തൻറെ അമ്മയ്ക്ക് വേണ്ടി മാത്രം ജീവിച്ച മകൻ.. എന്നാൽ കല്യാണം കഴിഞ്ഞ ശേഷം നേരിടേണ്ടി വന്നത്…

കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ അവൾ നല്ലൊരു മരുമകൾ ആയിരുന്നു.. അടുക്കളയിലെ കലപില കൂട്ടുന്ന പാത്രങ്ങൾക്കിടയിൽ അമ്മയ്ക്ക് ഒരു സഹായം ആയിരുന്നു.. പാചകത്തിലെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും തമാശകളുമായി അതുപോലെ പൊട്ടിച്ചിരികളും എല്ലാം ആയി അതുപോലെ അമ്മയുടെ മുടിയിഴകൾക്കിടയിലെ വെള്ള മുടികൾ പൊട്ടിച്ച് കാലുകളിൽ കുഴമ്പ് ഇട്ട് തടവിയും അവൾ നല്ലൊരു മകൾ ആയി.. എനിക്ക് അതൊരു ആശ്വാസമായി കാരണം അച്ഛൻറെ വേർപാടിന് ശേഷം അമ്മ ചിരിച്ച് കാണുന്നത് വളരെ വിരളമാണ്.. ദിവസത്തിൻറെ മുക്കാൽ ഭാഗവും പ്രാർത്ഥനയും അതുപോലെ അടുക്കളയിലും ആയിരിക്കും.. കാലിൻറെ വേദന എപ്പോഴും പറയാറുണ്ട്.. ഡോക്ടറെ കാണാം എന്ന് പറയുമ്പോൾ കുഴമ്പ് ഇട്ടു തിരിമ്മിയാൽ നല്ല ആശ്വാസം ലഭിക്കുമെന്ന്.. അതുപോലെ ഒരു നല്ല ജോലിക്കാരിയെ വെക്കാം എന്ന് പറഞ്ഞാൽ അതും സമ്മതിക്കില്ല..

   
"

ആവുന്ന കാലം വരെയും സ്വന്തം കൈകൾ കൊണ്ട് വെച്ച് വിളമ്പണം എന്നാണ് അമ്മ പറയുന്നത്.. ഇടവിട്ട് ഉണ്ടാകുന്ന വേദന അമ്മയെ വല്ലാതെ വലയ്ക്കാറുണ്ട്.. കല്യാണ പ്രായം പടികടന്ന് എത്തിയെങ്കിലും പേടിയായിരുന്നു കാരണം വന്നു കയറുന്ന പെൺകുട്ടി എൻറെ അമ്മയെ കഷ്ടപ്പെടുത്തുമോ എന്നുള്ളത്.. എനിക്ക് നല്ലൊരു ഭാര്യ എന്നതിനേക്കാൾ അമ്മയ്ക്ക് നല്ലൊരു മകളെയായിരുന്നു എനിക്ക് ആവശ്യമായി വേണ്ടത്.. അങ്ങനെയാണ് സുമയുടെ ആലോചന വന്നപ്പോൾ ഞാൻ അതിന് സമ്മതിച്ചത്.. അതും നല്ലതുപോലെ അന്വേഷിച്ച് ഉറപ്പിച്ചതിനു ശേഷം മാത്രം.. നാട്ടിൻപുറത്തുകാരനായ കൃഷ്ണൻ മാഷിന്റെയും സുമതി അമ്മയുടെയും മകളാണ് അവൾ.. അവൾക്ക് ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയില്ലായിരുന്നു..

അത്തരത്തിലാണ് അവർ അവളെ വളർത്തിയിരുന്നത്.. തികച്ചും സാധാരണക്കാർ ആയിട്ടുള്ള ഒരു ജീവിതം.. പിശുക്കിയും മിച്ചം വെച്ചു വളരെ സൂക്ഷിച്ച് ജീവിച്ചത് കൊണ്ട് തന്നെ അവർക്ക് ഏതൊരു സാഹചര്യത്തിലും അവൾ അഡ്ജസ്റ്റ് ചെയ്ത് പോകുമായിരുന്നു എന്നുള്ള കാര്യം ഉറപ്പായിരുന്നു.. ജോലിക്ക് പോകുമ്പോൾ അമ്മയ്ക്ക് ഒരു കൂട്ട് നല്ല മരുമകൾ എന്നതിലപ്പുറം നല്ലൊരു മകളുടെ കരുതൽ അത്ര മാത്രമേ കണ്ണൻ ആഗ്രഹിച്ചിരുന്നുള്ളു..

നാലുമുറികൾ മാത്രമുള്ള കുഞ്ഞു വീട്ടിൽ നിന്നും നാല് കെട്ടുകൾ ഉള്ള തറവാട്ടിലേക്ക് വന്നു കയറിയപ്പോൾ അവൾക്ക് ഒരു അല്പം ഗർവ് ആയോ.. ഒളിഞ്ഞും തെളിഞ്ഞും പലരും പറയുന്നത് കേട്ട് ഇതുപോലെ ഒരു വീട്ടിൽ ചേരാൻ കഴിഞ്ഞത് സുമയുടെ ഭാഗ്യമാണ് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…