ണുകൾ ചൊറിഞ്ഞ ചുവന്ന നിറത്തിൽ ഇരിക്കും..

അതുപോലെതന്നെ സ്കിന്നിൽ ചൊറിഞ്ഞു തടിച്ചിരിക്കുന്ന അലർജി പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. അതുപോലെതന്നെ ഇത്തരം അലർജി പ്രശ്നങ്ങൾ നമ്മുടെ ശ്വാസകോശത്തെ ബാധിക്കുമ്പോൾ അത് ചുമ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ആയി ആസ്മ എന്നുള്ള ഒരു രീതിയിലേക്ക് മാറാറുണ്ട്.. അപ്പോൾ നമ്മുടെ ശ്വാസകോശത്തെയും അതുപോലെ ശ്വാസനാളി കളെയും ബാധിക്കുന്ന അലർജികൾ ഇപ്പോൾ ഈ കോവിഡ് വന്നതിനുശേഷം പലർക്കും കോവിഡ് നെഗറ്റീവ് ആയി ഒന്ന് രണ്ട് ആഴ്ചകൾ കഴിയുമ്പോൾ ഇത് കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്.. പലരിലും ഉണ്ട് ഉണ്ടായിരുന്ന അലർജി പ്രശ്നങ്ങൾ എല്ലാം പതിന്മടങ്ങ് ഇരട്ടിയായി തിരിച്ചുവരുന്നത് കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….