ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ കല്യാണം കഴിച്ച കോടീശ്വരനായ യുവാവിനു പിന്നീട് സംഭവിച്ചത്..

വാൽക്കണിയിൽ ഇരുന്നുകൊണ്ട് ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റത്ത് ഇരുന്നുകൊണ്ട് ഹർഷനോടൊപ്പം മദ്യപിക്കുന്ന തൻറെ പൂർവ്വ കാമുകനെ ഇന്ദ്രാണി കണ്ണിമ വെട്ടാതെ നോക്കിനിൽക്കുകയായിരുന്നു.. ടീപോയിൽ രണ്ട് ഗ്ലാസുകളിൽ മദ്യം പകർന്ന ക്ലാസുകൾ എടുത്ത് ചുണ്ടോട് ചേർത്തുവയ്ക്കുമ്പോൾ അർജുന്റെ കൈകൾക്ക് നേരിയ വിറയൽ ഉണ്ടായിരുന്നു.. ആദ്യമായാണ് അയാൾ തന്റെ ബോസിനൊപ്പം ഡ്രിങ്ക്സ് ഷെയർ ചെയ്യുന്നത്.. ഹർഷന്റെ കമ്പനിയിലെ റീജണൽ മാനേജർ ആയിരുന്ന അർജ്ജുനുമായി പ്രണയത്തിലായിരുന്ന സമയത്താണ് ഇന്ദിരാണി ഹർഷന്റെ ഓഫീസിൽ ജോലി ചെയ്യുന്നത്..

   
"

ആരെയും ആകർഷിക്കുന്ന ഇന്ദ്രാണിയുടെ സൗന്ദര്യവും ജോലിയിൽ അവളുടെ കാര്യപ്രാപ്തിയും ഒക്കെ ആണ് ഹർഷനെ കൂടുതൽ അവളിലേക്ക് ആകർഷിച്ചത്.. ഒരിക്കൽ അവൾ അറിയാതെ ഹർഷൻ അവളുടെ വീട്ടിൽ ചെന്ന് അവൻറെ ആഗ്രഹം അവളുടെ അച്ഛനോട് പറഞ്ഞു.. ദരിദ്രനായ ആ ഒരു അച്ഛന് ആദ്യം അത് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.. മുതലാളി എന്നെ കളിയാക്കുകയാണോ.. സ്വന്തമായി വീട് ഇല്ലാത്തതുകൊണ്ട് തന്നെ വാടകവീട്ടിൽ അന്തിയുറങ്ങുന്ന പ്രായപൂർത്തിയായ മൂന്ന് പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ.. ഇത്രയും ദരിദ്രനായ എൻറെ മകളെ ഇത്രയും കോടീശ്വരനായ അങ്ങേയ്ക്ക് ഭാര്യ ആക്കേണ്ട എന്ത് ഗതികേടാണ് ഉള്ളത്..

നിഷ്കളങ്കമായ ആ വൃദ്ധന്റെ ചോദ്യത്തിന് അയാൾ മറുപടിയൊന്നും പറയാതെ തൻറെ കയ്യിൽ ഉണ്ടായിരുന്ന പെട്ടിയും അവിടെ വെച്ചു.. ഇതിൽ 10 ലക്ഷം രൂപ ഉണ്ട്.. ഇത് കല്യാണ ചെലവുകൾക്ക് മാത്രമുള്ളതാണ്.. അവൾക്ക് ആവശ്യമുള്ള സ്വർണാഭരണങ്ങൾ എല്ലാം എൻറെ മാനേജർ ഇവിടെ കൊണ്ടുവന്ന് തരുന്നതാണ്.. പിന്നെ വിവാഹം കഴിഞ്ഞാൽ അവളുടെ അനുജത്തിമാർ എൻറെയും കൂടിയാണ്.. അതുകൊണ്ടുതന്നെ അവരുടെ കാര്യങ്ങൾ ഇനി ഞാൻ നോക്കിക്കോളാം.. എൻറെ പപ്പയും മമ്മയും നേരത്തെ തന്നെ മരിച്ചുപോയതാണ്.. പിന്നെ സ്വന്തം എന്ന് പറയാൻ അവിവാഹിതനായി കഴിയുന്ന ഒരു ഇളയച്ഛൻ മാത്രമേ വീട്ടിലുള്ളൂ.. അതുകൊണ്ടുതന്നെ എനിക്ക് ഈ കാര്യങ്ങൾ പ്രത്യേകിച്ച് ആലോചിക്കാൻ ആരുമില്ല..

നിങ്ങൾക്ക് ആരോടെങ്കിലുമൊക്കെ പറയാൻ ഉണ്ടെങ്കിൽ വേഗം ആയിക്കൊള്ളട്ടെ.. വരുന്ന മുപ്പത്തിയൊന്നാം തീയതി എൻറെ കമ്പനിയുടെ ആനുവൽ സെലിബ്രേഷൻ ആണ്.. അന്ന് അവിടെ വച്ച് വലിയ ആർഭാടം ഒന്നുമില്ലാതെ നമുക്ക് ഇത് നടത്താം.. എങ്കിൽ ഞാൻ ഇനി കൂടുതൽ സമയം ഇവിടെ നിൽക്കുന്നില്ല അവൾ വരുമ്പോൾ അച്ഛൻ തന്നെ ഈ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ മതി..

അത്രയും പറഞ്ഞുകൊണ്ട് ഹർഷൻ തന്റെ കാറിൽ മടങ്ങി പോയപ്പോഴും ഏതോ സ്വപ്നലോകത്തിൽ അകപ്പെട്ടതുപോലെ നിൽക്കുകയായിരുന്നു അച്ഛൻ.. വീട്ടിലെത്തിയപ്പോൾ വിവരങ്ങൾ അറിഞ്ഞ അവൾ അച്ഛനോട് പൊട്ടിത്തെറിച്ചുവെങ്കിലും അച്ഛൻറെ നിസ്സഹായ അവസ്ഥ കണ്ട് അവൾക്ക് ആ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….