വീട്ടുജോലിക്കായി ഒരു വലിയ ഫ്ലാറ്റിലേക്ക് പോയ ജോലിക്കാരിക്ക് നേരിടേണ്ടി വന്നത്..

അഞ്ചര ആയപ്പോഴാണ് മീന ഞെട്ടി ഉണർന്നത്.. അഞ്ചുമണിക്ക് അടിച്ച് അലാറം ഓഫ് ചെയ്തത് അപ്പോഴാണ് അവൾക്ക് ഓർമ്മയിൽ വന്നത്.. ദൈവമേ ഇന്നും വൈകി.. തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന മുരുകന്റെ കൈകൾ പെട്ടെന്ന് തന്നെ എടുത്തുമാറ്റി അവൾ അടുക്കളയിലേക്ക് ഓടി.. റെയിൽവേ കോളനിയിലെ അന്തേവാസികളാണ് മുരുകനും മീനയും.. മുരുകൻ ചുമട്ട് തൊഴിലാളിയാണ്.. മീന കോളനിക്ക് അടുത്തായുള്ള ഒരു ഫ്ലാറ്റിലെ വീട്ടുജോലിക്കാരിയാണ്.. അവളെയും മക്കളെയും പട്ടിണികിടാതെ പോറ്റാനുള്ള തൻറെ കഴിവിൽ വിശ്വാസമില്ലായ്മ കൊണ്ടാണോ എന്തോ മീന ജോലിക്ക് പോകുന്നതിൽ അത്ര താല്പര്യമില്ല.. പിന്നെ തൻറെ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്ന് ഉള്ള മീനയുടെ വാക്കുകൾ അയാൾ തള്ളിക്കളഞ്ഞില്ല..

   
"

കുട്ടികൾ രണ്ട് ആയാലും പണ്ട് മാരിയമ്മൻ ക്ഷേത്രത്തിൽ വച്ച് കണ്ട എണ്ണമയമില്ലാത്ത മുടികളിൽ കനകാമ്പരവും മല്ലിയും ചൂടിയ ആ പത്തൊമ്പത് കാര്യയോട് തോന്നിയ പ്രണയം ഇപ്പോഴും അതേപടി തന്നെ നിലനിൽക്കുന്നുണ്ട് മുരുകന്റെ മനസ്സിൽ.. തന്റെ കുടുംബത്തെയും ആ കോളനിയെയും ചുറ്റിപ്പറ്റിയാണ് മുരുകന്റെ ജീവിതം.. അതിനു പുറത്തുള്ള ഒരു ലോകത്തെപ്പറ്റി അയാൾ ചിന്തിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.. ഒറ്റമൂലി വീടിൻറെ വാതിലിന് അരികിൽ വള്ളികൾ പൊട്ടിയ കസേരയിൽ ഇരിക്കുമ്പോഴാണ് മീന അയാളുടെ നേരെ കട്ടൻ ചായ നീട്ടിയത്.. അയാൾ അത് വാങ്ങിയതും മുഖത്ത് ഒന്ന് നോക്കുകപോലും ചെയ്യാതെ മീന അടുക്കളയിലേക്ക് പോയി.. ഈ പെണ്ണിന് ഇത് എന്തുപറ്റി.. അല്ലെങ്കിൽ അണ്ണാ അണ്ണാ എന്ന് വിളിച്ച് പുറകിൽ നിന്ന് മാറുകയില്ല..

ഇത് ഇപ്പോൾ കുറച്ചു ദിവസമായി തുടങ്ങിയിട്ട്.. പണിയെല്ലാം കഴിഞ്ഞാൽ ഫോണിൽ തോണ്ടി കളിക്കുന്നത് കാണാം.. ഫ്ലാറ്റിലെ മാഡത്തിന്റെ പഴയ ഫോൺ ആണ് എന്നാണ് പറഞ്ഞത്.. ഏഴു മണി ആകുന്നതിനു മുൻപേ തന്നെ മീന ഒരുങ്ങി ഇറങ്ങി.. സാരിയെല്ലാം കുത്തിക്കൊണ്ട് അവൾ മുരുകനെ നോക്കി.. എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട് പിള്ളേരെ സ്കൂളിൽ വിടാൻ വൈകണ്ട.. അയാളുടെ മറുപടിക്ക് കാക്കാൻ നിൽക്കാതെ അവൾ ഇറങ്ങി നടന്നു..

മുരുകന്റെ മനസ്സിൽ ഒരു നീറ്റൽ ഉണ്ടായിരുന്നു.. പോകുന്നതിനു മുമ്പ് എപ്പോഴും ഒന്ന് ചേർന്ന് നിന്നുകൊണ്ട് ഒരു യാത്ര പറയാറുണ്ടായിരുന്നു.. പതിവുകൾ എല്ലാം തെറ്റിയിരിക്കുന്നു..ഫ്ലാറ്റിനുള്ളിലെ വലിയ മതിൽക്കെട്ടിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ മീനയുടെ മുഖം തെളിഞ്ഞു.. ഇവിടെ വേറൊരു ലോകമാണ്.. ഇവിടെ ജോലിക്ക് വരുന്നതിനു മുമ്പുവരെ ഇങ്ങനെയും ജീവിതമുണ്ട് എന്നുള്ളത് വെറും കേട്ട് കേൾവി മാത്രമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….