ദിവസവും ഭക്ഷണത്തിൽ മഞ്ഞൾ ഉപയോഗിക്കുന്നത് വഴി പല മാരക രോഗങ്ങളെയും പ്രതിരോധിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മഞ്ഞളിനെ കുറിച്ച് ആരും അറിയാത്തവർ ഉണ്ടാവില്ല.. നമ്മൾ മലയാളികൾ പൊതുവേ ഏതൊരു കറിയിലും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് മഞ്ഞൾ എന്നു പറയുന്നത്.. മഞ്ഞൾ ഇല്ലാത്ത കറികൾ ഇല്ല എന്ന് തന്നെ പറയാം.. മഞ്ഞളിൻറെ ഗുണങ്ങളെക്കുറിച്ച് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. നമ്മൾ കറികളിൽ മണത്തിനും നിറത്തിനും രുചിക്കുമായി ചേർക്കുന്ന മഞ്ഞൾ അതിന്റെ ഗുണങ്ങളിലും ഒട്ടും പിന്നോട്ട് അല്ല.. ഒരുപാട് പ്രോട്ടീൻസും അതുപോലെ വൈറ്റമിൻസ് കാൽസ്യം ഇരുമ്പ് അതുപോലെ മഗ്നീഷ്യം തുടങ്ങിയവയെല്ലാം ധാരാളം നമ്മുടെ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്..

അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ മഞ്ഞളിൻറെ പ്രാധാന്യം എന്നു പറയുന്നത് വളരെ വലുത് തന്നെയാണ്.. അതുകൊണ്ടാണ് നമ്മുടെ എല്ലാ ഭക്ഷണങ്ങളിലും മഞ്ഞൾ ഉൾപ്പെടുത്തുന്നത്.. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കുവാൻ ഇത്തരം മഞ്ഞളിന് ഒരു പ്രത്യേക കഴിവുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.. നമ്മുടെ രക്തത്തിൽ കണ്ടുവരുന്ന ട്യൂമർ കോശ ങ്ങൾ ആയി ലുക്കിമിയ അതുപോലെ മറ്റ് വൈറസ് ബാക്ടീരിയ എന്നിവയെ എല്ലാം പ്രതിരോധിക്കുവാൻ മഞ്ഞളിന് ഒരു പ്രത്യേക കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്..

അതുപോലെ ശരീരത്തിലെ ഇൻസുലിൻ അതുപോലെ ഗ്ലൂക്കോസിന്റെയും അളവ് നിയന്ത്രിക്കുവാൻ മഞ്ഞൾ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്.. അതുപോലെതന്നെ ടൈപ്പ് ടു ഡയബറ്റിസ് തടയുവാനും മഞ്ഞളിന് ഒരു പ്രത്യേക കഴിവുണ്ട്.. അതുപോലെ ഇന്ന് ഒരുപാട് ആളുകളെ പല രോഗങ്ങൾക്കായി വീര്യം കൂടിയ മരുന്നുകൾ എല്ലാം കഴിക്കുന്നവരാണ്..

അപ്പോൾ ഇത്തരം മരുന്നുകൾ കഴിക്കുന്നതിന്റെ കൂടെ മരുന്നുകളായി മഞ്ഞളും കഴിച്ചാൽ നമ്മുടെ ശരീരത്തിലെ ഷുഗർ ലെവൽ ഹൈപ്പർ ഗ്ലൈസീമിയ വരാൻ സാധ്യത ഉണ്ട്.. പാചകത്തിൽ നിത്യവും മഞ്ഞൾ ഉപയോഗിക്കുന്നത് മൂലം നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ലെവലിൽ വ്യത്യാസങ്ങൾ വരുത്തും.. അതുപോലെ ഇത്തരത്തിൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ അത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നത് വഴി നമ്മുടെ ഹൃദയത്തെ കൂടി സംരക്ഷിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….